scorecardresearch

മഴക്കാല രോഗങ്ങൾക്കെല്ലാം ഗുഡ്ബൈ പറയാം, ഈ ഹെർബൽ ചായ കുടിക്കൂ

ലെമണ്‍ ഗ്രാസ്, ഇഞ്ചി, ചെറുനാരങ്ങ, തുളസി, ഏലയ്ക്ക, ഗ്രാമ്പൂ, തേൻ എന്നിവയാണ് ഈ ചായ തയ്യാറാക്കാൻ വേണ്ടത്

herbal tea, health, ie malayalam

മഴക്കാലത്ത് പൊതുവേ രോഗങ്ങൾ കൂടാറുണ്ട്. ജലദോഷം, ചുമ, പനി പോലെയുള്ള മഴക്കാലത്ത് പലർക്കും ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ, മഴക്കാലത്ത് രോഗപ്രതിരോധി ശേഷി വർധിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തണം. കാലാവസ്ഥ മാറ്റം മൂലമുള്ള രോഗങ്ങൾ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ജീവിതശൈലിയിൽ മാറ്റം വരുത്തുക എന്നതാണ്. ഭക്ഷണക്രമം അതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്താൻ ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. ദൈനംദിന ഭക്ഷണത്തിൽ സീസണൽ പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് അവർ പറയുന്നു.

മഴക്കാല രോഗങ്ങളിൽനിന്നും രക്ഷ നേടുന്നതിന് ഫലപ്രദമായ ഹെർബൽ ചായ തയ്യാറാക്കുന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂർ. നമ്മുടെ അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ചില സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും ഉപയോഗിച്ച് ഈ ചായ തയ്യാറാക്കാം.

ഹെർബൽ ചായയുടെ ആരോഗ്യ ഗുണങ്ങൾ

ലെമണ്‍ ഗ്രാസ്, ഇഞ്ചി, ചെറുനാരങ്ങ, തുളസി, ഏലയ്ക്ക, ഗ്രാമ്പൂ, തേൻ എന്നിവയാണ് ഈ ചായ തയ്യാറാക്കാൻ വേണ്ടത്. ആന്റി ഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-വൈറൽ ഗുണങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും വീക്കത്തിനെതിരെ പോരാടാനും സീസണൽ പ്രശ്‌നങ്ങൾക്കും ഉദര രോഗങ്ങൾക്കും എതിരെ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. തേൻ ചായയുടെ രുചി കൂട്ടാൻ മാത്രമല്ല, ദഹനത്തെ നിയന്ത്രിക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ അകറ്റി നിർത്താനും സഹായിക്കുന്നു.

ചായ തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലോ ഇലക്ട്രിക് കെറ്റിലിലോ വെള്ളം എടുത്ത് അതിൽ എല്ലാ ചേരുവകളും ചേർക്കുക. വെള്ളത്തിന്റെ നിറം മാറുന്നതുവരെ വെള്ളം തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ ഇളം സ്വർണ്ണ നിറമാകും. ഒരു കപ്പിൽ അരിച്ചെടുത്ത് തേൻ ചേർത്ത് കുടിക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Chef sanjeev kapoor shares monsoon special herbal tea recipe