/indian-express-malayalam/media/media_files/hnDxui4WRsRcL3QeU70n.jpg)
ഏലയ്ക്ക ഭക്ഷണത്തിന് മണവും രുചിയും നൽകാൻ മാത്രമല്ല, നൂറ്റാണ്ടുകളായി പരമ്പരാഗത മരുന്നായും ഉപയോഗിച്ചു വരുന്നുണ്ട്. അവശ്യ എണ്ണകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ ഇവ സമ്പന്നമാണ്. ഉറങ്ങുന്നതിനുമുമ്പ് ഏലയ്ക്ക കഴിക്കുന്നത് ദഹനത്തിന് സഹായിക്കുന്നു, ശരീരത്തിന് വിശ്രമം നൽകുന്നു, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു, ശരീരത്തെ വിഷവിമുക്തമാക്കുന്നു. സമ്മർദം കുറയ്ക്കാനും, ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും, ശ്വസന ആരോഗ്യത്തിനും ഏലയ്ക്ക സഹായിക്കുന്നു. രാത്രി ഉറങ്ങുന്നതിനുമുമ്പ് ഏലയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്.
ദഹനം മെച്ചപ്പെടുത്തുന്നു, വയർ വീർക്കൽ തടയുന്നു
വയർ വീർക്കൽ, ഗ്യാസ്, ദഹനക്കേട് എന്നിവ കുറയ്ക്കാൻ ഏലയ്ക്ക സഹായിക്കുന്നു. ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ഭക്ഷണം വിഘടിക്കുന്നത് വർധിപ്പിക്കുകയും ചെയ്യുന്നു. ഓക്കാനം, വയറ്റിലെ അസ്വസ്ഥത എന്നിവയ്ക്ക് മികച്ച പരിഹാരമാണ്.
നല്ല ഉറക്കം നൽകുന്നു
സമ്മർദം കുറയ്ക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് ഏലയ്ക്ക ചായ കുടിക്കുന്നത് ഉറക്കമില്ലായ്മയെയും അസ്വസ്ഥമായ ഉറക്കത്തെയും ചെറുക്കാൻ സഹായിക്കും.
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നു
ഉറങ്ങുമ്പോൾ ശരീരത്തിൽ നിന്ന് വിഷാംശം പുറന്തള്ളാൻ സഹായിക്കുന്ന ഗുണങ്ങൾ ഏലയ്ക്കയിലുണ്ട്. ഇത് കരളിന്റെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും, ശരീരത്തിൽനിന്നും വിഷാംശം പുറന്തള്ളുന്ന വൃക്കകളുടെ പ്രവർത്തനം വർധിപ്പിക്കുകയും ചെയ്യുന്നു.
ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നു, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ഉറങ്ങുന്നതിന് മുമ്പ് ഏലയ്ക്ക കഴിക്കുന്നത് ഉപാപയപ്രവർത്തനവും കൊഴുപ്പ് തകർച്ചയും വർധിപ്പിക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രാത്രി വൈകിയുള്ള ആസക്തികൾ തടയാനും സഹായിക്കുന്നു. ഇതിലൂടെ ശരീര ഭാരം നിയന്ത്രിക്കുന്നു.
ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു
രക്തസമ്മർദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയത്തിലെ ആയാസം കുറയ്ക്കാനും ഏലയ്ക്ക സഹായിക്കുന്നു. ഹൃദയത്തിന് കേടുപാടുകൾ വരുത്തുന്ന ഓക്സിഡേറ്റീവ് സമ്മർദം തടയുന്ന ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us