scorecardresearch

രണ്ടു ടേബിൾസ്പൂൺ തേൻ കഴിച്ചാൽ ബ്ലഡ് ഷുഗറും കൊളസ്ട്രോളും കുറയുമോ?

പഞ്ചസാരയ്ക്കുപകരം അസംസ്കൃത തേൻ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസും ചീത്ത കൊളസ്ട്രോളിന്റെ അളവും കുറയ്ക്കാൻ സഹായിക്കും

പഞ്ചസാരയ്ക്കുപകരം അസംസ്കൃത തേൻ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസും ചീത്ത കൊളസ്ട്രോളിന്റെ അളവും കുറയ്ക്കാൻ സഹായിക്കും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
honey, health, ie malayalam

നിരവധി അവശ്യ പോഷകങ്ങൾ നിറഞ്ഞ തേൻ കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങളും ലഭിക്കും. മുറിവുകൾ ഉണങ്ങുന്നതിനും അണുബാധയ്‌ക്കെതിരെ പോരാടുന്നതിനും തേൻ സഹായിക്കുമെന്ന് ഷാലിമാർ ബാഗിലെ മാക്സ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ് മേധാവി ഡോ.ഗീത ബർയോക് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു നേരത്തെ പറഞ്ഞിട്ടുണ്ട്.

Advertisment

തേൻ ബ്ലഡ് ഷുഗറും കൊളസ്ട്രോളും കുറയ്ക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ടൊറന്റോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. രക്തത്തിലെ ഗ്ലൂക്കോസ്, മൊത്തം, എൽഡിഎൽ അല്ലെങ്കിൽ മോശം കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കുന്നതായും എച്ച്ഡിഎൽ അല്ലെങ്കിൽ നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നതായും കണ്ടെത്തി.

''ഈ ഫലങ്ങൾ അതിശയിപ്പിക്കുന്നതാണ്. കാരണം, തേനിൽ 80 ശതമാനം പഞ്ചസാരയാണ്,'' പഠനത്തിൽ പങ്കെടുത്ത സീനിയർ ഗവേഷകനായ തൗസീഫ് ഖാൻ പറഞ്ഞു. നിലവിൽ പഞ്ചസാര ഒഴിവാക്കുന്നവരാണ് നിങ്ങളെങ്കിൽ തേൻ കഴിച്ചു തുടങ്ങണമെന്ന് പഠനം നിർദേശിക്കുന്നില്ലെന്ന് ഖാൻ വിശദീകരിച്ചു. നിങ്ങൾ ടേബിൾ ഷുഗർ, സിറപ്പ് അല്ലെങ്കിൽ മറ്റൊരു മധുരപലഹാരം ഉപയോഗിക്കുകയാണെങ്കിൽ, അവയ്ക്കു പകരമായി തേൻ ഉപയോഗിക്കാം. ഇത് കാർഡിയോമെറ്റബോളിക് അപകടസാധ്യത കുറയ്ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂട്രീഷൻ റിവ്യൂസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ 18 പരീക്ഷണങ്ങൾ നടത്തി. 1,100-ലധികം പേർ പഠനത്തിൽ പങ്കാളികളായി. പരീക്ഷണ സമയത്ത് പങ്കെടുത്തവർക്ക് ദിനവും നൽകിയ തേനിന്റെ അളവ് 40 ഗ്രാം അല്ലെങ്കിൽ രണ്ടു ടേബിൾസ്പൂൺ ആണ്.

Advertisment

സംസ്കരിച്ച തേൻ ശുദ്ധീകരണ പ്രക്രിയയിലൂടെ അതിന്റെ ആരോഗ്യപരമായ പല ഫലങ്ങളും നഷ്ടപ്പെടുത്തുമെന്നും ഖാൻ വെളിപ്പെടുത്തി. ഒരു വ്യക്തിയുടെ ആരോഗ്യത്തിന് സംസ്കരിക്കാത്ത തേനാണ് നല്ലതെന്ന് ഡോ.ബിമൽ ചാജർ പറഞ്ഞു. കാരണം അതിൽ സാധാരണവും അപൂർവവുമായ മറ്റ് പഞ്ചസാരകളും പ്രോട്ടീനുകളും ഓർഗാനിക് ആസിഡുകളും അടങ്ങിയിരിക്കുന്നു. അസംസ്‌കൃത തേൻ കാർഡിയോമെറ്റബോളിക് അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, മറ്റു സ്ഥിരമായ ആരോഗ്യ ഗുണങ്ങളും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പഞ്ചസാരയ്ക്കുപകരം അസംസ്കൃത തേൻ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസും ചീത്ത കൊളസ്ട്രോളിന്റെ അളവും കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം 35-45 ഗ്രാം തേൻ കഴിക്കാം. എന്നാൽ ഈ പഠനം പുതിയതും കൂടുതൽ തെളിവുകൾ ഇനിയും ആവശ്യമായതിനാൽ പൂർണമായും തേനിലേക്ക് മാറാൻ നിർദേശിക്കുന്നില്ലെന്നും ഡോ.ചാജർ അഭിപ്രായപ്പെട്ടു.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: