/indian-express-malayalam/media/media_files/2025/09/18/lemon-water-2025-09-18-10-22-34.jpg)
Source: Freepik
പോഷകസമൃദ്ധമായ ഒന്നാണ് നാരങ്ങ. ദഹനത്തെ സഹായിക്കുന്നതു മുതൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതുവരെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ഈ ഗുണങ്ങൾ പ്രയോജനപ്പെടുത്താനുള്ള ഏറ്റവും ലളിതമായ മാർഗ്ഗങ്ങളിലൊന്ന് നാരങ്ങ വെള്ളം കുടിക്കുന്നതാണ്. ചൂടുള്ള ദിവസങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പാനീയമാണിത്. പക്ഷേ, രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് നിങ്ങൾക്കറിയാമോ?.
ഒരു ​​മാസത്തേക്ക് എല്ലാ ദിവസവും രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് തിളങ്ങുന്ന ചർമ്മം, മെച്ചപ്പെട്ട ദഹനം തുടങ്ങിയ ചില അത്ഭുതകരമായ ഗുണങ്ങൾ അനുഭവിക്കാൻ നിങ്ങളെ സഹായിക്കും. നാരങ്ങ വെള്ളം പ്രഭാത ദിനചര്യയുടെ ഭാഗമാക്കുന്നതിന്റെ മികച്ച 5 ഗുണങ്ങൾ അറിയാം.
Also Read: വണ്ണം കുറയ്ക്കണോ? ഭക്ഷണത്തിന് തൊട്ടുമുൻപായി ഇത് ഒരെണ്ണം കഴിക്കൂ
1. ദഹനപ്രവർത്തനങ്ങളെ വർധിപ്പിക്കുന്നു
രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. കാരണം, ഒരു രാത്രിയിലെ ഉപവാസത്തിനുശേഷം ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഗവേഷണമനുസരിച്ച്, നാരങ്ങയിലെ സിട്രിക് ആസിഡ് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും, ദിവസം മുഴുവൻ ഭക്ഷണം കൂടുതൽ കാര്യക്ഷമമായി തകർക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യും.
2. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
പ്രഭാത ദിനചര്യയിൽ നാരങ്ങ വെള്ളം ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നാരങ്ങയിലെ പെക്റ്റിൻ വിശപ്പ് നിയന്ത്രിക്കാനും ദിവസം മുഴുവൻ ആസക്തി കുറയ്ക്കാനും സഹായിക്കുന്നു, അതേസമയം, സിട്രിക് ആസിഡ് രാവിലെ മെറ്റബോളിസം വർധിപ്പിക്കുകയും കൊഴുപ്പ് എരിച്ചുകളയുന്നത് വർധിപ്പിക്കുകയും ചെയ്യും. പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് പകരം കുറഞ്ഞ കാലറിയുള്ള ഒരു ബദലായി, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് നാരങ്ങ വെള്ളം ഒരു മികച്ച തിരഞ്ഞെടുപ്പാണ്.
Also Read: ദഹനം മുതൽ ചർമ്മാരോഗ്യം വരെ: രാവിലെ പപ്പായ ജ്യൂസ് കുടിച്ചാലുളള 5 ഗുണങ്ങൾ
3. രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
രോഗപ്രതിരോധ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി നാരങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും നാരങ്ങ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധകളിൽ നിന്ന് രക്ഷ നേടാനും സഹായിക്കും.
4. ആരോഗ്യകരമായ ചർമ്മം
നാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ആരോഗ്യകരവും തിളക്കമുള്ളതുമായി നിലനിർത്താനും സഹായിക്കുന്നു. രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് വിഷവസ്തുക്കളെ നീക്കം ചെയ്യാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും മുഖക്കുരു, കറുത്ത പാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യും.
Also Read:ഒരു മാസം ദിവസവും മധുരക്കിഴങ്ങ് കഴിച്ചാൽ എന്ത് സംഭവിക്കും?
5. വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യും
ശരീരത്തിൽ മതിയായ അളവിൽ വെള്ളം ഉണ്ടെങ്കിൽ അത് വിഷാംശങ്ങൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിക്കും. കൂടാതെ കാൽസ്യം, ഓക്സലേറ്റ് എന്നിവ വൃക്കയിൽ അടിഞ്ഞു കൂടുന്നത് ഒഴിവാക്കും. നാരങ്ങ നീരിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട് ഇത് വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വയറിലെ കൊഴുപ്പ് ഉരുക്കി മെലിഞ്ഞ അരക്കെട്ട് നേടാം, വണ്ണവും കുറയ്ക്കാം; ഇതാ 10 വഴികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.