scorecardresearch

ആഴ്ചയിൽ 4 ദിവസം തേങ്ങാ വെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

ആഴ്ചയിൽ നാല് ദിവസം മാത്രം തേങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണോ?

ആഴ്ചയിൽ നാല് ദിവസം മാത്രം തേങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണോ?

author-image
Health Desk
New Update
Hair Care With Coconut Water

Source: Freepik

തേങ്ങാ വെള്ളം പലർക്കും ഇഷ്ടമുള്ളൊരു പാനീയമാണ്. ചിലർ എല്ലാ ദിവസവും ഇത് കുടിക്കാറുണ്ട്. എന്നാൽ ആഴ്ചയിൽ നാല് ദിവസം മാത്രം തേങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണോ? “ആഴ്ചയിൽ 3 മുതൽ 4 തവണ വരെ തേങ്ങാവെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കും, വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കും, ദഹനത്തെ സഹായിക്കും,'' താനെയിലെ കിംസ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ഡി.ഗുൽനാസ് ഷെയ്ഖ് പറഞ്ഞു.  

Advertisment

ഇവയിൽ പൊട്ടാസ്യം കൂടുതലാണ്. ഇത് രക്തസമ്മർദം നിയന്ത്രിക്കാനും വയറു വീർക്കൽ കുറയ്ക്കാനും സഹായിക്കുന്നു. നിങ്ങൾക്ക് കൂടുതൽ ഊർജസ്വലത അനുഭവപ്പെടാനും സാധ്യതയുണ്ട്. പേശിവലിവ് ലഘൂകരിക്കാനും സഹായിക്കുമെന്ന് ഡോ.ഷെയ്ഖ് അഭിപ്രായപ്പെട്ടു. ഡോ. ഷെയ്ഖിന്റെ അഭിപ്രായത്തിൽ, ആഴ്ചയിൽ 3 മുതൽ 4 തവണ വരെ തേങ്ങാ വെള്ളം കുടിക്കുന്നത് മിക്ക ആളുകൾക്കും സുരക്ഷിതമാണ്. 

Also Read: വൃക്കയിലെ കല്ലുകൾ മുഴുവൻ അപ്രത്യക്ഷമാകും; രാവിലെ 11 മണിക്ക് ഈ ജ്യൂസ് കുടിക്കൂ

"നിങ്ങൾ ആക്ടീവായ ആളാണെങ്കിലും, ധാരാളം വിയർക്കുന്നവരെങ്കിലും, അല്ലെങ്കിൽ ഏതെങ്കിലും അസുഖത്തിൽ നിന്ന് സുഖം പ്രാപിക്കുന്നവരെങ്കിലും ദിവസവും ഇത് കുടിക്കുന്നത് നഷ്ടപ്പെട്ട ദ്രാവകങ്ങളും ഇലക്ട്രോലൈറ്റുകളും നിറയ്ക്കാൻ സഹായിക്കും. ആരോഗ്യമുള്ള വ്യക്തിക്ക് ആഴ്ചയിൽ 4 തവണ കുടിക്കുന്നത് നല്ലൊരു ആശയമാണ്," ഡോ.ഷെയ്ഖ് പറഞ്ഞു.

Advertisment

നിങ്ങൾക്ക് എത്ര കുടിക്കാം?

മിക്ക ആളുകൾക്കും ഒരു സെർവിങ്ങിന് ഏകദേശം 150 മുതൽ 200 മില്ലി വരെ മതി. നിങ്ങൾ കൂടുതൽ കുടിക്കേണ്ടതില്ല; അധികമായി കുടിക്കുന്നത് നല്ലതാണെന്ന് അർത്ഥമാക്കുന്നില്ലെന്ന് ഡോ.ഷെയ്ഖ് പറഞ്ഞു.

Also Read: ഒരു ദിവസം 6 നേരം ഭക്ഷണം; ബോയിൽഡ് ചിക്കനും മുട്ടയുടെ വെള്ളയും ഇഷ്ടം; 66 ലും ഫിറ്റാണ് സഞ്ജയ് ദത്ത്

Coconut Water For Hair Care Tips

തേങ്ങാവെള്ളം കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം?

രാവിലെയോ വ്യായാമത്തിന് ശേഷമോ ആണ് നല്ലത്. ഇത് വയറിന് ആശ്വാസം നൽകുകയും ജലാംശം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. രാത്രി വൈകി കുടിക്കുന്നത് ഒഴിവാക്കുക.

ആർക്കാണ് ഗുണം ചെയ്യുക?

ഉയർന്ന രക്തസമ്മർദമുള്ളവർ, നിർജ്ജലീകരണത്തിന് സാധ്യതയുള്ളവർ, കായികതാരങ്ങൾ എന്നിവർക്കെല്ലാം ഇത് ഗുണം ചെയ്യും. കുട്ടികൾക്കും പ്രായമായവർക്കും ഇത് നല്ലൊരു തിരഞ്ഞെടുപ്പാണ്.

Also Read: എന്തും കഴിക്കാം, ഒന്നും ത്യജിക്കേണ്ട; 35 കിലോ കുറയ്ക്കാൻ സഹായിച്ചത് ഈ 5 കാര്യങ്ങളെന്ന് യുവതി

ആരൊക്കെയാണ് ജാഗ്രത പാലിക്കേണ്ടത്?

വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറോട് സംസാരിച്ചശേഷം മാത്രം കുടിക്കുക. തേങ്ങാ വെള്ളത്തിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ, പ്രമേഹരോഗികൾ എത്രമാത്രം കുടിക്കുന്നുവെന്ന് ശ്രദ്ധിക്കണം. അവർക്ക് മിതത്വം പ്രധാനമാണെന്ന് ഡോ.ഷെയ്ഖ് പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ആപ്പിളിന്റെയും വാഴപ്പഴത്തിന്റെയും തൊലികൾ വലിച്ചെറിയണോ? എന്താണ് നിങ്ങൾക്ക് നഷ്ടപ്പെടുന്നത്

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: