/indian-express-malayalam/media/media_files/VYPhPBb3YSWoNvWUruy9.jpg)
ഇരുമ്പിന്റെ ആഗിരണത്തിന് തടസം സൃഷ്ടിക്കുന്ന ടാനിന്റെ അംശം ചായയിലും കാപ്പിയിലുമുണ്ട്
ഇന്ത്യക്കാരുടെ ദൈനംദിനജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ചായയും കാപ്പിയും. ഭക്ഷണത്തിനു മുൻപും ശേഷവും ഇവ കുടിക്കുന്നത് ശീലമാക്കിയിരിക്കുന്നവരുണ്ട്. ഭക്ഷണശീലത്തിലെ അവിഭാജ്യ ഘടകമായിത്തന്നെ അവ മാറിയിരിക്കുന്നു. എന്നാൽ ചായയും കാപ്പിയും ഇത്തരത്തിൽ സ്ഥിരമായി കുടിക്കുന്നതിന്റെ അളവ് കുറയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ആണ് ഇങ്ങനെ ഒരു നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീൻ പ്രധാനപ്പെട്ട നാഡീവ്യൂഹങ്ങളിൽ സ്വാധീനം ചെലുത്തിയേക്കാമെന്ന് നിർദേശത്തിൽ പറയുന്നു.
ദിവസവും എത്ര കാപ്പികുടിക്കാം?
ദിവസവും 300 മില്ലിഗ്രാം കാപ്പി മാത്രമേ കുടിക്കാവൂ എന്നാണ് ഐസിഎംആർ നിർദേശിക്കുന്നത്. മാത്രമല്ല, ആഹാരം കഴിക്കുന്നതിനു പരമാവധി അരമണിക്കൂർ മുൻമ്പോ ശേഷമോ മാത്രമേ ഇത്തരം പാനീയങ്ങൾ കുടിക്കാവൂ. പോഷകങ്ങളിൽ പ്രധാനമായ ഇരുമ്പിന്റെ ആഗിരണത്തിന് തടസം സൃഷ്ടിക്കുന്ന ടാനിന്റെ അംശം ചായയിലും കാപ്പിയിലുമുണ്ട്. ഇതു മൂലം ശരീരത്തിനാവശ്യമായ ഇരുമ്പ് ലഭ്യമാകാതെ വരികയും അനീമിക് ആകാനുള്ള സാധ്യതയും കൂടുതലാണ്. കാപ്പിയുടെ അമിതമായ ഉപയോഗം രക്തസമ്മർദം വർധിപ്പിക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമായേക്കാം.
പാലുപയോഗിക്കാതെ ചായ കുടിക്കാമോ?
പാലുപയോഗിക്കാതെ ചായ കുടിക്കുന്നത് പോഷകങ്ങളുടെ ആഗിരണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾക്ക് പരിഹാരമായേക്കാം. എന്നാൽ ഏതു വിധേനയാണെങ്കിലും ചായയിലും കാപ്പിയിലും കഫീന്റെയും ടാനിന്റെയും സാന്നിധ്യം ഉണ്ടായിരിക്കും. ഇത് ദഹനപ്രക്രിയയെയും പോഷകങ്ങളുടെ ആഗിരണത്തെയും ബാധിച്ചേക്കാം.
ഇത്തരത്തിലുള്ള പാനീയങ്ങളെക്കാൾ ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നതാണ് നല്ലത്. ദഹനപ്രക്രിയയെ സുഗമമാക്കാൻ വെള്ളം സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് കൃത്യമായ ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. എന്തെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെങ്കിൽ നിർദിഷ്ട ഡോക്ടറുടെ അഭിപ്രായം തേടാൻ ശ്രദ്ധിക്കുക. അതിന്റെ അടിസ്ഥാനത്തിൽ മാത്രം ഭക്ഷണശീലത്തിൽ മാറ്റം കൊണ്ടുവരിക.
Read More
- ആഴ്ചയിലൊരിക്കൽ കാബേജ് കഴിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്
- കശുവണ്ടി കഴിച്ചാൽ സ്ത്രീകൾക്ക് കിട്ടുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?
- ഇനി അത്താഴം കഴിക്കാൻ വൈകിപ്പിക്കേണ്ട, 7 മണിക്ക് മുൻപ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ
- ശരീര ഭാരം കുറയുന്നില്ലെന്ന പരാതി ഇനി വേണ്ട, ചില സിംപിൾ ടിപ്സ്
- ഒരു ദിവസം എത്ര സമയം ഇരിക്കാം, ഉറങ്ങാം, വ്യായാമം ചെയ്യാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us