scorecardresearch
Latest News

മഞ്ഞൾ ചേർത്ത പാൽ ഗർഭിണികൾക്ക് കുടിക്കാമോ? വിദഗ്ധർ പറയുന്നു

മഞ്ഞൾ അടങ്ങിയ ഗുളികകൾ കഴിക്കുന്നത് ഗർഭിണികൾക്ക് സുരക്ഷിതമാണോ?

turmeric, food, health, ie malayalam
മഞ്ഞൾ

മഞ്ഞളിന്റെ നിരവധി ഗുണങ്ങളെക്കുറിച്ചും നമുക്കറിയാം. ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ, കാൻസർ വിരുദ്ധ ഗുണങ്ങളുള്ള ഇവ തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. എന്നാൽ ഈ ഇന്ത്യൻ സുഗന്ധവ്യഞ്ജനം ഗർഭകാലത്ത് ഏതെങ്കിലും രൂപത്തിൽ, പ്രത്യേകിച്ച് പാലിൽ ചേർത്ത് കഴിക്കുന്നത് സുരക്ഷിതമാണോ?

ഗർഭകാലത്ത് മഞ്ഞളും മഞ്ഞൾ ചേർത്ത പാലും പോലുള്ളവ മിതമായ അളവിൽ കഴിക്കുന്നത് സുരക്ഷിതമാണെന്ന് ഗൈനക്കോളജിസ്റ്റായ ഡോ. രമ്യ കബിലൻ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നു.

ഇന്ത്യയിൽ മഞ്ഞൾ ചേർത്ത പാൽ അതിന്റെ ആരോഗ്യപരമായ ഗുണങ്ങൾക്കായി പരമ്പരാഗതമായി ഉപയോഗിക്കുന്നു. “മിതമായ അളവിൽ മഞ്ഞൾ ചേർത്ത പാൽ കഴിക്കുന്നത് ഗർഭകാലത്ത് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു,” നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. സുരുചി ദേശായി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറയുന്നു.

മഞ്ഞളിലെ സജീവ ഘടകമായ കുർക്കുമിന് ശക്തമായ വിരുദ്ധ ബാഹ്യാവിഷ്ക്കാരവും ആന്റിഓക്‌സിഡന്റും ഉള്ളതായി ഡോ. സുരുചി പറയുന്നു. “പാലുമായി സംയോജിപ്പിക്കുമ്പോൾ ഇത് ആരോഗ്യകരമായ പാനീയമായി മാറുന്നു. അതിന് ദഹനത്തെ സഹായിക്കാനും, വയറുവേദന, ഗ്യാസ് എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും, രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും കഴിയും. ഗർഭാവസ്ഥയിൽ സ്ത്രീകൾക്ക് പലപ്പോഴും ദഹനപ്രശ്നങ്ങൾ അനുഭവപ്പെടുകയും കൂടുതൽ പ്രതിരോധ പിന്തുണ ആവശ്യമായി വരുകയും ചെയ്യുമ്പോൾ ഈ ഗുണങ്ങൾ സഹായകരമാണ്,” ഡോ. സുരുചി വിശദീകരിച്ചു.

ചെറിയ അളവിൽ മഞ്ഞൾ കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും മഞ്ഞൾ ചേർത്ത പാൽ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ബാംഗ്ലൂർ മാറത്തഹള്ളിയിലെ അപ്പോളോ ക്രാഡിൽ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് ഡോ. വിമല ചപാല പറഞ്ഞു.

“ഗർഭകാലത്ത് മഞ്ഞൾ കഴിക്കുന്നത് ഗർഭാവസ്ഥയുടെ 20-ാം ആഴ്ചയിലോ പ്രസവത്തിനു ശേഷമോ സംഭവിക്കാവുന്ന ഗുരുതരമായ അവസ്ഥയായ പ്രീക്ലാമ്പ്സിയയെ തടയാൻ സഹായിക്കുന്നു. പക്ഷേ, ഗർഭകാലത്ത് മഞ്ഞൾ ചേർത്ത പാൽ കഴിക്കുന്നത് ഞാൻ സാധാരണയായി ശുപാർശ ചെയ്യാത്ത ഒന്നാണ്. ഭക്ഷണത്തിലൂടെ ചെറിയ അളവിൽ മഞ്ഞൾ കഴിക്കുന്നത് ഗുണം ചെയ്യും,” ഡോ. വിമല പറയുന്നു.

ഗർഭകാലത്ത് മഞ്ഞൾ ചേർത്ത പാൽ പതിവായി കഴിക്കുന്നത് “ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിനെ മാറ്റിമറിച്ചേക്കാം. ഇത് ഗർഭാശയ സങ്കോചത്തിനോ രക്തസ്രാവത്തിനോ കാരണമാകാം,” ഡോ.വിമല വിശദീകരിക്കുന്നു.

ഗർഭകാലത്ത് മഞ്ഞൾ അടങ്ങിയ ഗുളികകൾ

മഞ്ഞൾ ചേർത്ത പാൽ ഗർഭിണികൾക്ക് സുരക്ഷിതമാണോ അല്ലയോ എന്ന കാര്യത്തിൽ ഡോക്ടർമാർക്കിടയിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ടെങ്കിലും, ഗർഭിണികൾ മഞ്ഞൾ ചേർത്ത മരുന്നുകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് എല്ലാവരും സമ്മതിക്കുന്നു.

“മഞ്ഞൾ അടങ്ങിയ ഗുളികകളോ സപ്ലിമെന്റുകളോ ഒഴിവാക്കുന്നത് അത്യന്താപേക്ഷിതമാണ്. കാരണം ഇത് ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിനെ മാറ്റിമറിച്ചേക്കാം. ഇത് ഗർഭാശയ സങ്കോചത്തിനോ രക്തസ്രാവത്തിനോ ഇടയാക്കും,” ഡോ. വിമല പറഞ്ഞു.

മഞ്ഞൾ അടങ്ങിയ ഗുളികകൾ പലപ്പോഴും ഉയർന്ന അളവിൽ കുർക്കുമിനോ മറ്റേതെങ്കിലും വ്യക്തമാക്കാത്ത ചേരുവകളോ അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവത്തെ പ്രോത്സാഹിപ്പിക്കുകയും ഗർഭധാരണത്തിന് അപകടസാധ്യതകൾ ഉണ്ടാക്കുകയും ചെയ്യുമെന്ന് ഡോ. സുരുചി പറഞ്ഞു. “അതിനാൽ, ഗർഭകാലത്ത് ഏതെങ്കിലും സപ്ലിമെന്റ് കഴിക്കുന്നത് ആരംഭിക്കുന്നതിന് മുൻപ് നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനെ സമീപിക്കുക,” ഡോ.സുരുചി പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Whether women should consume turmeric milk during pregnancy