/indian-express-malayalam/media/media_files/2024/11/26/j4Jq8849r3nnosAVBM4m.jpg)
Source: Freepik
പഞ്ചസാരയ്ക്ക് പകരം ആരോഗ്യകരമായ ശർക്കര കണക്കാക്കപ്പെടുന്നു. ശർക്കരയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും ഭക്ഷണത്തിൽ ശർക്കര ഉൾപ്പെടുത്താൻ നിർദേശിക്കാറുണ്ട്. ചായയും കാപ്പിയും ഉൾപ്പെടെ മധുരമുള്ള എന്തും തയ്യാറാക്കാൻ ശർക്കര ഉപയോഗിക്കാം. ശൈത്യകാലത്ത്, ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലൂടെ രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും ജലദോഷം, പനി ഉൾപ്പെടെയുള്ള സീസണൽ രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും സാധിക്കും. അതിനൊപ്പം വ്യായാമം ചെയ്യുകയും വേണം.
ശർക്കര കഴിക്കുന്നതിനും ശൈത്യകാല ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനുമുള്ള ശരിയായ മാർഗം ആരോഗ്യ വിദഗ്ധർ വിശദീകരിച്ചിട്ടുണ്ട്. ഭക്ഷണത്തിൽ ദിവസവും 1-2 ടീസ്പൂൺ ശർക്കര ചേർക്കുക. ശർക്കര ചെറുചൂടുള്ള വെള്ളത്തിലോ പാലിലോ കലർത്തി കുടിക്കാം. നേരത്തെ പറഞ്ഞതുപോലെ, ചായയിലോ കാപ്പിയിലോ മധുരപലഹാരങ്ങളിലോ ശർക്കര ചേർക്കുക. പഞ്ചസാരയ്ക്ക് പകരം പ്രകൃതിദത്ത മധുരപലഹാരമായി ഉപയോഗിക്കുക.
തണുപ്പ് കാലത്ത് ശർക്കര കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
1. സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു: ശർക്കരയ്ക്ക് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്. ശൈത്യകാലത്ത് സാധാരണമായ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും.
2. ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു: ശർക്കരയ്ക്ക് ദഹനത്തെ ഉത്തേജിപ്പിക്കാനും മലബന്ധം ഒഴിവാക്കാനും ശൈത്യകാലത്തെ ദഹന പ്രശ്നങ്ങൾ തടയാനും കഴിയും.
3. സന്ധി വേദനയ്ക്കുള്ള പ്രകൃതിദത്ത പ്രതിവിധി: ശർക്കരയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശൈത്യകാലത്ത് സാധാരണമായ സന്ധി വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും.
4. ഊർജം നൽകുന്നു: ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് ശർക്കര. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും ഊർജം വർധിപ്പിക്കാനും സഹായിക്കുന്നു.
5. വിഷാംശം ഇല്ലാതാക്കുന്നു: ശർക്കര ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കും.
6. ചുമയും ജലദോഷവും അകറ്റുന്നു: തൊണ്ടവേദന, ചുമ, ജലദോഷം, മറ്റ് സാധാരണ ശൈത്യകാല രോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ ശർക്കരയുടെ ഗുണങ്ങൾ സഹായിക്കും.
7. ശ്വസന ആരോഗ്യത്തെ പിന്തുണയ്ക്കുന്നു: ശർക്കരയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
8. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: ശർക്കരയിൽ സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ശൈത്യകാല രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us