/indian-express-malayalam/media/media_files/RkywJOLMXGYjEvBkqnDB.jpg)
Image Source: Freepik
മലബന്ധം പലർക്കും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. മലബന്ധം കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ, ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി മലബന്ധം അകറ്റാനുള്ള ഒരു എളുപ്പ വഴി പറഞ്ഞിട്ടുണ്ട്. കറുത്ത ഉണക്ക മുന്തിരി മലബന്ധം അകറ്റാൻ മികച്ചതെന്നാണ് അവരുടെ അഭിപ്രായം.
ദഹനത്തെ സഹായിക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും മികച്ചതാണ് കറുത്ത ഉണക്ക മുന്തിരി. ഉണക്ക മുന്തിരി കുർതിത്തശേഷം പിഴിഞ്ഞെടുത്ത് വെള്ളം കുടിക്കുന്നതാണ് മലബന്ധത്തെ മറികടക്കാനുള്ള ലളിതവും ഫലപ്രദവുമായ മാർഗമെന്ന് അഞ്ജലി പറയുന്നു.
ഇതിനായി 8-10 കറുത്ത ഉണക്കമുന്തിരികൾ രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. പിറ്റേ ദിവസം രാവിലെ കുടിക്കുന്നതിന് തൊട്ടു മുൻപ് നന്നായി പിഴിഞ്ഞെടുക്കുക. കുട്ടികളിലെ മലബന്ധം അകറ്റാനും ഇത് മികച്ചതാണെന്ന് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ഉണക്ക മുന്തിരി കുതിർത്ത് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്.
- കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർക്കുന്നത് വെള്ളം ആഗിരണം ചെയ്യാൻ അനുവദിക്കുകയും അവയെ നാരുകളുടെ സ്വാഭാവിക ഉറവിടമാക്കി മാറ്റുകയും ചെയ്യുന്നു.
- അവയിലെ നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലവിസർജനം സുഗമമാക്കുകയും ചെയ്യുന്നു.
- കുതിർക്കുന്നത് അവയുടെ ഗുണങ്ങൾ വർധിപ്പിക്കും
നല്ലൊരു ലഘുഭക്ഷണം കൂടിയാണ് ഉണക്കമുന്തിരി. സമീകൃതാഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്. ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയുൾപ്പെടെ ഉണക്കമുന്തിരിയിൽ കാണപ്പെടുന്ന പ്രകൃതിദത്ത പഞ്ചസാര വേഗത്തിലുള്ള ഊർജം നൽകും. അതിനാൽതന്നെ വ്യായാമത്തിന് മുമ്പുള്ള ലഘുഭക്ഷണത്തിന് അനുയോജ്യമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us