scorecardresearch

എന്തും കഴിക്കാം, ഒന്നും ത്യജിക്കേണ്ട; 35 കിലോ കുറയ്ക്കാൻ സഹായിച്ചത് ഈ 5 കാര്യങ്ങളെന്ന് യുവതി

എക്സിൽ നിന്ന് എക്സ്എസിലേക്ക് തന്റെ അളവ് എത്തിക്കാൻ സഹായിച്ച 5 ലളിതമായ കാര്യങ്ങൾ എന്താണെന്ന് യുവതി വിശദീകരിച്ചിട്ടുണ്ട്

എക്സിൽ നിന്ന് എക്സ്എസിലേക്ക് തന്റെ അളവ് എത്തിക്കാൻ സഹായിച്ച 5 ലളിതമായ കാര്യങ്ങൾ എന്താണെന്ന് യുവതി വിശദീകരിച്ചിട്ടുണ്ട്

author-image
Health Desk
New Update
becca

ബെക്ക

ശരീരഭാരം കുറയ്ക്കുന്നത് ചിലർക്ക് വെല്ലുവിളി നിറഞ്ഞതായി തോന്നിയേക്കാം. എന്നാൽ, ചില ലളിതമായ വഴികളിലൂടെയും ശരീര ഭാരം എളുപ്പത്തിൽ കുറയ്ക്കാനാകും. ഇതിനായി കഠിനമായ വർക്ക്ഔട്ടോ ഡയറ്റിന്റെയോ ഒന്നും ആവശ്യമില്ല. ജീവിതശൈലിയിൽ വരുത്തിയ മാറ്റങ്ങൾ നിങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ പിന്തുടർന്നാൽ മതിയാകും. 

Advertisment

ബെക്ക എന്ന യുവതിയും വളരെ ചെറിയ മാറ്റങ്ങൾ ജീവിതശൈലിയിൽ മാറ്റം വരുത്തിയതിലൂടെയാണ് 36 കിലോ കുറച്ചത്. എക്സിൽ നിന്ന് എക്സ്എസിലേക്ക് തന്റെ അളവ് എത്തിക്കാൻ സഹായിച്ച 5 ലളിതമായ കാര്യങ്ങൾ എന്താണെന്ന് അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. 

1. വ്യായാമത്തെ ഒരു ജോലി പോലെ കാണുക

നിങ്ങളുടെ വ്യായാമം ഒരു ജോലി പോലെ കാണുക. ദിവസവും കൃത്യമായ സമയം ഷെഡ്യൂൾ ചെയ്യുക. അത് കലണ്ടറിൽ രേഖപ്പെടുത്തുക. ആ സമയത്ത് നിങ്ങൾക്ക് ഒഴിവുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ, നിങ്ങൾ തിരക്കിലാണ്. നിങ്ങൾ ജോലിയിലാണെന്ന് അവരോട് പറയുക. മാനസികാവസ്ഥയിലെ ഈ മാറ്റം നിങ്ങൾക്ക് സ്ഥിരതയും വ്യായാമം ജോലി പോലെ പ്രധാനമാണെന്ന് മനസിലാക്കാനും നിങ്ങളെ സഹായിക്കും. 

Also Read: ആപ്പിളിന്റെയും വാഴപ്പഴത്തിന്റെയും തൊലികൾ വലിച്ചെറിയണോ? എന്താണ് നിങ്ങൾക്ക് നഷ്ടപ്പെടുന്നത്

Advertisment

2. പതിവായി ശരീര ഭാരം പരിശോധിക്കാതിരിക്കുക

ദിവസവും ശരീര ഭാരം പരശോധിക്കുന്നത് നിങ്ങളെ മാനസികമായി ബാധിക്കും. ചിലപ്പോൾ ശരീര ഭാരം കുറയുന്നത് നിങ്ങൾക്ക് സന്തോഷം നൽകിയേക്കാം. പക്ഷേ, ഇടയ്ക്ക് എപ്പോഴെങ്കിലും ഒന്നു കൂടിയാൽ അത് നിങ്ങളെ നിരാശരാക്കും. വാട്ടർ റിറ്റൻഷൻ, ആർത്തവം തുടങ്ങിയ പല കാരണങ്ങളാൽ ശരീര ഭാരത്തിൽ മാറ്റം വരാം. അതിനാൽ, മാസത്തിൽ ഒന്നിലധികം തവണ ശരീര ഭാരം പരിശോധിക്കാതിരിക്കുക.

3. സമാന ചിന്താഗതിക്കാരുടെ ഒരു സംഘം സൃഷ്ടിക്കുക

നിങ്ങളുടെ ചുറ്റുമുള്ള സമാന ചിന്താഗതിക്കാരായ ആളുകളെക്കുറിച്ചാണ് ഞാൻ ഉദ്ദേശിക്കുന്നത്. ആരെങ്കിലും കഠിനാധ്വാനം ചെയ്യുന്നത് കാണുമ്പോൾ, എനിക്കും കഠിനാധ്വാനം ചെയ്യാൻ ആഗ്രഹമുണ്ട് എന്ന തോന്നലുണ്ടാക്കാൻ സമാന ചിന്താഗതിക്കാരുടെ സംഘം സഹായിക്കും. 

Also Read: ഒരു മാസം കൊണ്ട് ഈ ആരോഗ്യ പ്രശ്നങ്ങളെല്ലാം കുറയും; വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കൂ

4. നിങ്ങൾക്ക് ഇഷ്ടമുള്ള ശാരീരിക പ്രവർത്തനങ്ങൾ കണ്ടെത്തുക

നടത്തം പോലെ നിങ്ങൾക്ക് ഇഷ്ടമുള്ള വ്യായാമങ്ങൾ തിരഞ്ഞെടുക്കുക. എന്ത് തന്നെയായാലും നിങ്ങൾക്ക് ഇഷ്ടത്തോടെ ചെയ്യാൻ കഴിയുന്നവ ആയിരിക്കാൻ ശ്രദ്ധിക്കുക.

Also Read: ഇഡ്ഡലിയോ ദോശയോ: പ്രഭാതഭക്ഷണത്തിന് ഏറ്റവും ആരോഗ്യകരം ഏതാണ്?

5. എല്ലാ ഭക്ഷണവും കഴിക്കാം

നിങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാം. ഞാൻ ഫാസ്റ്റ് ഫുഡ്, കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ ഒഴിവാക്കിയില്ല. എല്ലാം കഴിച്ചുകൊണ്ട് ഞാൻ ശരീരഭാരം കുറച്ചു, അളവ് നിയന്ത്രിച്ചുവെന്നു മാത്രം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ദിവസവും രാവിലെ വെറും വയറ്റിൽ ഓറഞ്ച് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?

Weight Loss Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: