/indian-express-malayalam/media/media_files/2025/03/19/SqMvxpyoBvNieJRWDyJ1.jpg)
Source: Freepik
പങ്കാളികൾ തമ്മിൽ ലൈംഗിക താൽപര്യം കുറയുന്നത് ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾക്ക് ഇടയാക്കും. പ്രായം കൂടുംതോറും പലർക്കും ലൈംഗിക താൽപര്യം കുറയാറുണ്ട്. ലൈംഗികാരോഗ്യവും ലിബിഡോയും (ലൈംഗികതൃഷ്ണ) വർധിപ്പിക്കാൻ ചില ഭക്ഷണങ്ങൾ സഹായിക്കും. ലൈംഗികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഫലപ്രദമായ പല പ്രതിവിധികളും ആയുർവേദത്തിലുണ്ട്.
മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല, ലൈംഗിക ക്ഷേമത്തിനും പാൽ ഗുണം ചെയ്യുന്നുണ്ട്. ലൈംഗിക തൃഷ്ണ വർധിപ്പിക്കാൻ ഒരു ഗ്ലാസ് പാലിൽ ചില ചേരുവകൾ ചേർത്ത് കുടിച്ചാൽ മതിയാകും.
1. ആൽമരത്തിന്റെ വേര് പൊടിച്ചത് 3 ടേബിൾസ്പൂൺ ഒരു കപ്പ് പാലിൽ കലത്തി കുടിക്കുക.
2. ദിവസവും ഒരു കപ്പ് പാലിൽ ഒരു ടീസ്പൂൺ അശ്വഗന്ധ പൊടി ചേർത്ത് കുടിക്കുക.
3. 1 കപ്പ് പാലിൽ 1 ടീസ്പൂൺ ഇഞ്ചി ചതച്ചത് ചേർത്ത് തിളപ്പിക്കുക. 15-20 മിനിറ്റ് തിളപ്പിക്കുക. കുറച്ച് പഞ്ചസാര ചേർത്ത് ദിവസവും രാവിലെയോ വൈകുന്നേരമോ കുടിക്കുക.
പഴങ്ങൾ, പച്ചക്കറികൾ , വിത്തുകൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ലൈംഗിക താൽപര്യം കൂട്ടാൻ സഹായിക്കും. പുരുഷ ലൈംഗികാരോഗ്യവും സ്റ്റാമിനയും വർധിപ്പിക്കുന്ന പ്രകൃതിദത്തമായ ഭക്ഷണമാണ് ഈന്തപ്പഴം. പുരുഷന്മാരിൽ ലിബിഡോ വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ബ്രോക്കോളി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.