/indian-express-malayalam/media/media_files/2024/11/30/NyQLvkaHsMK7plKFt5ff.jpg)
Source: Freepik
ഈന്തപ്പഴം ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. ഇവയിൽ പ്രകൃതിദത്തമായ പഞ്ചസാരയും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവയിൽ പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു, കലോറി കുറവാണ്. ഫിറ്റ്നസ് പ്രേമികൾക്കുള്ള മികച്ച ലഘുഭക്ഷണ ഓപ്ഷനാണ്. ഇവയിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്, കൂടുതൽ നേരം സംതൃപ്തി നിലനിർത്തുന്നു. പെട്ടെന്നുള്ള വിശപ്പിനെ ശമിപ്പിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ഈന്തപ്പഴം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
1. നാരുകളാൽ സമ്പന്നമാണ്
ഈന്തപ്പഴം നാരുകളാൽ സമ്പന്നമാണ്. ഇവയിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കൂടുതൽ നേരം വയർനിറഞ്ഞതായി തോന്നുകയും ചെയ്യുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെയും അനാരോഗ്യകരമായ ലഘുഭക്ഷണത്തിന്റെയും സാധ്യത കുറയ്ക്കുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിനും മലബന്ധം തടയുന്നതിനും ക്രമമായ മലവിസർജനത്തിനും നാരുകൾ സഹായിക്കുന്നു. ഈന്തപ്പഴം ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടം കൂടിയാണ്. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഇവയിൽ നല്ല അളവിൽ ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്.
2. പ്രകൃതിദത്ത പഞ്ചസാരയുടെ ഉറവിടം
ഇവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു, ഊർജത്തിന്റെ അളവ് സ്ഥിരപ്പെടുത്തുന്നു, മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുന്നു. സുസ്ഥിരമായ ഊർജം നൽകുന്നതിലൂടെ ദിവസം മുഴുവൻ സജീവമായി തുടരാനും ക്ഷീണം ഒഴിവാക്കാനും സഹായിക്കും.
3. അവശ്യ പോഷകങ്ങൾ നിറഞ്ഞതാണ്
പ്രധാനപ്പെട്ട വൈറ്റമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഈന്തപ്പഴത്തിൽ 696 മില്ലിഗ്രാം പൊട്ടാസ്യം, 54 മില്ലിഗ്രാം മഗ്നീഷ്യം, 0.9 മില്ലിഗ്രാം ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം നിലനിർത്താൻ പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. അതേസമയം മഗ്നീഷ്യം പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് ഗുണം ചെയ്യുന്നു. അവയിൽ മിതമായ അളവിൽ നല്ല കൊഴുപ്പുകൾ ഉണ്ട്. ഇത് സംതൃപ്തി നൽകുന്നു.
ശരീരഭാരം കുറയ്ക്കാൻ ഈന്തപ്പഴം എങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം?
- ഈന്തപ്പഴം, ബദാം, വാൽനട്ട് അല്ലെങ്കിൽ കശുവണ്ടി പോലെയുള്ള നട്സുമായി സംയോജിപ്പിച്ച് ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഉണ്ടാക്കുക.
- ഗ്രീക്ക് യോഗർട്ട്, ഈന്തപ്പഴം, ബെറികൾ, നട്സ് എന്നിവ ചേർത്ത് പ്രഭാതഭക്ഷണം തയ്യാറാക്കുക.
- ഈന്തപ്പഴം പാൽ, തൈര്, അല്ലെങ്കിൽ സസ്യാധിഷ്ഠിത പാൽ എന്നിവയ്‌ക്കൊപ്പം വാഴപ്പഴം അല്ലെങ്കിൽ ബെറികൾ പോലുള്ള പഴങ്ങൾ ചേർത്ത് സ്മൂത്തി തയ്യാറാക്കുക.
- ഓട്സിനൊപ്പം ഈന്തപ്പഴം ചേർത്ത് കഴിക്കുക
- ചായയിലോ കാപ്പിയിലോ ഈന്തപ്പഴ സിറപ്പ് കലർത്തി കുടിക്കുക.
- ആപ്പിൾ, ബെറികൾ പോലുള്ള മറ്റ് പഴങ്ങളുമായി ഈന്തപ്പഴം ചേർത്ത് കഴിക്കുക.
ശരീര ഭാരം കുറയ്ക്കാൻ ഗുണം ചെയ്യുമെങ്കിലും അളവ് പ്രധാനമാണ്. മിതമായ അളവിൽ ഈന്തപ്പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.