scorecardresearch

തലവേദനയ്ക്ക് കാരണമാകുന്ന ചില ഭക്ഷണങ്ങൾ

ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും

ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും

author-image
Health Desk
New Update
health, stress, ie malayalam

നമ്മളിൽ പലർക്കും അസഹനീയമായ തലവേദന ഉണ്ടായിട്ടുണ്ടാകാം. ടെൻഷനോ സമ്മർദമോ ആകാം തലവേദനയ്ക്കു പിന്നിലെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ, ചിലപ്പോഴൊക്കെ നമ്മുടെ ഡയറ്റിൽ ഒളിഞ്ഞിരിക്കുന്ന ചില ഭക്ഷണങ്ങളും തലവേദനയ്ക്ക് കാരണാകാറുണ്ട്. ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി ഇതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

Advertisment

നിരവധി പേർക്ക് സ്ഥിരമായി തലവേദന ഉണ്ടാകാറുണ്ട്. പക്ഷേ, അതിനു കാരണം അവരുടെ ഡയറ്റിലെ ചില ഭക്ഷണങ്ങൾ ആകാമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ലെന്ന് അവർ പറഞ്ഞു. തലവേദനയ്ക്ക് കാരണമാകുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചും ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞിട്ടുണ്ട്.

ചീസ്

ചീസിൽ ടൈറാമിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യുന്നു.

Advertisment

റെഡ് വൈൻ

റെഡ് വൈൻ തലവേദനയ്ക്ക് കാരണമാകും. വീഞ്ഞിന്റെ അളവ് ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്

ചോക്ലേറ്റ്

ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും. അതിൽ രക്തസമ്മർദം ഉയർത്തുന്ന ഒരു സംയുക്തമായ ടൈറാമിൻ അടങ്ങിയിട്ടുണ്ട്.

കൃത്രിമ മധുരപലഹാരങ്ങൾ

കൃത്രിമ മധുരപലഹാരങ്ങൾ വലിയ അളവിൽ കഴിക്കരുത്. അവയിൽ അസ്‌പാർട്ടേം അടങ്ങിയിട്ടുണ്ട്. ഇത് ഡോപാമൈൻ അളവ് കുറയ്ക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യുന്നു.

പാൽ

പാലിൽ ലാക്ടോസ് എന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്. ലാക്ടോസ് അസഹിഷ്ണുതയുള്ളവരാണെങ്കിൽ, തലവേദനയ്ക്ക് പാലും ഒരു കാരണമാകാം.

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങളിൽ തലവേദനയ്ക്കുള്ള ഒരു സാധാരണ പ്രേരകശക്തിയായ ഒക്ടോപമൈൻ അടങ്ങിയിട്ടുണ്ട്. മധുര നാരങ്ങ, മുന്തിരിങ്ങ, ഓറഞ്ച് എന്നിവ തലവേദന ഉണ്ടാക്കാം.

ടിന്നിലടച്ച ഭക്ഷണങ്ങൾ

ടിന്നിലടച്ച മത്സ്യം, നിലക്കടല, ഉണക്കിയ മാംസം എന്നിവയും തലവേദനയ്ക്ക് കാരണമാകുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: