മഴക്കാലത്ത് രോഗങ്ങള്‍ പടരുന്നത് സാധാരണയായി കണ്ടുവരുന്നതാണ്. ചുമ, പനി, തൊണ്ടവേദന തുടങ്ങിയവയെല്ലാം മഴക്കാലത്തുണ്ടാകുന്ന രോഗങ്ങളില്‍ പെടുന്നു. മഴക്കാലത്ത് വൈറസ്, ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് അണുബാധകൾ പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത്, മതിയായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ നമുക്ക് ചുറ്റും തന്നെയുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
1. ഇഞ്ചിയും തേനും
ഒരു ടീസ്പൂണ്‍ ഉണങ്ങിയ ഇഞ്ചി പൊടിച്ചതും അതെ അളവില്‍ തേനും ചേര്‍ത്ത് കഴിക്കുക. ദിവസവും മൂന്ന് നേരം ആഹാരത്തിന് അര മണിക്കൂര്‍ മുന്‍പ് വേണം കഴിക്കാന്‍. കുട്ടികള്‍ക്കാവുമ്പോള്‍ ഇത് നാലില്‍ ഒന്നായി ചുരുക്കുക.
2. മഞ്ഞള്‍, കുരുമുളകുപൊടി, തേന്‍
ഒരു ടീ സ്പൂള്‍ മഞ്ഞളിനൊപ്പം ഒരു നുള്ള് കുരുമുളക് പൊടിയും തേനും ചേര്‍ത്ത് കഴിക്കുക. ആഹാരത്തിന് അരമണിക്കൂര്‍ ശേഷം വേണം ഇത് കഴിക്കാന്‍. കുട്ടികള്‍ക്ക് പകുതി അളവിലും നല്‍കുക.
3. തൊണ്ടയ്ക്ക് സുഖം നല്‍കുന്നതിനായി തുളസി, ഇഞ്ചി, പുതിയിന എന്നിവയൊക്കെ അടങ്ങിയ ചായ കുടിക്കുക.
4. മഞ്ഞള്‍ ചേര്‍ത്ത ഉപ്പുവെള്ളം ഉപയോഗിച്ച് ദിവസവും രണ്ട് മൂന്ന് തവണ ഗാര്‍ഗിള്‍ ചെയ്യുക.
5. തുളസി ഇലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി പിടിക്കുക.
6. ദിവസം മുഴുവന്‍ ചൂടുവെള്ളം മാത്രം കുടിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.