/indian-express-malayalam/media/media_files/2024/10/23/rlGlcvpz0yzxjH0tbsL0.jpg)
മുട്ട
പ്രോട്ടീൻ സമ്പുഷ്ടമായ ഒന്നാണ് മുട്ടകൾ. പലരുടെയും ദൈനംദിന ഭക്ഷണത്തിൽ മുട്ട ഇടം നേടിയിട്ടുണ്ട്. മുട്ടയിൽ പ്രോട്ടീനും നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. മുട്ട ആരോഗ്യകരമാണോ അല്ലയോ എന്നതിനെക്കുറിച്ച് ചില വാദപ്രതിവാദങ്ങൾ ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് കൊളസ്ട്രോളുമായി ബന്ധപ്പെടുത്തുമ്പോൾ. എന്നിരുന്നാലും, പ്രോട്ടീനിന്റെയും മറ്റ് അവശ്യ പോഷകങ്ങളുടെയും നല്ല ഉറവിടമായതിനാൽ, മിതമായ അളവിൽ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെയുള്ള വിശ്വാസം.
പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും നല്ല ഉറവിടമാണ് മുട്ട. ഒരു വ്യക്തി മിതമായ അളവിൽ അവ കഴിക്കുകയാണെങ്കിൽ ഭക്ഷണക്രമത്തിൽ ആരോഗ്യകരമായ കൂട്ടിച്ചേർക്കലാണ്. പക്ഷേ, അവ ശരിയായ രീതിയിൽ പാചകം ചെയ്ത് കഴിക്കാൻ ശ്രദ്ധിക്കണം.
മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ
നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ടയെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മുട്ടയിലെ പ്രോട്ടീൻ പേശികൾ ഉൾപ്പെടെയുള്ള ശരീര കോശങ്ങൾക്ക് ഗുണം ചെയ്യുന്നുണ്ട്. തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ടയിലെ പോഷകങ്ങൾ ഊർജം വർധിപ്പിക്കാനും സഹായിക്കുന്നു.
മുട്ടയിലെ വിറ്റാമിൻ എ, വിറ്റാമിൻ ബി 12, സെലിനിയം എന്നിവ രോഗപ്രതിരോധ പ്രവർത്തനത്തിന് ആവശ്യമാണ്. മുട്ടയിലെ കോളിൻ തലച്ചോറിന്റെ ആരോഗ്യത്തിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കൂടുതലുള്ളതിനാൽ ദിവസം മുഴുവൻ ഊർജം ലഭിക്കാൻ മുട്ട ഒരാളെ സഹായിക്കും. മുട്ടയിലെ ചില വിറ്റാമിനുകളും ധാതുക്കളും ആരോഗ്യമുള്ള ചർമ്മത്തെയും മുടിയെയും പ്രോത്സാഹിപ്പിക്കുകയും ശരീര കോശങ്ങളുടെ തകർച്ച തടയുകയും ചെയ്യുന്നു.
മുട്ടയും ഹൃദയാരോഗ്യവും
മുട്ടകളിൽ താരതമ്യേന കലോറി കുറവാണ്. പോഷക സാന്ദ്രമായ ഭക്ഷണമാണ്, ഒരു മുട്ടയിൽ 78 കലോറി മാത്രമാണുള്ളത്, അതേസമയം അവയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള ആളുകൾക്ക്, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മൂന്ന് ഓംലെറ്റ് കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ പേടിയുള്ളവർക്ക് മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കാവുന്നതാണ്. ഹൃദ്രോഗം അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ ഉള്ള ആളുകൾ മുട്ടയുടെ ഉപയോഗം കുറയ്ക്കേണ്ടതുണ്ട്.
മുട്ടയിൽ ധാരാളം പോഷകമൂല്യങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, അവ ദിവസവും കഴിക്കുന്നത് ചില പാർശ്വഫലങ്ങളും ഉണ്ടാക്കും. മുട്ട കഴിക്കുന്നത് ഹൃദ്രോഗവും മരണവും വർധിപ്പിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുട്ടയിലെ ഉയർന്ന അളവിലുള്ള കൊളസ്ട്രോളും പൂരിത കൊഴുപ്പുമാണ് ഇതിന് കാരണം. മുട്ടകൾ അമിതമായി കഴിക്കുന്നത് വയർവീർക്കൽ, ഗ്യാസ്, വയറിളക്കം, ദഹനക്കേട്, ഛർദ്ദി തുടങ്ങിയ ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Reda More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us