scorecardresearch

പ്രസവവേദന എല്ലുകൾ ഒടിയുന്നത്ര വേദന നിറഞ്ഞതോ? വിദഗ്ധർ പറയുന്നു

പ്രസവസമയത്തെ വേദന എല്ലുകൾ ഒടിയുന്നതിന് സമമാണെന്ന് പലരും പറയാറുണ്ട്. അത് സത്യമാണോ?

പ്രസവസമയത്തെ വേദന എല്ലുകൾ ഒടിയുന്നതിന് സമമാണെന്ന് പലരും പറയാറുണ്ട്. അത് സത്യമാണോ?

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
pregnant, health, ie malayalam

പ്രതീകാത്മക ചിത്രം

മനുഷ്യശരീരത്തെക്കുറിച്ച് അറിയുന്ന കാര്യങ്ങൾ എല്ലാം നമ്മളെ ആശ്ചര്യപ്പെടുത്തുന്നതാണ്. മാതൃത്വത്തെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു നിമിഷമായി കാണുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രസവസമയത്ത് ഒരു പുതിയ ജീവന് ജന്മം നൽകുമ്പോൾ അത് അനുഭവപ്പെടുന്നത് എങ്ങനെയാണ്? പ്രസവസമയത്തെ വേദന എല്ലുകൾ ഒടിയുന്നതിന് സമമാണെന്ന് പലരും പറയാറുണ്ട്. അത് സത്യമാണോ?

Advertisment

ഓരോ വ്യക്തിയ്ക്കും വേദന വ്യത്യസ്തമായിരിക്കും. ചിലർക്ക്, അത് അസ്ഥി ഒടിയുന്നത്ര വേദന ഉണ്ടാക്കിയേക്കാം. അതിന് ഒരു നിശ്ചിത മാനദണ്ഡവുമില്ല.

“ഗർഭാശയത്തിന്റെ പേശികളുടെ സങ്കോചവും സെർവിക്സിലെ സമ്മർദ്ദവുമാണ് പ്രസവസമയത്ത് വേദന ഉണ്ടാകുന്നത്. ഈ വേദന അടിവയർ, ഞരമ്പ്, പുറം എന്നിവിടങ്ങളിൽ ശക്തമായ വേദനയായി അനുഭവപ്പെടാം. ചില സ്ത്രീകൾക്ക് അവരുടെ വശങ്ങളിലോ തുടയിലോ വേദന അനുഭവപ്പെടാറുണ്ട്," ഡെറാഡൂണിലെ ജി ആർ ഹോസ്പിറ്റലിലെ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി കൺസൾട്ടന്റ് ഡോ. രാധിക റാതുരി പറയുന്നു.

കഠിനമായ ആർത്തവ വേദന, നടുവേദന, അസ്ഥി ഒടിഞ്ഞ പോലുള്ള വേദനയുമായി ഇതിനെ താരതമ്യപ്പെടുത്താറുണ്ടെന്ന്
ഖാർഘർ,മദർഹുഡ് ഹോസ്പിറ്റൽ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ്, ഡോ. പ്രതിമ താംകെ പറഞ്ഞു.

Advertisment

“പ്രസവവേദന പലപ്പോഴും കഠിനമാണ്. അതുകൊണ്ടാണ് സ്ത്രീകൾ അതിനെ ഭയപ്പെടുകയും പലപ്പോഴും സ്വാഭാവിക പ്രസവത്തിന് പകരം സി-സെക്ഷൻ തിരഞ്ഞെടുക്കുകയും ചെയ്യുന്നത്. ആദ്യകാല പ്രസവ സങ്കോചങ്ങൾ സാധാരണയായി അടിവയറ്റിൽ ഇറുകിയതായി അനുഭവപ്പെടും. കടുത്ത നടുവേദനയും അനുഭവപ്പെട്ടേക്കാം. ഇത് അങ്ങേയറ്റം വേദനാജനകമാണ്, ”ഡോ. പ്രതിമ കൂട്ടിച്ചേർക്കുന്നു.

പ്രസവ സമയത്ത് വേദന സ്ഥിരതയുള്ളതായിരിക്കണമെന്നില്ല. “സങ്കോചങ്ങൾക്കിടയിലോ കുട്ടിയെ പുറത്തേക്ക് തള്ളുന്നതിനിടയിലോ നിങ്ങൾക്ക് അതിൽ മാറ്റങ്ങൾ അനുഭവപ്പെടാം. എന്നിരുന്നാലും വാട്ടർ ബ്രേക്ക് ആയതിനു ശേഷമോ പ്രസവസമയം അടുക്കുമ്പോഴോ ഇത് വർദ്ധിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടേക്കാം. വേദനയുടെ ചില ഘടകങ്ങൾ താത്കാലികമാണ്, മറ്റുള്ളവ പ്രസവശേഷം കുറച്ച് സമയത്തേക്ക് തുടരും, ”ഡോ. രാധിക പറയുന്നു.

ഒരു സ്ത്രീ അനുഭവിക്കുന്ന ഏറ്റവും വേദനാജനകമായ അവസ്ഥ പ്രസവ വേദനയാണെന്ന് സൂചിപ്പിക്കുന്ന ശാസ്ത്രീയ വിവരങ്ങളുണ്ടെന്ന് മുംബൈ നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ഡോ. സുരുചി ദേശായി ചൂണ്ടിക്കാട്ടുന്നു.

“വേദനയെ അവർ പത്ത് എന്ന സ്കെയിലിലാണ് അളക്കുന്നത്. ഏറ്റവും കൂടിയ വേദനയ്ക്കാണ് പത്ത് നൽക്കുക. പ്രസവവേദനയെ അതിൽ പത്തായി കണക്കാക്കുന്നു. എല്ലുകളുടെ ഒടിവുകൾ, ഒടിവുകളുടെ വേദന, വൃക്കയിലെ കല്ലുകൾ എന്നിവ ഇതിലും താഴെയാണ്. ഇത് ഏറ്റവും വേദനാജനകമായ അവസ്ഥയാണ്, പ്രസവവേദനയുമായി താരതമ്യപ്പെടുത്താവുന്ന മറ്റൊരു വേദനയും ഇല്ല. പ്രത്യേകിച്ച് 60 മുതൽ 90 സെക്കൻഡ് വരെ നീണ്ടുനിൽക്കുന്ന സങ്കോചങ്ങളുള്ള പ്രസവത്തിന്റെ സജീവ ഭാഗം. അതാണ് ഏറ്റവും വേദനാജനകം,” ഡോ. സുരുചി വിശദീകരിക്കുന്നു.

Health Tips Health Pregnancy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: