/indian-express-malayalam/media/media_files/2024/12/23/eating-foods-empty-stomach-ga-01.jpg)
സിട്രസ് ഭക്ഷണങ്ങൾ
നാരങ്ങ, ഓറഞ്ച് എന്നിവയുൾപ്പെടെയുള്ള സിട്രസ് പഴങ്ങളിൽ സിട്രിക് ആസിഡ് ധാരാളമുണ്ട്. വെറും വയറ്റിൽ കഴിക്കുമ്പോൾ ഇവയിലെ സിട്രിക് ആസിഡ് ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കും. ഇത് വയറുവേദന, മലബന്ധം ഉൾപ്പെടെയുള്ള ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
/indian-express-malayalam/media/media_files/2024/12/23/eating-foods-empty-stomach-ga-02.jpg)
ഷുഗറി കോഫി പാനീയങ്ങൾ
പഞ്ചസാരയോ കഫീനോ കൂടുതലുള്ള പാനീയങ്ങൾ ദിവസത്തിന്റെ തുടക്കത്തിൽ വെറും വയറ്റിൽ കഴിക്കാൻ പാടില്ല. ഈ പാനീയങ്ങളിൽ ഉയർന്ന അളവിൽ കഫീനും ആൽക്കഹോളും അടങ്ങിയിട്ടുണ്ട്, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
/indian-express-malayalam/media/media_files/2024/12/23/eating-foods-empty-stomach-ga-03.jpg)
തൈര്
പ്രോബയോട്ടിക് അടങ്ങിയ പാലുൽപ്പന്നമാണ് തൈര്. തൈര് വെറും വയറ്റിൽ കഴിക്കുന്നത് കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും അസിഡിറ്റിയും മലബന്ധവും വർധിപ്പിക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2024/12/23/eating-foods-empty-stomach-ga-04.jpg)
ജ്യൂസുകൾ
ജ്യൂസുകൾ വെറും വയറ്റിൽ കുടിക്കുന്നത് നല്ലൊരു ഓപ്ഷൻ അല്ല. ഇവയിൽ നാരുകൾ കുറവും ധാരാളം പഞ്ചസാരയും ഉണ്ട്.
/indian-express-malayalam/media/media_files/2024/12/23/eating-foods-empty-stomach-ga-05.jpg)
എരിവുള്ള ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണങ്ങളും രാവിലെ കഴിക്കാൻ പാടില്ല. വയറ് ശൂന്യമായിരിക്കുമ്പോൾ, എരിവുള്ള ഭക്ഷണം കഴിക്കുന്നത് വേദനയ്ക്ക് ഇടയാക്കും. എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് വയറിളക്കം ഉൾപ്പെടെയുള്ള മറ്റ് ദഹന പ്രശ്നങ്ങൾക്കും കാരണമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us