/indian-express-malayalam/media/media_files/oHycp5tEENrxbn3MRhW9.jpg)
Photo Source: Freepik
ധാരാളം ആളുകൾ ദിവസവും കഴിക്കുന്ന പോഷകസമൃദ്ധമായ പഴമാണ് വാഴപ്പഴം. അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇവ ഒരു സൂപ്പർഫുഡായി കണക്കാക്കുന്നു. വാഴപ്പഴം പോലെ പോഷക ഗുണങ്ങൾ നിറഞ്ഞതാണ് പച്ചക്കായയും.
''പച്ചക്കായയിൽ കൂടുതൽ പ്രതിരോധശേഷിയുള്ള അന്നജവും കുറഞ്ഞ പഞ്ചസാരയും അടങ്ങിയിരിക്കുന്നു. ഉയർന്ന അളവിൽ ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അവ നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്‌ദാനം ചെയ്യുന്നു,'' ഡയറ്റീഷ്യൻ കനിക മൽഹോത്ര പറഞ്ഞു.
നാരുകൾ അടങ്ങിയ ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും, സംതൃപ്തി നൽകുന്നതിനാൽ കലോറിയുടെ അളവ് കുറയ്ക്കാമെന്ന് മൽഹോത്ര പറഞ്ഞു. പച്ചക്കായയിൽ കാണപ്പെടുന്ന പ്രതിരോധശേഷിയുള്ള അന്നജം ഒരു തരം കാർബോഹൈഡ്രേറ്റാണ്. കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. പച്ചക്കായ ഷോർട് ചെയിൻ ഫാറ്റി ആസിഡുകളുടെ ഉത്പാദനം വർധിപ്പിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുന്നുവെന്ന് അവർ വ്യക്തമാക്കി.
ആർക്കൊക്കെ ഗുണകരം
പച്ചക്കായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലാവർക്കും ഗുണം ചെയ്യും. എന്നിരുന്നാലും, ചില പ്രത്യേക ഗ്രൂപ്പുകൾക്ക് കൂടുതൽ ഗുണകരമാണ്.
അത്‌ലറ്റുകൾ: ഉയർന്ന പൊട്ടാസ്യത്തിന്റെ ഉള്ളടക്കം കാരണം പച്ചക്കായ കായികതാരങ്ങൾക്ക് ഗുണം ചെയ്യും. ഇവയിലെ പ്രതിരോധശേഷിയുള്ള അന്നജം സാവധാനത്തിലുള്ള ഊർജം പ്രദാനം ചെയ്യുന്നു. വ്യായാമ വേളയിൽ ഊർജ നില നിലനിർത്തുന്നതിന് സഹായിക്കുന്നു. വ്യായാമത്തിന് മുമ്പുള്ള നല്ലൊരു ലഘുഭക്ഷണമാണ്.
പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിസ് ഉള്ള വ്യക്തികൾ: വാഴപ്പഴത്തെ അപേക്ഷിച്ച് പച്ചക്കായയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനത്തിൽ ഉയർത്തുന്നു. പ്രമേഹരോഗികൾക്കും പ്രീ ഡയബറ്റിസ് ഉള്ളവർക്കും അനുയോജ്യമാണ്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ: പച്ചക്കായയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. സംതൃപ്തി പ്രോത്സാഹിപ്പിക്കുന്നതിനും കലോറി ഉപഭോഗം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇവയിലെ ഫൈബർ ഉള്ളടക്കം വിശപ്പും ആസക്തിയും നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പ്രയോജനം ചെയ്യും.
ദഹനസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന വ്യക്തികൾ: പച്ചക്കായയിലെ പ്രതിരോധശേഷിയുള്ള അന്നജം ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു, കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) പോലുള്ള ദഹനപ്രശ്നങ്ങളുള്ള വ്യക്തികൾക്ക് പച്ചക്കായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us