scorecardresearch

അതിരാവിലെയുള്ള സെക്സ് നിങ്ങളുടെ ദിവസം തന്നെ മാറ്റിമറിക്കും, ഈ ഗുണങ്ങൾ തിരിച്ചറിയൂ

സെക്സിൽ ഏർപ്പെടുന്നതിന് പ്രത്യേക സമയമൊന്നുമില്ല. എന്നാൽ, ചില സമയത്ത് സെക്‌സിലേർപ്പെടുന്നത് ഇരട്ടി ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിൽ തന്നെ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെയാണെന്നാണ് പഠനങ്ങൾ വ്യക്‌തമാക്കുന്നത്.

സെക്സിൽ ഏർപ്പെടുന്നതിന് പ്രത്യേക സമയമൊന്നുമില്ല. എന്നാൽ, ചില സമയത്ത് സെക്‌സിലേർപ്പെടുന്നത് ഇരട്ടി ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിൽ തന്നെ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെയാണെന്നാണ് പഠനങ്ങൾ വ്യക്‌തമാക്കുന്നത്.

author-image
Health Desk
New Update
Benefits Of Having Sex In Morning

അതിരാവിലെ സെക്‌സിലേർപ്പെടുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ വേഗതയിലാക്കും | ചിത്രം: ഫ്രീപിക്

കിടക്കയിൽനിന്ന് എഴുന്നേറ്റ് ഒരു കപ്പ് ചായ കുടിച്ച് പുതിയ ദിവസം ആരംഭിക്കാനാണ് നമ്മളിൽ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. അതുതന്നെയാണ് നമ്മുടെ പതിവും. എന്നാൽ, ഒരു കപ്പ് ചായയേക്കാൾ ഉന്മേഷം നൽകുന്നതാണ് അതിരാവിലെയുള്ള ലൈംഗിക ബന്ധമെന്നാണ് പഠനങ്ങൾ പറയുന്നു. എന്നാൽ, അതിരാവിലെ സെക്‌സിലേർപ്പെടാൻ വിമുഖതയുള്ളവരാണ് കൂടുതൽ മലയാളികളും. 

Advertisment

അതിരാവിലെയുള്ള സെക്‌സ് ഒരു ദിവസത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ആദ്യം പറയാം. സെക്‌സിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. സെക്‌സിനോട് ഏറ്റവും തീക്ഷണമായ ആഗ്രഹം തോന്നുന്നത് അതിരാവിലെയാണ്. ശരീരം അതിനായി കൂടുതൽ ത്വര കാണിക്കുമെന്നാണ് പഠനങ്ങളിൽ വ്യക്തമാക്കുന്നത്.

സ്നേഹത്തെയും പരസ്‌പര ബന്ധത്തെയും നിയന്ത്രിക്കുന്നത് ഓക്‌സിടോസിൻ ആണ്. അതിരാവിലെ സെക്‌സിലേർപ്പെടുമ്പോൾ ഓക്‌സിടോസിൻ അളവ് വർധിക്കുകയും തൽക്ഷണം പങ്കാളികൾക്കിടയിലെ സ്‌നേഹബന്ധം കൂടുതൽ ശക്തിപ്പെടും. ഇത് കുടുംബ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.

ലെെംഗിക ഉത്തേജനം നൽകുന്ന ഈസ്ട്രജനും ടെസ്റ്റോസ്റ്റിറോണും ഏറ്റവും കൂടിയ അളവിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന സമയമാണിത്. അതുകൊണ്ടാണ് അതിരാവിലെ സെക്‌സിലേർപ്പെടാൻ ശരീരം ആഗ്രഹിക്കുന്നത്. ടെസ്റ്റോസ്റ്റിറോൺ കൂടുതൽ ഉത്‌പാദിപ്പിക്കപ്പെടുന്ന സമയമായതിനാൽ ലെെംഗികശേഷിയും വർധിക്കും. കൂടുതൽ സമയം സെക്‌സിലേർപ്പെടാൻ ഇതുകൊണ്ടു സാധിക്കും.

Advertisment
Benefits Of Having Sex In Morning
അതിരാവിലെയുള്ള സെക്‌സ് വ്യായാമത്തിനു തുല്യമാണ് | ചിത്രം: ഫ്രീപിക്

അതിരാവിലെ സെക്‌സിലേർപ്പെടുന്നത് സമ്മർദങ്ങൾ കുറയ്‌ക്കുമെന്നും പഠനങ്ങളിൽ പറയുന്നു. കൂടുതൽ സന്തോഷത്തോടെ ജോലി സ്ഥലങ്ങളിലും മറ്റ് ഇടങ്ങളിലും വ്യാപരിക്കാൻ ഇതുവഴി സാധിക്കും. അതിരാവിലെ സെക്‌സിലേർപ്പെട്ട ശേഷം പിന്നീട് ആ ദിവസം കൂടുതൽ സന്തോഷത്തോടെ കടന്നുപോകുന്നതായി നിങ്ങൾക്ക് തോന്നും, സംശയമുണ്ടെങ്കിൽ പരീക്ഷിച്ചുനോക്കൂ.

അതിരാവിലെയുള്ള സെക്‌സ് വ്യായാമത്തിനു തുല്യമാണ്. രാവിലെ ഒരു മണിക്കൂർ നടക്കുന്നതിനു സമാനമാണ് ഇതെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിൽ നിന്ന് കലോറി ഉരുക്കിക്കളയാൻ ഇതുവഴി സാധിക്കും. നടക്കാൻ മടിയുള്ളവരാണെങ്കിൽ രാവിലെ വ്യായാമത്തിനു തുല്യമായി സെക്‌സ് പരീക്ഷിക്കാം. അതിരാവിലെ സെക്‌സിലേർപ്പെടുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ വേഗതയിലാക്കും. തലച്ചോറിന് ഇത് കൂടുതൽ കരുത്ത് പകരും.

ഇതിനെല്ലാം പുറമേ അതിരാവിലെയുള്ള സെക്‌സിനു മറ്റൊരു ഗുണമുണ്ട്. അത് നിങ്ങളെ കൂടുതൽ സൗന്ദര്യമുള്ളവരും ചെറുപ്പവുമാക്കും. ആഴ്‌ചയിൽ മൂന്ന് തവണയെങ്കിലും അതിരാവിലെ സെക്‌സിലേർപ്പെട്ടാൽ അത് പുരുഷന്റെയും സ്ത്രീയുടെയും സൗന്ദര്യം വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

Benefits Of Having Sex In Morning
അതിരാവിലെ സെക്‌സിലേർപ്പെടുന്നത് സമ്മർദങ്ങൾ കുറയ്‌ക്കും | ചിത്രം: ഫ്രീപിക്

പഠനങ്ങൾ അനുസരിച്ച് അതിരാവിലെ സെക്‌സിൽ ഏർപ്പെടാൻ പലരും മടിക്കുന്നതിന് കാരണം വായ്‌നാറ്റമാണ്. അതിനും പ്രതിവിധിയുണ്ട്. കിടക്കുന്നതിനു മുമ്പ് ബ്രെഷ് ചെയ്യുന്നതും, മൗത്ത് വാഷ് ഉപയോഗിക്കുന്നതും വായ് നാറ്റം കുറച്ചേക്കും. ഇത് രാത്രി കാല സെക്സിനും ഗുണകരമായിരിക്കും.  ഏലയ്ക്കായോ, മിൻ്റോ ബെഡ് റൂമിൽ വയ്ക്കുന്നതും സഹായകരമാകും.  

എന്നാൽ, അതിരാവിലെയുള്ള സെക്‌സ് പ്രായോഗികമല്ലെന്ന് വിശ്വസിക്കുന്നവരാണ് പലരും. തിരക്കുപിടിച്ച ജീവിതത്തിൽ രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ഇനി എന്ത് എന്ന ചിന്തയിൽ വളരെ വേഗത്തിൽ ഓരോ കാര്യങ്ങളും പൂർത്തിയാക്കാൻ നോക്കുന്നവരാണ് ഭൂരിഭാഗം പേരും.

നിങ്ങൾ എത്ര തിരക്കുള്ളവരാണെങ്കിലും സെക്‌സിനുവേണ്ടി സമയം മാറ്റിവച്ചാൽ അത് പിന്നീടുള്ള ഓരോ പ്രവർത്തനങ്ങളെയും പോസിറ്റീവായി പരിണമിപ്പിക്കും. അതിനുവേണ്ട രീതിയിൽ ടെെം മാനേജ്‌മെന്റ് കൊണ്ടുവരികയാണ് ദമ്പതികൾ ചെയ്യേണ്ടത്.

Read More

Sex Health Tips Relationship

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: