/indian-express-malayalam/media/media_files/2024/11/26/VFFwVqPjIs3JQxql5lU4.jpg)
ജീരകവെള്ളത്തിന്റെ ഗുണങ്ങൾ
ജീരകവെള്ളം കുടിക്കുന്നത് മലയാളികളുടെ ശീലങ്ങളിൽ ഒന്നാണ്. മിക്ക വീടുകളിലും ഡൈനിംഗ് മേശയിൽ തിളപ്പിച്ചാറ്റിയ ജീരകവെള്ളം സ്ഥിരം കാഴ്ചയാണ്. എന്നാൽ ജീരകവെള്ളത്തിനു ശരീരഭാരം കുറയ്ക്കാൻ സഹായിക്കാനാവുമെന്ന് നിങ്ങൾക്കറിയാമോ?
ജീരക വെള്ളം വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഒരുപിടി ജീരകമെടുത്ത് രാത്രി വെള്ളത്തിൽ കുതിർത്തുവയ്ക്കുക. പിറ്റേന്ന് രാവിലെ നന്നായി കുതിർന്ന ജീരകപാനീയം കുടിക്കുന്നത് മെറ്റബോളിസത്തെയും ദഹനത്തേയും സഹായിക്കുകയും ബ്ലോട്ടിംഗ് കുറയ്ക്കുകയും ചെയ്യും. ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് ജീരക വെള്ളം.
ദഹനം മെച്ചപ്പെടുത്തും
അമിതമായി ഭക്ഷണം കഴിച്ച് അസ്വസ്ഥതയോ ആസിഡ് റിഫ്ലക്സോ അനുഭവപ്പെടാറുണ്ടോ? ബ്ലോട്ടിംഗും മലബന്ധവും തടയാൻ അൽപ്പം ജീരകവെള്ളം കുടിക്കൂ. ജീരക വെള്ളം ശരീരത്തിലെ വിഷവസ്തുക്കളെ ഫലപ്രദമായി പുറന്തള്ളുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഒപ്പം വയറിലെ കൊഴുപ്പ് നിയന്ത്രിക്കാനും സഹായിക്കും.
ജീരകവെള്ളം കുടിക്കേണ്ടതെങ്ങനെ?
1 ടീസ്പൂൺ ജീരകം 1 ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. രാവിലെ വെറുംവയറ്റിൽ വെള്ളം അരിച്ചെടുത്ത് കുടിക്കുക. ഇതിലേക്ക് അൽപ്പം നാരങ്ങാനീര് പിഴിഞ്ഞ് ചേർത്തു കഴിക്കുന്നതും നല്ലതാണ്.
വേഗത്തിൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ രാവിലെ വെറുംവയറ്റിൽ ജീരക വെള്ളം കുടിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിനു ശേഷം ജീരകവെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- സ്ട്രെസ് കുറയ്ക്കും, ജലദോഷവും ചുമയും അകറ്റും; തണുപ്പ് കാലത്ത് ശർക്കര കഴിക്കാം
- പ്രമേഹം നിയന്ത്രിക്കണോ? കറിവേപ്പില വിത്തുകൾ പൊടിച്ച് കഴിക്കാം
- വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കാമോ? എപ്പോൾ കുടിക്കാം
- പഴങ്ങളോ ജ്യൂസോ: ശരീര ഭാരം കുറയ്ക്കാൻ മികച്ചത് ഏതാണ്?
- തൈറോയ്ഡ് പ്രശ്നമുള്ളവരാണോ? ഈ ഒരൊറ്റ ഭക്ഷണം കഴിക്കാതെ പോകരുത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us