/indian-express-malayalam/media/media_files/FgUBvoFrtCBQEfYMAV5t.jpg)
ജോൺ എബ്രഹാം
ആരോഗ്യകാര്യത്തിലും ഭക്ഷണതിരഞ്ഞെടുപ്പിലും മറ്റേതൊരു ബോളിവുഡ് താരവും ജോൺ എബ്രഹാമിനെ പോലെ ആകില്ലെന്ന് ചിലർ പറയാറുണ്ട്. 51-ാം വയസിലും ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് നടൻ. അടുത്തിടെ ഒരു അഭിമുഖത്തിൽ ബ്രിട്ടീഷ് പാക്കിസ്ഥാനി നടൻ ആലി ഖാനും ഭാര്യ ചാന്ദിനിയും ജോൺ എബ്രഹാമിന്റെ ഫിറ്റ്നസിനെക്കുറിച്ച് പറയുകയുണ്ടായി.
''വളരെ കഴിവുള്ളൊരു നടനാണ് ജോൺ എബ്രഹാം. ഈ പ്രായത്തിലും അദ്ദേഹം ഷർട്ട് അഴിക്കാനുള്ള ധൈര്യം കാണിക്കുന്നതിന്റെ കാരണം 25 വർഷമായി പഞ്ചസാര രുചിച്ചു നോക്കിയിട്ട് എന്നതാണ്,'' ചാന്ദ്നി വെളിപ്പെടുത്തി. ജോൺ എബ്രഹാമിന്റെ ഈ ഷുഗർ ഫ്രീ ഡയറ്റ് ആരോഗ്യത്തെ ബാധിക്കുമോയെന്ന ആശങ്ക ചിലർക്കെങ്കിലും ഉണ്ടാകും. അതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർ വിശദീകരിച്ചിട്ടുണ്ട്.
ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുവെന്ന് ഡോ.ഡിംപിൾ ജംഗ്‌ദ പറഞ്ഞു. മധുരം നിരന്തരം കഴിക്കുന്നത് കൂടുതൽ മധുരം കഴിക്കുന്നതിനുള്ള ആസക്തിയിലേക്ക് നയിക്കും. പഞ്ചസാര അത്യധികം ആസക്തി ഉണ്ടാക്കുന്നതാണ്. ഓരോ തവണ കഴിക്കുമ്പോഴും ഇനിയും കഴിക്കാൻ തോന്നും. ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നതിലൂടെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ടൈപ്പ്-2 പ്രമേഹത്തെ തടയാനും ഊർജനില മെച്ചപ്പെടുത്താനും കഴിയുമെന്ന് അവർ പറഞ്ഞു.
ജോൺ എബ്രഹാം പിന്തുടരുന്ന വെജിറ്റേറിയൻ ഡയറ്റിനെക്കുറിച്ചും അവർ സംസാരിച്ചു. ഹൃദ്രോഗം, ശരീരഭാരം, പ്രമേഹം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയെക്കുറിച്ച് പറയുകയാണെങ്കിൽ വെജിറ്റേറിയൻ ഭക്ഷണരീതിയാണ് നല്ലത്. വെജിറ്റേറിയൻ ഡയറ്റിൽ സാധാരണയായി പൂരിത കൊഴുപ്പും കൊളസ്ട്രോളും കുറവാണ്, അതിനാൽ കൊളസ്ട്രോൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ, രക്തസമ്മർദ്ദ ലക്ഷണങ്ങൾ, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് ഡോ.ജംഗ്‌ദ പറഞ്ഞു.
സസ്യാഹാരികൾക്ക് ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നില്ലെന്ന തെറ്റിദ്ധാരണ പരക്കെയുണ്ടെന്ന് അവർ പറഞ്ഞു. ഇന്ത്യയിൽ മാത്രം 300 ഇനം പയർ ഉണ്ട്, ഇത് സസ്യാധിഷ്ഠിത പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ്. പ്രോട്ടീന്റെ മറ്റ് ഉറവിടങ്ങളും ധാരാളമായി ലഭ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഷുഗർ ഫ്രീ ഡയറ്റും വെജിറ്റേറിയൻ ഡയറ്റും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ശരീര ഭാരം നിയന്ത്രിക്കുന്നതിനും വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് അവർ വ്യക്തമാക്കി.
Read More
- നോൺ സ്റ്റിക് പാത്രങ്ങൾ ആരോഗ്യത്തിന് ഹാനികരം, പാചകത്തിന് മൺപാത്രങ്ങൾ ഉപയോഗിക്കാൻ നിർദേശം
- കുട്ടികൾ രാത്രിയിൽ വളരെ പെട്ടെന്ന് ഉറങ്ങും, ഈ 6 ഭക്ഷണങ്ങൾ സഹായിക്കും
- ദിവസവും രാത്രിയിൽ ഒരു വെളുത്തുള്ളി അല്ലി കഴിച്ചാൽ കിട്ടും ഈ ഗുണങ്ങൾ
- ഉള്ളിയും വെളുത്തുള്ളിയും ഇല്ലാത്ത ഭക്ഷണം കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെ? ദോഷങ്ങളും അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.