/indian-express-malayalam/media/media_files/2024/12/26/O2t0auaHkjhrTDZazG78.jpg)
വെള്ളരിയുടെ ആരോഗ്യ ഗുണങ്ങൾ | ചിത്രം: ഫ്രീപിക്
വിദേശത്തും സ്വദേശത്തും ധാരാളം ആളുകൾ കഴിക്കുന്ന ഒരു പച്ചക്കറിയാണ് വെള്ളരി. ഇതിലെ ജലാംശം തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുന്നതിനും തണുപ്പിക്കുന്നതിനും ഗുണകരമാണ് വെള്ളരി. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണിത്. ദഹനം, ചർമ്മം, ശരീരം എന്നിവയുടെ ആരോഗ്യത്തിന് മെച്ചപ്പെട്ട സംഭാവന നൽകാൻ വെള്ളരിക്കു സാധിക്കും.
വെള്ളരി ജ്യൂസ്, അല്ലെങ്കിൽ സാലഡിൽ ചേർത്ത്, കറികളിൽ ഉൾപ്പെടുത്തിയൊക്കെ ഭക്ഷണമാക്കാവുന്നതാണ്. ഇവ സ്ഥിരമായി കഴിക്കുന്നതിൻ്റെ 6 ഗുണങ്ങൾ അറിയാം.
ഹൈഡ്രേഷൻ
95 ശതമാനം വെള്ളമാണ് വെള്ളരിയിലുള്ളത്. അതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഒരു ഉഗ്രൻ ഭക്ഷ്യ വസ്തുവാണിത്. ശരീരത്തിലെ അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് ജലാംശം അത്യന്താപേക്ഷിതമാണ്. ഉള്ളിൽ കടന്നു കൂടിയ വിഷവസ്തുക്കൾ പുറന്തള്ളുന്നതിനും ജലാംശം സഹായിക്കുന്നു.
ശരീരഭാര നിയന്ത്രണം
വളരെ കുറച്ച് കലോറിയാണ് വെള്ളരിയിൽ അടങ്ങിയിരിക്കുന്നത്. മാത്രമല്ല ധാരാളം നാരുകളും ഉൾപ്പെടുന്നു. അതിനാൽ ശരീരഭാര നിയന്ത്രണത്തിന് മികച്ച പരിഹാരമാണിത്. വിശപ്പ് ശമിപ്പിച്ചു കൊണ്ട് ആവശ്യത്തിന് വെള്ളരി കഴിക്കാം. ഇത് കലോറിയുടെ അളവ് കൂട്ടുകയുമില്ല, ശരീരത്തിന് ആവശ്യമായ ജലാംശം എത്തിക്കുകയും ചെയ്യും.
ദഹനാരോഗ്യം
വെള്ളരിയിൽ അടങ്ങിയിരിക്കുന്ന നാരുകളാണ് ദഹനത്തിന് ഏറെ ഗുണകരം. വെള്ളരിയുടെ തൊലിയിലാണ് ഇത് അധികവും കാണുന്നത്. ഇത് കഴിക്കുന്നതിലൂടെ മലബന്ധം ഉണ്ടാകാതെ സുഗമമായി ദഹനം നടക്കപ്പെടുന്നു. വെള്ളരിയിൽ അടങ്ങിയിരിക്കുന്ന ജലാംശമാകട്ടെ വിഷാംശം പുറന്തള്ളുന്നതിനും സഹായിക്കും.
/indian-express-malayalam/media/media_files/2024/12/26/4H7L3xcAywACdsrEOdM1.jpg)
ആൻ്റി ഓക്സിഡൻ്റുകൾ
ഫ്ലേവനോയിഡുകൾ, ടാനിൻ, ബീറ്റാ കരോട്ടിൻ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വെള്ളരി. അത് ഫ്രീ റാഡിക്കലുകൾ കുറയ്ക്കുന്നു. അത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതു കൂടാതെ, കാൻസർ, അകാല വാർധക്യം എന്നിവ തടയുന്നതിന് ഗുണകരമാകുന്നു.
ഹൃദയാരോഗ്യം
പൊട്ടാസ്യത്തിൻ്റെ മെച്ചപ്പെട്ട ഉറവിടമാണ് വെള്ളരി. ഹൃദയാരോഗ്യത്തിന് ആവശ്യമായ പ്രധാനപ്പെട്ട ധാതുവാണിത്. ശരീരത്തിലെ സോഡിയം നില മെച്ചപ്പെടുത്തി രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്തുന്നത് പൊട്ടാസ്യമാണ്. ദിവസും വെള്ളരി കഴിക്കുന്നത് ഹൈപ്പർടെഷൻ അകറ്റി ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ചർമ്മാരോഗ്യം
വെള്ളരിയിൽ അടങ്ങിയിരിക്കുന്ന ജലാംശം തന്നെയാണ് ചർമ്മാരോഗ്യത്തിന് ഗുണം ചെയ്യുന്നത്. ഇത് ചർമ്മം ഹൈഡ്രേറ്റ് ചെയ്യുന്നു. അതിലൂടെ വരൾച്ച, ചൊറിച്ചിൽ, വിണ്ടുകീറൽ, ചുവപ്പ്, വീക്കം, എന്നിങ്ങനെയുള്ള ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Reda More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us