scorecardresearch

Thyroid-friendly meals: തൈറോയ്ഡ് പ്രശ്നമുള്ളവരാണോ? ഈ ഒരൊറ്റ ഭക്ഷണം കഴിക്കാതെ പോകരുത്

Best Diet For Thyroid: ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ തൈറോയ്ഡ് പ്രശ്നത്തെ ഒരു പരിധിവരെ മറികടക്കാൻ സഹായിക്കും

Best Diet For Thyroid: ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ തൈറോയ്ഡ് പ്രശ്നത്തെ ഒരു പരിധിവരെ മറികടക്കാൻ സഹായിക്കും

author-image
Health Desk
New Update
health

Best Foods for Thyroid Health. Source: Freepik

Thyroid healthy food tips: തൈറോയ്ഡ് സംബന്ധമായ തകരാറുകൾ പലരും നേരിടുന്നൊരു ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ്. കഴുത്തിൽ സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയായ തൈറോയ്ഡ് ശരീരത്തിലെ പ്രധാന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ ഉപാപചയം, വളർച്ച, ഊർജ നില എന്നിവ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് പലതരം രോഗലക്ഷണങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.

Advertisment

ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ തൈറോയ്ഡ് പ്രശ്നത്തെ ഒരു പരിധിവരെ മറികടക്കാൻ സഹായിക്കും. ഭക്ഷണക്രമം, പ്രത്യേകിച്ച് സെലിനിയം, തൈറോയ്ഡ് ആരോഗ്യത്തെ എങ്ങനെ സഹായിക്കുമെന്നതിനെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് എൻമാമി അഗർവാൾ വിശദീകരിച്ചിട്ടുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന ചെറുതും എന്നാൽ ശക്തവുമായ ധാതുവാണ് സെലിനിയം. ടി4 (നിർജീവ തൈറോയ്ഡ് ഹോർമോൺ) ടി3 (ആക്റ്റീവ് തൈറോയ്ഡ് ഹോർമോൺ) ആയി പരിവർത്തനം ചെയ്യുന്നതിനും തൈറോയ്ഡിന്റെ ശരിയായ പ്രവർത്തനവും ഹോർമോൺ ബാലൻസും ഉറപ്പാക്കുന്നതിനും സെലിനിയം അത്യാവശ്യമാണെന്ന് അവർ പറഞ്ഞു. 

സെലിനിയത്തിന്റെ കുറവ് ഈ പ്രക്രിയയെ തടസപ്പെടുത്തും. ഇത് ഹൈപ്പോതൈറോയ്ഡിസം, ക്ഷീണം, മറ്റു ഉപാപചയ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. ഭക്ഷണത്തിൽ സെലിനിയം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. സെലിനിയത്തിന്റെ പ്രകൃതിദത്ത സ്രോതസ്സുകളിൽ ഒന്നാണ് ബ്രസീൽ നട്സ് എന്ന് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു.

ഒരു ദിവസം ഒന്നോ രണ്ടോ നട്സിന് തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ സഹായിക്കുന്നതിനും തൈറോയ്ഡ് ഗ്രന്ഥിയെ ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ആവശ്യമായ സെലിനിയം നൽകാൻ കഴിയും. ദൈനംദിന ഭക്ഷണത്തിൽ സെലിനിയം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് തൈറോയ്ഡ് ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള എളുപ്പവും ഫലപ്രദവുമായ മാർഗ്ഗമാണ്.

സെലിനിയത്തിന് മാത്രം തൈറോയ്ഡ് തകരാറുകൾ ഭേദമാക്കാൻ കഴിയില്ലെങ്കിലും, തൈറോയ്ഡ് ഗ്രന്ഥിയുടെ മികച്ച പ്രവർത്തനത്തിനും ഗ്രന്ഥിക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അഗർവാൾ വ്യക്തമാക്കി.

Advertisment

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Thyroid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: