/indian-express-malayalam/media/media_files/2024/11/23/8fWmpHHHQUC01hBQFVeZ.jpg)
Source: Freepik
പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തേണ്ടത് ഏറെ അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ പ്രമേഹ അവസ്ഥയെ സങ്കീർണമാക്കും. ബദാം, വാൽനട്ട്, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ്, നാരുകൾ, മറ്റ് പോഷകഗുണമുള്ള ഭക്ഷണങ്ങൾ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
പ്രമേഹമുള്ളവർക്കു ഗുണകരമാണ് വാൽനട്ട്. ദിവസവും 2 മുതൽ 3 വരെ വാൽനട്ട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പല ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രണത്തിനും സഹായിക്കുന്നതിനാൽ വാൾനട്ട് പ്രമേഹത്തിന് മാത്രമല്ല ഹൃദയാരോഗ്യത്തിനും നല്ലതാണ്.
പ്രമേഹമുള്ളവർക്ക് വാൽനട്ട് ഗുണം ചെയ്യുന്നത് എങ്ങനെ?
- ഇൻസുലിൻ പ്രതിരോധത്തിന് വാൽനട്ട് സഹായിക്കുന്നു.
- രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- വാൽനട്ടിൽ നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹിപ്പിക്കാൻ സമയമെടുക്കും. അതുവഴി ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു.
- വാൽനട്ടിന്റെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കില്ല.
ദിവസവും 3 കുതിർത്ത വാൽനട്ട് കഴിക്കുന്നതിന്റെ ഗുണങ്ങൾ
1. കുതിർത്ത വാൽനട്ട് കഴിക്കുന്നത് ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
2. കുതിർത്ത വാൽനട്ട് കഴിക്കാൻ എളുപ്പവും കൂടുതൽ രുചികരവുമാണ്
3. കുതിർത്ത വാൽനട്ട് ദഹിക്കാൻ എളുപ്പമാണ്
4. കുതിർത്ത വാൽനട്ടിൽ മെലറ്റോണിൻ, വിറ്റാമിൻ ഇ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളുടെ ഉയർന്ന ഉള്ളടക്കമുണ്ട്
5. വാൽനട്ടിൽ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉയർന്ന ഉള്ളടക്കം ഉണ്ട്. കുതിർക്കുന്നതിലൂടെ ഇത് വർധിക്കും. അവ തലച്ചോറിനും ആരോഗ്യത്തിനും വളരെ നല്ലതാണ്.
6. വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും ഉൾപ്പെടെ അവയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us