/indian-express-malayalam/media/media_files/sleep-truble-ws-fi.jpg)
Source: Freepik
ശരീരത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് ഉറക്കം വളരെ പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധർ ഊന്നിപ്പറയാറുണ്ട്. പ്രായപൂർത്തിയായ ഒരാൾ ദിവസവും 6–8 മണിക്കൂറെങ്കിലും ഉറങ്ങണം. എന്നാല്‍ 6 മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നവരാണ് ഏറെയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത്തരത്തിൽ ക്രമരഹിതമായ ഉറക്കം പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. മതിയായ ഉറക്കം കിട്ടിയില്ലെങ്കിൽ 172 രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ടെന്നാണ് ഹെൽത്ത് ഡാറ്റ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ പറയുന്നത്.
Also Read: ചോറ് മാറ്റി ചപ്പാത്തി കഴിച്ചാൽ വണ്ണം കുറയുമോ?
90,000 മുതിർന്നവരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. 7 വർഷത്തോളം ഇവരുടെ ഉറക്ക രീതിയെയും അതുമായി ബന്ധപ്പെട്ടുണ്ടായ ആരോഗ്യപ്രശ്നങ്ങളെയും കുറിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നുവെന്ന് അവകാശപ്പെടുന്ന പലർക്കും യഥാർത്ഥത്തിൽ ആറ് മണിക്കൂറോ അതിൽ കുറവോ ഉറക്കമാണ് ലഭിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. എത്രനേരം ഉറങ്ങി, എപ്പോൾ ഉറങ്ങി, ഉറക്കം എത്ര സമയം നീണ്ടുനിന്നും, അവരുടെ ഉറക്കരീതികൾ എന്നതിനെക്കുറിച്ചൊക്കെ വിശദമായി പഠനം നടത്തി.
Also Read: ആഴ്ചയിൽ 4 ദിവസം തേങ്ങാ വെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ക്രമരഹിതമായ ഉറക്കം വിട്ടുമാറാത്ത രോഗാവസ്ഥകൾ ഉൾപ്പെടെ 172 രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി. ആവശ്യത്തിന് ഉറക്കം കിട്ടാത്തവരിൽ പാർക്കിൻസൺസിനുള്ള അപകടസാധ്യത 37 ശതമാനവും, ടൈപ്പ് 2 പ്രമേഹ സാധ്യത 36 ശതമാനവും, വൃക്ക തകരാറിന് 22 ശതമാനം സാധ്യതയുമുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു. ആവശ്യത്തിന് ഉറങ്ങുന്നതിലൂടെ 92 രോഗങ്ങളിൽ 20 ശതമാനത്തിലധികം കേസുകളും തടയാൻ കഴിയുമെന്ന് ഗവേഷകർ മനസിലാക്കി.
Also Read: വൃക്കയിലെ കല്ലുകൾ മുഴുവൻ അപ്രത്യക്ഷമാകും; രാവിലെ 11 മണിക്ക് ഈ ജ്യൂസ് കുടിക്കൂ
മതിയായ ഉറക്കം കിട്ടാത്തതുമായി മുമ്പ് ബന്ധമില്ലാത്ത 83 രോഗങ്ങൾ, സിഒപിഡി, വൃക്ക തകരാർ, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ അവസ്ഥകളും ഉറക്ക തകരാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പുതിയ പഠനം സാക്ഷ്യപ്പെടുത്തുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒരു ദിവസം 6 നേരം ഭക്ഷണം; ബോയിൽഡ് ചിക്കനും മുട്ടയുടെ വെള്ളയും ഇഷ്ടം; 66 ലും ഫിറ്റാണ് സഞ്ജയ് ദത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.