scorecardresearch

തണ്ണിമത്തന് മാത്രമല്ല അതിൻ്റെ വിത്തിനും ഗുണങ്ങൾ ഏറെയാണ്

തണ്ണിമത്തൻ മാത്രമല്ല തണ്ണിമത്തന്റെ വിത്തും ആരോ​ഗ്യത്തിന് നല്ലതാണ്. അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെ? കൂടുതൽ അറിയാം.

തണ്ണിമത്തൻ മാത്രമല്ല തണ്ണിമത്തന്റെ വിത്തും ആരോ​ഗ്യത്തിന് നല്ലതാണ്. അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെ? കൂടുതൽ അറിയാം.

author-image
Health Desk
New Update
Health Benefits Of Watermelon Seeds

തണ്ണിമത്തൻ വിത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് | ചിത്രം: ഫ്രീപിക്

ജലാംശം ധാരാളം അടങ്ങിയിരിക്കുന്ന തണ്ണിമത്തൻ വേനൽക്കാലത്ത് സുലഭമാണ്. ജ്യൂസ് തയ്യാറാക്കിയും അല്ലാതെയും ഇവ കഴിക്കുമ്പോൾ നിങ്ങൾ അതിൻ്റെ വിത്ത് കളയാറാണോ പതിവ്? എന്നാൽ ആ ഇത്തിരി കുഞ്ഞൻമാരുടെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. 

Advertisment

പ്രതിരോധ ശേഷി, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്തൻ തണ്ണിമത്തൻ്റെ വിത്തുകളും സൂക്ഷിക്കാം. മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ആരോഗ്യകരമായ കൊഴുപ്പുകൾ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാഘാതം ഒഴിവാക്കുന്നതിനും പ്രധാനമാണ്. 

തണ്ണിമത്തൻ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുന്നു.  തണ്ണിമത്തൻ വിത്തുകളിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ വിത്തുകളിൽ കാണപ്പെടുന്ന നാരുകളും അപൂരിത കൊഴുപ്പുകളും ദഹന ആരോഗ്യം വർധിപ്പിക്കുകയും പതിവായി മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 

എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനു പുറമെ പേശികളെ ശക്തിപ്പെടുത്തുന്നതിനും തണ്ണിമത്തൻ വിത്ത് സഹായകരമാണ്. തണ്ണിമത്തൻ വിത്തിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഹൃദയത്തിൻ്റെ പ്രവർത്തനവും രക്ത സമ്മർദ്ദവും മെച്ചപ്പെടുത്തും. 

Advertisment
Health Benefits Of Watermelon Seeds
സ്മൂത്തി, പുഡ്ഡിംഗ് എന്നിവയിൽ ചേർത്ത് തണ്ണിമത്തൻ വിത്ത് കഴിക്കാം| ചിത്രം: ഫ്രീപിക്

തണ്ണിമത്തൻ വിത്തുകൾ കഴിക്കുന്നത് ദഹനം വർധിപ്പിക്കുന്നതിന് ഗുണം ചെയ്യും. ഇതിൽ ധാരാളമായി കാണപ്പെടുന്ന പ്രോട്ടീനുകൾ, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, ചെമ്പ് എന്നിവ മുടിയുടെ ആരോ​ഗ്യത്തിനും സഹായകരമാണ്. 

തണ്ണിമത്തൻ വിത്തുകൾ ചർമ്മത്തിന് ആരോഗ്യകരമായ ലഘുഭക്ഷണമാണ്. ഇത്  ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും മുഖക്കുരു കൂടാതെ അകാല വാർധക്യത്തിൻ്റെ ചെറുത്തു നിർത്തുന്നതിന് ഗുണകരമായി പ്രവർത്തിക്കും. തണ്ണിമത്തൻ വിത്തുകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി നാഡീവ്യവസ്ഥയുടെയും തലച്ചോറിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.  

സ്മൂത്തി, പുഡ്ഡിംഗ് എന്നിവയിൽ ചേർത്ത് ഇത് കഴിക്കാവുന്നതാണ്. തണ്ണിമത്തൻ വിത്തുകൾ ഉണക്കിപൊടിച്ചു സൂക്ഷിക്കന്നതാണ് ഉചിതം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

fruit Diabetes Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: