/indian-express-malayalam/media/media_files/2025/02/07/Tjck1TXkzVuotzm2Z0Tt.jpg)
Source: Freepik
ആർത്തവ ചക്രത്തിലെ മാറ്റം 30-കളുടെ അവസാനത്തിലോ 40-കളുടെ അവസാനത്തിലോ ഉള്ള സ്ത്രീകളിൽ കൂടുതലായി കണ്ടുവരാറുണ്ട്. ആർത്തവ ദിനങ്ങളിലെ കുറവ്, അമിതമായ രക്തസ്രാവം ഇവയൊക്കെ സാധാരണയായി സ്ത്രീകളിൽ ഉണ്ടാകാറുണ്ട്. ആർത്തവചക്രം നിയന്ത്രിക്കാനും അസ്വസ്ഥതകൾ അകറ്റാനും ചില പ്രകൃതിദത്ത മാർഗങ്ങൾ സഹായിക്കും.
ഡയറ്റീഷ്യൻ മൻപ്രീത് കൽറ അത്തരത്തിലുള്ള ലളിതവും ഫലപ്രദവുമായ ഒരു ഹെർബൽ ടീ നിർദേശിച്ചിട്ടുണ്ട്. ജീരകം, അയമോദകം, ഇഞ്ചി, കുങ്കുമപ്പൂവ്, ശർക്കര എന്നിവ ചേർന്നതാണ് ഈ ചായ തയ്യാറാക്കുന്നത്. ഹോർമോൺ ബാലൻസിനും ആർത്തവവിരാമ ലക്ഷണങ്ങൾ കുറയ്ക്കാനും ഈ ചായ കുടിക്കുന്നത് ഗുണം ചെയ്യും.
ജീരകം: ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും കൊണ്ട് ജീരകം നിറഞ്ഞിരിക്കുന്നു. അവ ഈസ്ട്രജന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ജീരകം ദഹനം മെച്ചപ്പെടുത്തുകയും വയർ വീർക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
അയമോദകം: ആർത്തവ അസ്വസ്ഥതകൾ ഒഴിവാക്കാനുള്ള കഴിവ് അയമോദകത്തിനുണ്ട്.
ഇഞ്ചി: ഇഞ്ചിക്കും ആർത്തവ അസ്വസ്ഥതകൾ കുറയ്ക്കാനുള്ള കഴിവുണ്ട്. സാധാരണ ലക്ഷണങ്ങളായ വയറുവേദന, ഓക്കാനം എന്നിവ ലഘൂകരിക്കാൻ ഇഞ്ചിക്ക് കഴിയും.
കുങ്കുമപ്പൂവ്: ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു.
ശർക്കര: ഇരുമ്പ് സമ്പുഷ്ടമായതാണ് ശർക്കര,. ക്ഷീണവും വിളർച്ചയും ചെറുക്കാൻ സഹായിക്കുന്നു.
View this post on InstagramA post shared by Dt Manpreet Kalra | Hormone and Gut Health Coach | (@dietitian_manpreet)
ചായ തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 2 കപ്പ് വെള്ളം തിളപ്പിക്കുക. ജീരകം, അയമോദകം, ഇഞ്ചി എന്നിവ ചേർക്കുക. 5-7 മിനിറ്റ് തിളപ്പിക്കുക. ഒരു നുള്ള് കുങ്കുമപ്പൂവ് ചേർത്ത് കുറച്ചു മിനിറ്റ് കൂടി തിളപ്പിക്കുക. ചായ ഒരു കപ്പിലേക്ക് അരിച്ചെടുത്ത് മാറ്റിയശേഷം ശർക്കര ചേർത്ത് ഇളക്കുക. രാവിലെയോ ഉറങ്ങുന്നതിന് മുമ്പോ ചൂടോടെ കഴിക്കുക. മികച്ച ഫലങ്ങൾക്കായി ദിവസത്തിൽ ഒരു തവണ ഈ ചായ കുടിക്കുക. ആർത്തവം ക്രമരഹിതമാണെങ്കിൽ, ദിവസത്തിൽ രണ്ടുതവണ കുടിക്കാം. എന്നാൽ, ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്‌ധനം സമീപിക്കണം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.