scorecardresearch

വേനൽക്കാലത്തെ മലബന്ധം അകറ്റാം, ഈ പഴങ്ങൾ കഴിക്കൂ

വേനൽക്കാലത്ത് മലബന്ധത്തിൽനിന്നും രക്ഷ നേടാൻ സഹായിക്കുന്ന ചില പഴങ്ങൾ ഇവയാണ്

വേനൽക്കാലത്ത് മലബന്ധത്തിൽനിന്നും രക്ഷ നേടാൻ സഹായിക്കുന്ന ചില പഴങ്ങൾ ഇവയാണ്

author-image
Health Desk
New Update
fruits, blood sugar levels, diabetes, eating one fruit a day, healthy diet, type 2 diabetes,fruits, health, ie malayalam

പ്രതീകാത്മക ചിത്രം

നമ്മുടെ കുടലിന്റെ ആരോഗ്യം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. മലബന്ധം, വയർവീർക്കൽ, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്നങ്ങൾ നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നതിൽ അതിശയിക്കാനില്ല. വയർവീർക്കൽ, വയറുവേദന എന്നിവ വിട്ടുമാറാത്ത മലബന്ധത്തിന്റെ മറ്റ് ലക്ഷണങ്ങളായിരിക്കാം. നമ്മുടെ തെറ്റായ ഭക്ഷണരീതിയാണ് മലബന്ധത്തിനുള്ള പ്രധാന കാരണം.

Advertisment

വറുത്ത ഭക്ഷണങ്ങളോ നാരുകൾ കുറവുള്ളതോ ആയ ഭക്ഷണം കഴിക്കുക, ദിവസം മുഴുവൻ വളരെ കുറച്ച് വെള്ളം കുടിക്കുക, സമ്മർദം എന്നിവയെല്ലാം മലബന്ധത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. സമീകൃതാഹാരം കഴിക്കുന്നത് കുടൽ സംബന്ധമായ പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാൻ സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, ബീൻസ്, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവയിലെല്ലാം ഉയർന്ന അളവിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ മലം മൃദുവാക്കാനും എളുപ്പത്തിൽ കടന്നുപോകാനും സഹായിക്കുന്നു.

ചൂടും അമിതമായ വിയർപ്പും കാരണം വേനൽക്കാലത്ത് നിർജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ മലബന്ധത്തിനുള്ള സാധ്യത വർധിക്കും. കുടലിന്റെ ആരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന നാരുകൾ കൂടാതെ ജലത്തിന്റെ അംശം കൂടുതലുള്ള പലതരം പഴങ്ങളുണ്ട്. വേനൽക്കാലത്ത് മലബന്ധത്തിൽനിന്നും രക്ഷ നേടാൻ സഹായിക്കുന്ന ചില പഴങ്ങൾ ഇവയാണ്.

ആപ്പിൾ

ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ കുടൽ പ്രശ്‌നങ്ങൾ അകറ്റി നിർത്താം. ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം ഒഴിവാക്കാൻ അറിയപ്പെടുന്ന ഒരു ലയിക്കുന്ന നാരാണ്. ആപ്പിൾ തൊലിയോടൊപ്പം കഴിക്കാൻ ഓർക്കുക, അതിനാൽ ഓർഗാനിക് ആപ്പിൾ തിരഞ്ഞെടുക്കുക.

Advertisment

ഓറഞ്ച്

ഓറഞ്ച് മലബന്ധം അകറ്റാനുള്ള ഒരു അത്ഭുതകരമായ മാർഗമാണ്. ഓറഞ്ചിൽ നാരിന്റെ നല്ലൊരു അംശവും ആവശ്യമായ വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്.

പപ്പായ

സ്ഥിരമായ മലവിസർജ്ജനത്തെ സഹായിക്കുന്ന വേനൽക്കാല ഫലങ്ങളിലൊന്നാണ് പപ്പായ. രാത്രി ലഘുഭക്ഷണമോ വൈകുന്നേരത്തെ ലഘുഭക്ഷണമോ ആയി പപ്പായ കഴിക്കാം.

കറുത്ത ഉണക്കമുന്തിരി, പ്ളം

കറുത്ത ഉണക്കമുന്തിരി, പ്ളം എന്നിവ പോലുള്ള ഉണങ്ങിയ പഴങ്ങൾ വെള്ളത്തിൽ കുതിർത്ത് എല്ലാ ദിവസവും രാവിലെ കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.

ഒരു ചെറിയ വാഴപ്പഴം, 4-5 കുതിർത്ത കറുത്ത ഉണക്കമുന്തിരി എന്നിവ ആഴ്ചയിൽ 5 തവണ, കിടക്കുന്നതിന് അര മണിക്കൂർ മുമ്പ് കഴിക്കുന്നത് സുഗമമായ മലവിസർജനത്തിന് സഹായിക്കും.

Constipation Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: