scorecardresearch

ഡാർക്ക് അല്ലെങ്കിൽ വൈറ്റ്; വാലൻ്റൈൻസ് ദിനത്തിൽ ഇതിലേത് ചോക്ലേറ്റ് സമ്മാനിക്കും?

ഈ വാലൻ്റൈൻസ് ദിനത്തിൽ നിങ്ങൾ പങ്കാളിക്ക് ചോക്ലേറ്റ് സമ്മാനമായി നൽകാൻ അഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അത് എങ്ങനെ തിരഞ്ഞെടുക്കണം എന്ന് കൂടുതൽ അറിയാം.

ഈ വാലൻ്റൈൻസ് ദിനത്തിൽ നിങ്ങൾ പങ്കാളിക്ക് ചോക്ലേറ്റ് സമ്മാനമായി നൽകാൻ അഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അത് എങ്ങനെ തിരഞ്ഞെടുക്കണം എന്ന് കൂടുതൽ അറിയാം.

author-image
Health Desk
New Update
Dark Vs Milk Chocolate What To Gift Valentines Day Health Benefits

Dark Vs Milk Chocolate What To Gift Valentines Day Health Benefits: ചിത്രം ഫ്രീപിക്

കമിതാക്കളുടെ മാസമെന്നാണ് ഫെബ്രുവരി അറിയപ്പെടുന്നത്. വാലൻ്റൈസ് ഡേ ആണ് ഇതിന് കാരണം. ഫെബ്രുവരി 14-ാണ് അത്.  ചോക്ലേറ്റ് ഇല്ലാതെ ഒരു പ്രണയ ദിനവും കടന്നു പോകാറില്ല. എന്നാൽ പങ്കാളിക്ക സമ്മാനിക്കാൻ ഉചിതമായ ചോക്ലേറ്റ് ഏതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഡാർക്ക് ചോക്ലേറ്റും, മിൽക്ക് ചോക്ലേറ്റും ലഭ്യമാണ്. ആരോഗ്യത്തിന് ഇതിൽ ഏതാണ് ഗുണകരം എന്നു കൂടി അറിയാം. 

Advertisment

100 ഗ്രാം ഡാർക്ക് ചോക്ലേറ്റിൽ 70 മുതൽ 80 ശതമാനം വരെ കൊക്കോ അടങ്ങിയിട്ടുണ്ടാവും. അതിൽ 11 ഗ്രാം നാരുകൾ, 12 മില്ലിഗ്രാം ഇരുമ്പ്, 250 മില്ലി ഗ്രാം മഗ്നീഷ്യം, 1.7 മില്ലി ഗ്രാം കോപ്പർ, 1.9 മില്ലിഗ്രാം മഗ്നീഷ്യം എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഡാർക്ക് ചോക്ലേറ്റ് ആരോഗ്യത്തിന് ഗുണകരമായിരിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. 

ഹൃദയാരോഗ്യത്തിന് ഡാർക്ക് ചോക്ലേറ്റ് നല്ലതാണ്. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകൾക്ക് രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും കഴിയുമെന്ന് ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുന്നതിനൊപ്പം എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ വർധിപ്പിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കും. 

ഡാർക്ക് ചോക്ലേറ്റ് ഹൃദയത്തിന് മാത്രമല്ല, തലച്ചോറിനും ഗുണകരമാണ്. വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

Advertisment
Dark Vs Milk Chocolate What To Gift Valentines Day Health Benefits
ഡാർക്ക് ചോക്ലേറ്റ് | ചിത്രം: ഫ്രീപിക്

ഡാർക്ക് ചോക്ലേറ്റ് ചർമ്മത്തിന് ഗുണം ചെയ്യുമെന്ന് കേട്ടാൽ ചിലപ്പോൾ ആശ്ചര്യം തോന്നിയേക്കും. അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് സംരക്ഷിക്കാനും ചർമ്മത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഇവയിലെ ബയോ ആക്റ്റീവ് സംയുക്തങ്ങൾക്കും ഫ്ലേവനോയ്ഡുകൾക്കും കഴിയും. ഇത് ആരോഗ്യകരവും കൂടുതൽ തിളക്കമുള്ളതുമായ ചർമ്മം നൽകുന്നു.

ശരീര ഭാരം നിയന്ത്രിക്കാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും. ഡാർക്ക് ചോക്ലേറ്റിലെ നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും സംതൃപ്തി നൽകും. ഇത് വിശപ്പ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. എന്നിരുന്നാലും, അധിക കലോറി ഉപഭോഗം ഒഴിവാക്കാൻ ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കണം.

ഇങ്ങനെയൊക്കെ ആണെങ്കിലും അമിത അളവിൽ ഡാർക്കോ അല്ലെങ്കിൽ വൈറ്റ് ചോക്ലേറ്റോ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല. അവ സുഖകരമായ ഉറക്കത്തിന് തടസ്സം സൃഷ്ടിക്കുമെന്ന മാത്രമല്ല വയറുവീർക്കൽ, ഗ്യാസ്, മലബന്ധം എന്നിവയിലേയ്ക്കും നയിച്ചേക്കും. അതിനാൽ ചോക്ലേറ്റിൻ്റെ ഗുണനിലവാരം ശ്രദ്ധിക്കാം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Valentines Day Diet Chocolate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: