scorecardresearch

ഉപവാസമോ, കുറച്ച് ഭക്ഷണം കഴിക്കുന്നതോ? ശരീര ഭാരം കുറയ്ക്കാൻ അനുയോജ്യം ഏത്?

കലോറി ഉപഭോഗം കുറയ്ക്കുക, ഭക്ഷണരീതികൾ മാറ്റുക, ആരോഗ്യകരമായ ഭക്ഷണത്തിന് മുൻഗണന നൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു

കലോറി ഉപഭോഗം കുറയ്ക്കുക, ഭക്ഷണരീതികൾ മാറ്റുക, ആരോഗ്യകരമായ ഭക്ഷണത്തിന് മുൻഗണന നൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു

author-image
Health Desk
New Update
health

Source: Freepik

ആഗോളതലത്തിൽ, എട്ടിൽ ഒരാൾക്ക് പൊണ്ണത്തടിയുണ്ട്. ഇതൊരു പ്രശ്നമാണ്. കാരണം ശരീരത്തിലെ അധിക കൊഴുപ്പ് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചില കാൻസറുകൾ എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നുണ്ട്. അമിതവണ്ണം നിയന്ത്രിക്കുന്നതിനും ശരീരഭാരം വർധിക്കുന്നത് തടയുന്നതിനും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. കലോറി ഉപഭോഗം കുറയ്ക്കുക, ഭക്ഷണരീതികൾ മാറ്റുക, ആരോഗ്യകരമായ ഭക്ഷണത്തിന് മുൻഗണന നൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മൂന്നു വഴികളുണ്ട്. 

Advertisment

നേരത്തെ ഭക്ഷണം കഴിക്കുന്ന ശീലം

ഉപാപചയപ്രവർത്തനം ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ശരീരത്തിന് ഇൻസുലിൻ എന്ന ഹോർമോണിനോട് ശരിയായി പ്രതികരിക്കാൻ കഴിയില്ല. ഇത് ശരീരഭാരം, ക്ഷീണം, പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർധിപ്പിക്കും. വയർ നിറയെ അത്താഴം കഴിക്കുന്നതും രാത്രി വൈകി ലഘുഭക്ഷണം കഴിക്കുന്നതും ഉപാപചയപ്രവർത്തനത്തെ മോശമായി ബാധിക്കും. ഭക്ഷണം ഊർജമാക്കി മാറ്റുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും കൊഴുപ്പ് സംഭരണം നിയന്ത്രിക്കുന്നതിനുമുള്ള ശരീരത്തിന്റെ കാര്യക്ഷമത കുറയുന്നുവെന്നാണ് ഇതിനർത്ഥം. ദിവസത്തിൽ നേരത്തെയുള്ള കലോറി ഉപഭോഗം ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും.

ഭക്ഷണം കുറച്ച് കഴിക്കുക

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് സാധാരണമാണ്, എന്നാൽ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? പ്രഭാതഭക്ഷണം വലിയ അളവിവും ചെറിയ അളവിൽ അത്താഴവും കഴിക്കുന്നത് അനുയോജ്യമാണോ?. ഒരു ദിവസം ഒന്നോ രണ്ടോ തവണ ഭക്ഷണം കഴിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ, ആറ് തവണ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ വിജയിപ്പിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. 

ശരീര ഭാരം കുറയ്ക്കാൻ ഒരു ദിവസം മൂന്ന് നേരം ഭക്ഷണം കഴിക്കുന്നതിനെക്കാൾ ആറു തവണ ഭക്ഷണം കഴിക്കുന്നതാണ് മികച്ചത്. എന്നാൽ, കൂടുതൽ പഠനങ്ങൾ ഇതിനോട് യോജിക്കുന്നില്ല. കുറച്ച് തവണ ഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കുമെന്ന് പറയുന്നു. അതായത്, ലഘുഭക്ഷണം ഒഴിവാക്കി പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ ദിവസത്തിൽ മൂന്നു തവണ കഴിക്കുക. 

Advertisment

ഉപവാസം അല്ലെങ്കിൽ സമയം നിയന്ത്രിച്ചുള്ള ഭക്ഷണം

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക താളം തെറ്റിക്കും. കാലക്രമേണ, ടൈപ്പ് 2 പ്രമേഹത്തിനും മറ്റ് വിട്ടുമാറാത്ത രോഗങ്ങൾക്കും ഉള്ള സാധ്യത വർധിപ്പിക്കും. സമയം നിയന്ത്രിച്ചുള്ള ഭക്ഷണം ഒരു തരത്തിൽ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങാണ്. പകൽ സമയത്ത് ആറ് മുതൽ പത്ത് മണിക്കൂർ വരെ സമയത്തിനുള്ളിൽ എല്ലാ കലോറികളും കഴിക്കുക.

ഇതിൽ നിങ്ങൾക്ക് പ്രയോജനകരമാകുന്നത് എന്താണ്?

ദിവസത്തിൽ എത്ര തവണ ഭക്ഷണം കഴിക്കുന്നു, രാത്രി വൈകി ഭക്ഷണം കഴിക്കുന്നുണ്ടോ എന്നിവയൊക്കെ ഉപാപചയപ്രവർത്തനത്തെയും ശരീര ഭാരത്തെയും ബാധിച്ചേക്കാം. ശരീരഭാരം കുറയ്ക്കാൻ എളുപ്പവഴികളൊന്നുമില്ല. അതിനാൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു രീതി അല്ലെങ്കിൽ രീതികളുടെ സംയോജനം തിരഞ്ഞെടുക്കുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: