scorecardresearch

രാവിലെ വെറും വയറ്റിൽ ഇഞ്ചി നീരിനൊപ്പം ഇതും കൂടി ചേർത്ത് കുടിക്കൂ, പലതുണ്ട് ആരോഗ്യ ഗുണങ്ങൾ

ഛർദ്ദി, വയറുവേദന, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി

ഛർദ്ദി, വയറുവേദന, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ginger, health, ie malayalam

നമ്മുടെയൊക്കെ അടുക്കളകളിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ചേരുവകളിൽ ഒന്നാണ് ഇഞ്ചി. ഭക്ഷണം പാചകം ചെയ്യുമ്പോൾ സ്വാദ് കൂട്ടുന്നതിന് അവ ഉപയോഗിക്കാറുണ്ട്. നിറയെ ഔഷധ ഗുണങ്ങൾ ഉള്ളതിനാൽ ജലദോഷം, ചുമ എന്നിവ അകറ്റാൻ ഇഞ്ചി ചേർത്ത ചായ നല്ലതാണ്. ഛർദ്ദി, വയറുവേദന, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഇഞ്ചി വിവിധ രൂപങ്ങളിൽ ഭക്ഷണത്തിൽ ചേർക്കാം.

Advertisment

അതിരാവിലെ വെറുംവയറ്റിൽ ഇഞ്ചി നീരും നാരങ്ങ നീരും ചേർത്ത് കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. ഇഞ്ചി നീരിൽ അൽപം നാരങ്ങ നീര് ചേർത്ത് യോജിപ്പിക്കുക. രുചിക്കു വേണ്ടി കുറച്ച് കുരുമുളക് അല്ലെങ്കിൽ തേൻ ചേർക്കാം. ഈ മിശ്രിതതത്തിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിൽ സിങ്ക്, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ബി3, ബി6, ഡയറ്ററി ഫൈബർ, പ്രോട്ടീൻ എന്നിവയും അടങ്ങിയിട്ടുണ്ട്.

രാവിലെ വെറും വയറ്റിൽ ഇഞ്ചിക്കൊപ്പം നാരങ്ങ നീരും ചേർത്ത് കുടിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് പറയുകയാണ് ഫിറ്റ്നസ് ഫോർമുല ഫൗണ്ടറും ഡയറ്റീഷ്യൻ അംബിക ഡണ്ടോണ.

ഊർജം വർധിപ്പിക്കുന്നു

രാത്രി നന്നായി ഉറങ്ങിയിട്ടും, പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ ഉറക്ക ക്ഷീണം തോന്നാറുണ്ടോ?. ഇങ്ങനെയുള്ള ദിവസങ്ങളിൽ ഊർജം കിട്ടാൻ ഇഞ്ചി ചേർത്ത് മിശ്രിതം കുടിക്കാം. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും ശരീരത്തെ വിഷവസ്തുക്കളിൽ നിന്നും ശുദ്ധീകരിക്കുകയും ചെയ്യുന്നു.

ഓക്കാനം മാറാൻ സഹായിക്കുന്നു

Advertisment

ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് ഇഞ്ചി നല്ലതാണ്. അസംസ്‌കൃത ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ ദഹനക്കേടോ മറ്റ് വയറ്റിലെ പ്രശ്‌നങ്ങളോ കുറയ്ക്കുന്നതിന് മികച്ചതാണ്. അതിനാൽ ഓക്കാനം ഉണ്ടാക്കുന്ന വികാരങ്ങളെ ശമിപ്പിക്കാൻ ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു. ഓക്കാനം ഒഴിവാക്കാൻ ഗർഭിണികൾ പലപ്പോഴും ഇഞ്ചി ചേർത്ത മിശ്രിതം കുടിക്കാറുണ്ട്, ഇത് കുഞ്ഞുങ്ങൾക്കും സുരക്ഷിതമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാൽ പ്രമേഹ രോഗികൾക്ക് ഇഞ്ചി നീര് ഫലപ്രദമാണ്. ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. കൂടാതെ, പ്രമേഹം പലപ്പോഴും ഹൃദയാരോഗ്യത്തെ ബാധിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദവും ഹൃദ്രോഗവും തടയുന്നതിനാൽ ഇഞ്ചി നീര് മികച്ചതാണ്.

ദഹനക്കേടിൽനിന്നും ആശ്വാസം നൽകുന്നു

വയറുവേദന, അസിഡിറ്റി എന്നിവയെ ചികിത്സിക്കുന്നു. ദഹനപ്രശ്‌നങ്ങളുള്ള ആളുകൾക്ക് മെച്ചപ്പെട്ട ദഹനവ്യവസ്ഥയ്ക്കായി ഇഞ്ചി നീര് കുടിക്കാം. ഇഞ്ചിയിലെ എൻസൈമുകൾ ശരിയായ ദഹനത്തിന് സഹായിക്കുന്നു, ഇത് ശരീരത്തിലെ ഉപാപചയ പ്രവർത്തനത്തെ വർധിപ്പിക്കുന്നു.

പേശി വേദനയും ആർത്തവ വേദനയും ശമിപ്പിക്കുന്നു

പേശി വേദന, സന്ധി വേദന എന്നിവ ശമിപ്പിക്കാൻ ഇഞ്ചി നീര് സഹായിക്കും. കൂടാതെ, ഇത് ആർത്തവ വേദനയെ നേരിടാൻ വളരെ ഫലപ്രദമാണ്. ആർത്തവസമയത്ത് ഓക്കാനം, തലവേദന, വയറുവേദന എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: