scorecardresearch
Latest News

ഇഞ്ചിയും തുളസിയും മാത്രം മതി, പനിയും ജലദോഷവും തുമ്മലും അകറ്റാം

ജലദോഷവും തുമ്മലും കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഫലപ്രദമായൊരു പ്രതിവിധി നിർദേശിക്കുകയാണ് ഡയറ്റീഷ്യൻ

ഇഞ്ചിയും തുളസിയും മാത്രം മതി, പനിയും ജലദോഷവും തുമ്മലും അകറ്റാം

കാലാവസ്ഥ മാറ്റം ജലദോഷം, പനി, ചുമ, തൊണ്ടവേദന പോലുള്ള രോഗാവസ്ഥകൾക്ക് കാരണമാകാറുണ്ട്. ”താപനിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. ഈ മാറ്റങ്ങൾ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുകയും ബാക്ടീരിയകൾ എളുപ്പത്തിൽ പ്രവേശിക്കുന്നതിലൂടെ വൈറൽ അണുബാധകൾക്ക് കാരണമാകുകയും ചെയ്യും,” ന്യൂട്രീഷ്യനിസ്റ്റ് ഡോ.രചന അഗർവാൾ പറഞ്ഞു.

ചില സാഹചര്യങ്ങളിൽ ചിലരെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വരും. എന്നാൽ, വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പ വഴികളിലൂടെ ഇവയിൽനിന്നും ആശ്വാസം നേടാം. ജലദോഷവും തുമ്മലും കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഫലപ്രദമായൊരു പ്രതിവിധി നിർദേശിക്കുകയാണ് ഡയറ്റീഷ്യൻ അകാൻഷ ജെ ശർദ. ഇഞ്ചിയും തുളസിയും ഉപയോഗിച്ച് ഇവ അകറ്റാം.

  • ഏതാനും തുളസി ഇലകളും ഇഞ്ചിയും വെള്ളത്തിൽ ചേർത്ത് തിളപ്പിക്കുക
  • അരിച്ചെടുത്ത് ചെറുചൂടോടെ കുടിക്കുക. സ്വാദിനായി വേണമെങ്കിൽ കുറച്ച് തേൻ ചേർക്കാം.

ഇതിന്റെ ആരോഗ്യ ഗുണങ്ങൾ

* സീസണൽ അണുബാധകൾക്കെതിരെ തുളസി പോരാടുന്നു.
* ചുമ, ജലദോഷം, നേരിയ പനി എന്നിവ ശമിപ്പിക്കാൻ ഇത് ഫലപ്രദമാണ്.
* സ്റ്റാമിന വർധിപ്പിക്കുന്നതിനും ഈ പാനീയം സഹായകമാണ്.
* ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കുന്നു.

ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്രയും ഈ ഇന്ത്യൻ ഔഷധ കലവറകളുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ഇഞ്ചിയിൽ ജിഞ്ചറോൾസ്, പാരഡോൾസ്, സെസ്‌ക്വിറ്റെർപെൻസ്, ഷോഗോൾസ്, സിൻഗെറോൺ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയ്‌ക്കെല്ലാം ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. പിരിമുറുക്കം ഒഴിവാക്കാനും ഊർജനില വർധിപ്പിക്കാനും തുളസി സഹായിക്കും. ആന്റി ഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഏജിങ് ഗുണങ്ങൾ ഉള്ളതിനാൽ തുളസിക്ക് നമ്മുടെ ശരീരത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ബത്ര പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Keep viral infections at bay with this ayurvedic nuskha

Best of Express