scorecardresearch

സ്വയംഭോഗം തടയാൻ കോൺഫ്ലേക്സ്? ഇതിനു പിന്നിലെ രഹസ്യം അറിയാമോ?

വളരെ സിംപിളായ എന്നാൽ ഹെൽത്തിയായ ഭക്ഷണമാണ് കോൺഫ്ലേക്സ്, ശരീരഭാര നിയന്ത്രണത്തിനും ദഹനാരോഗ്യത്തിനും അത് ഏറെ ഗുണം ചെയ്യും.

വളരെ സിംപിളായ എന്നാൽ ഹെൽത്തിയായ ഭക്ഷണമാണ് കോൺഫ്ലേക്സ്, ശരീരഭാര നിയന്ത്രണത്തിനും ദഹനാരോഗ്യത്തിനും അത് ഏറെ ഗുണം ചെയ്യും.

author-image
Lifestyle Desk
New Update
cornflakes invented against masturbation expert advice

കോൺഫ്ലേക്സിൽ കലോറി കുറവാണ് | ചിത്രം: ഫ്രീപിക്

ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് എന്നു കേൾക്കുമ്പോൾ തന്നെ ഓട്സ് ആയിരിക്കാം മനസ്സിലേയ്ക്കു വരിക. തീൻ മേശയിലെ പ്രധാനയായി അത് മാറിയിരിക്കുന്നു. കലോറി കുറവ് എന്നതാണ് ശരീരഭാര നിയന്ത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്കിടയിൽ ഇത് പ്രിയങ്കരമായി മാറിയതിനു കാരണം. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനാരോഗ്യവും മെച്ചപ്പെടുത്തും. ആരോഗ്യ ഗുണങ്ങളൊക്കെ ഇങ്ങനെ ആണെങ്കിലും ഓട്സിൻ്റെ ഉത്ഭവത്തെ കുറിച്ച് രസകരമായ ചില വാദങ്ങളുണ്ട്.

Advertisment

ഡോ. ജോൺ ഹാർവി കെല്ലോഗാണ് കോൺഫ്ലേക്സ് വിപണയിൽ കൊണ്ടുവരുന്നത്.  അനാരോഗ്യകമായ ആഗ്രഹങ്ങൾ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് അദ്ദേഹം കോൺഫ്ലേക്സ് കണ്ടുപിടിച്ചതെന്ന് ചിലർ വിശ്വസിക്കുന്നു. 

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ധാന്യങ്ങൾ ആരോഗ്യകരമായ ഭക്ഷണമായിരുന്നില്ല, കാരണം അത് അമേരിക്കക്കാരുടെ ദഹനം മെച്ചപ്പെടുത്തും. എന്നാൽ കോൺഫ്ലേക്സ് പോലെയുള്ള ലഘുവായ ഭക്ഷണങ്ങൾ അമേരിക്കൻ ജനതയെ പാപത്തിൽ നിന്നും, പ്രത്യേകിച്ച് 'സ്വയംഭോഗം' എന്ന പാപത്തിൽ നിന്നും രക്ഷിക്കുമെന്ന് വിശ്വസിച്ചിരുന്നതായി ഫോർബ്സ് ഇതിനെ കുറിച്ച് പറയുകയുണ്ടായി.

ഇതൊക്കെ ഒരു കാലത്തെ ഭക്ഷണങ്ങളും സാമൂഹിക ചുറ്റുപാടുകളും തമ്മിലുള്ള ബന്ധത്തെയാണ് കാണിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഭക്ഷ്യ നവീകരണം അക്കാലത്തെ സാമൂഹിക മാനദണ്ഡങ്ങൾ, ധാർമ്മികമായ പ്രത്യയ ശാസ്ത്രങ്ങൾ എന്നിവയോടൊക്കെ എങ്ങനെ ചേർന്നു നിൽക്കുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. എന്നാൽ ഇന്ന് ഭക്ഷണവുമായുള്ള നമ്മുടെ ബന്ധം ആരോഗ്യത്തിന് ഊന്നൽ നൽകുന്നതാണ്.

Advertisment
Cornflakes Invented Against Masturbation Expert Advice
കോൺഫ്ലേക്സ് ലൈംഗിക അടിച്ചമർത്തലിനു വേണ്ടിയുള്ളതല്ല |  ചിത്രം: ഫ്രീപിക്

കോൺഫ്ലേക്സും സ്വയംഭോഗവും

''മാംസാഹാരങ്ങൾ ദഹനപ്രശ്നങ്ങൾക്കും, ധാർമിക തകർച്ചയ്ക്കും കാരണമാകുമെന്നാണ് ഡോ. ജോൺ ഹാർവി വിശ്വസിച്ചിരുന്നത്. ശാരീരികവും ലൈംഗികവുമായ 'പാപങ്ങളെ' ചെറുക്കുന്നതിനുള്ള ഒരു മാർഗമായി കോൺഫ്ലേക്സ് പോലുള്ള ലഘുവായ ഭക്ഷണങ്ങളെ അദ്ദേഹം കണ്ടു. 'ജൈവ ജീവിതം' പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗമായിരുന്നു ഇത്'' എന്ന് ഷെഫ്സ് യുണൈറ്റഡിന്റെ സ്ഥാപകനായ ഷെഫ് സുനിൽ ചൗഹാൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ധാർമ്മികത, ആരോഗ്യം, ആത്മനിയന്ത്രണം എന്നിങ്ങനെയുള്ള ആശയങ്ങൾ ശക്തമായിരുന്ന കാലഘട്ടത്തിലാണ് കോൺഫ്ലേക്സ് ഭക്ഷണക്രമത്തിലേയ്ക്ക് എത്തിപ്പെട്ടത്. മദ്യപാനവും, മറ്റ് അധാർമികമായ പ്രവർത്തികളും മതപരവും ധാർമ്മികവുമായ ചില സാമൂഹിക പെരുമാറ്റങ്ങൾക്ക് എതിരായിരുന്നു. സെവൻത് ഡേ അഡ്വെന്റിസ്റ്റായിരുന്ന ജോൺ ഹാർവിയെ അവയൊക്കെ ആഴത്തിൽ സ്വാധീനിച്ചിരിക്കണം എന്നും ചിലർപറയുന്നു. പോഷകമായി മാത്രമല്ല കളങ്കമില്ലാത്ത ശുദ്ധമായ ജീവിതം തേടുന്നതിനുള്ള ഉപകരണമായിട്ടു കൂടിയാണ് അദ്ദേഹം ഭക്ഷണത്തെ കണ്ടത്.

''വ്യക്തികളുടെ ശാരീരിക ആഗ്രഹങ്ങൾ തടയുന്നതിനു മാത്രമാണ് കോൺഫ്ലേക്സ് കണ്ടുപിടിച്ചതെന്ന വാദം അമിത അതിശയോക്തിയാണ്. എങ്കിലും അത് സൃഷ്ടാവായ ഡോ. ജോൺ ഹാർവി കെല്ലോഗിനെയും അദ്ദേഹത്തിൻ്റെ തത്വചിന്തകളെയും കുറിച്ചുള്ള ചില ചരിത്ര സത്യങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്'' എന്ന് ഭക്ഷണ ചരിത്രത്തിലും ശാസ്ത്രത്തിലും വിദഗ്ധനായ അലോക് സിംഗ് പറയുന്നു. 

''ലൈംഗിക താൽപര്യങ്ങൾ തടയുക എന്നതായിരുന്നല്ല കോൺഫ്ലേക്സിൻ്റെ പ്രധാന ലക്ഷ്യം. പെരുമാറ്റത്തിൽ ഭക്ഷണക്രമത്തിനുള്ള സ്വാധീനമാണ് കോൺഫ്ലേക്സിൻ്റെ വികാസത്തിന് കാരണമായത് എങ്കിലും, ഈ ധാന്യം അദ്ദേഹത്തിൻ്റെ സാനിറ്റോറിയത്തിലെ രോഗികൾക്ക് പോഷകസമൃദ്ധവും, ദഹിക്കാൻ എളുപ്പമുള്ളതുമായ ഒരു സസ്യാഹാരം എന്ന നിലയിലാണ് രൂപകൽപന ചെയ്തത്. ഇത് അഡ്വെൻ്റിസ്റ്റിൻ്റെ ഭക്ഷണ തത്വങ്ങളുമായി പൊരുത്തപ്പെടുന്നതുമായിരുന്നു'' എന്നു കൂടി അലോക് സിംഗ് വ്യക്തമാക്കുന്നു.

“കെല്ലോഗ് ഒരിക്കലും കോൺഫ്ലേക്സിനെ 'സ്വയംഭോഗ വിരുദ്ധ' ഉൽപ്പന്നമായി ലേബൽ ചെയ്തു കൊണ്ടല്ല വിപണയിൽ എത്തിച്ചത്. ലൈംഗിക അടിച്ചമർത്തലിനുപകരം പോഷകാഹാര നവീകരണത്തിനു വേണ്ടിയായിരുന്നു അതിൻ്റെ സൃഷ്ടി'' എന്നു കൂടി കൂട്ടിച്ചേർക്കുന്നു. 

Read More

Sex Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: