scorecardresearch

തണുപ്പു കാലത്തെ സന്ധിവേദനയെ മറികടക്കാം; ഇതാ ചില വഴികൾ

സന്ധിവേദന, കൈകാലുകളിലെ മരവിപ്പ് തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് തണുപ്പ് കാലത്ത് പലരും നേരിടുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നമാണിത്

സന്ധിവേദന, കൈകാലുകളിലെ മരവിപ്പ് തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് തണുപ്പ് കാലത്ത് പലരും നേരിടുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നമാണിത്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Source: Freepik

ഡിസംബർ അടുക്കുകയാണ്. തണുപ്പുള്ള കാലാവസ്ഥയിൽ കൈകളിലെയും കാലുകളിലെയും സന്ധികളിൽ വേദന ഉണ്ടാകുന്നത് പലർക്കും സാധാരണമാണ്. സന്ധിവേദന, കൈകാലുകളിലെ മരവിപ്പ് തുടങ്ങി നിരവധി പ്രശ്‌നങ്ങളാണു തണുപ്പ് കാലത്ത് പലരും നേരിടുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നമാണിത്. കാലാവസ്ഥയിലെ മാറ്റത്തിന് അനുസരിച്ച് സന്ധിവേദന രൂക്ഷമാകും.

Advertisment

രാവിലെ എഴുന്നേൽക്കുമ്പോഴുള്ള സന്ധിവേദനയുടെ കാരണം?

സന്ധികളിലെ വീക്കം: ഉറക്കത്തിൽ, വീക്കം നിയന്ത്രിക്കാൻ ശരീരം ചില രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ, ഈ രാസവസ്തുക്കൾ സന്ധികളിൽ അടിഞ്ഞുകൂടുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യും.

ചലനത്തിന്റെ അഭാവം: ഉറങ്ങുമ്പോൾ സന്ധികൾ ദൃഢമാകാം. 6-8 മണിക്കൂറിനുള്ളിലെ ചലനത്തിന്റെ അഭാവം പേശികളും സന്ധികളും മുറുകുന്നതിന് കാരണമാകുന്നു. ഇത് ഉണരുമ്പോൾ കഠിനമായ വേദനയ്ക്ക് കാരണമാകുന്നു.

നിർജലീകരണം: നിർജലീകരണം സംഭവിക്കുമ്പോൾ സന്ധികളിലെ സിനോവിയൽ ഫ്ലൂയിഡ് ഡ്രൈയാകാൻ ഇടയാക്കും. ഇത് ഉണരുമ്പോൾ സന്ധികൾ കഠിനമാക്കി വേദനയുണ്ടാക്കും.

Advertisment

മോശം ഉറക്കം: ഉറങ്ങുന്ന രീതിയും രാവിലെയുള്ള സന്ധിവേദനയ്ക്ക് കാരണമാകും. സുഖപ്രദമല്ലാത്ത സ്ഥലങ്ങളിൽ ഉറങ്ങുകയോ ശരിയായ തലയിണകൾ ഉപയോഗിക്കുകയോ ചെയ്യാതിരുന്നാൽ പുറം, കഴുത്ത്, സന്ധികൾ എന്നിവയ്ക്ക് ആയാസമുണ്ടാക്കും. ഇത് വേദനയ്ക്ക് ഇടയാക്കും. 

വാർധക്യം: പ്രായമാകുമ്പോൾ, നമ്മുടെ സന്ധികൾക്ക് സ്വാഭാവികമായും വഴക്കം നഷ്ടപ്പെടും. ഇത് രാവിലെ എഴുന്നേൽക്കുമ്പോൾ വേദനയ്ക്ക് കാരണമാകും. 

എങ്ങനെ മറികടക്കാം

1. ഉറങ്ങാൻ പോകുന്നതിനു മുമ്പും രാവിലെ എഴുന്നേൽക്കുമ്പോഴും കൈകാലുകൾ നിവർത്തി പിടിക്കുക. കൈകൾ കാൽവിരലുകളിൽ തൊടുക, കൈകളും കാലുകളും നീട്ടുക എന്നിങ്ങനെയുള്ള ലളിതമായ സ്ട്രെച്ചുകൾ പേശികളെയും സന്ധികളെയും അയവുള്ളതാക്കാൻ സഹായിക്കും.

2. പതിവ് വ്യായാമം പേശികളെ ശക്തിപ്പെടുത്താനും സന്ധികളുടെ വഴക്കം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള വീക്കം കുറയ്ക്കാനും സഹായിക്കുന്നു. നടത്തം, നീന്തൽ, യോഗ തുടങ്ങിയവ സന്ധികൾ വഴക്കമുള്ളതും ശക്തവുമാക്കുന്നതിന് സഹായിക്കും.

3. രാത്രിയിൽ നിർജലീകരണം ഒഴിവാക്കാൻ ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക, പക്ഷേ അത് അമിതമാകരുത്. 

4. ഉറങ്ങുന്നതിന് മുമ്പ് സന്ധികളിലോ പേശികളിലോ ഹീറ്റ് തെറാപ്പി (ഹീറ്റിങ് പാഡ് പോലെ) ഉപയോഗിക്കുന്നത് പരിഗണിക്കുക. ഇത് വീക്കം കുറയ്ക്കാനും രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും.

5. ചില ഭക്ഷണങ്ങളും മരുന്നുകളും സന്ധി വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും. മത്സ്യ എണ്ണയിൽ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ നല്ലതാണ്. മഞ്ഞൾ, ഇഞ്ചി, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

6. മൃദുവായ മസാജ് പേശികളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും വേദന കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: