/indian-express-malayalam/media/media_files/low-libido-or-low-sex-drive-2.jpg)
Source: Freepik
പങ്കാളികൾ തമ്മിൽ പരസ്പരം മാനസിക ഐക്യമുണ്ടെങ്കിൽ മാത്രമേ സെക്സ് ആസ്വാദ്യകരമാക്കാൻ സാധിക്കൂ. ജോലിസ്ഥലത്തെ വിഷാദം, സമ്മർദം അല്ലെങ്കിൽ ക്ഷീണം എന്നിവ പുരുഷന്മാരിൽ ലൈംഗികാഭിലാഷം നഷ്ടപ്പെടുന്നതിന് കാരണമാകും. എൻഡോക്രൈൻ ഡിസോർഡർ കാരണം പുരുഷ ലൈംഗിക ഹോർമോണുകളുടെ കുറവും കാരണമാകാം. ചില മരുന്നുകളുടെ ഉപഭോഗം മൂലവും ലൈംഗികാഭിലാഷം നഷ്ടപ്പെടാം.
നിങ്ങളുടെ പങ്കാളി ഒന്നും പറയുന്നില്ലെങ്കിലും, അവർക്ക് ലൈംഗികതയിൽ താൽപ്പര്യമില്ലായ്മ അനുഭവപ്പെടുന്നതിന്റെ കാരണങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. പങ്കാളി സെക്സ് ആസ്വദിക്കുന്നില്ലെന്ന് ചില ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മനസിലാക്കാൻ സാധിക്കും.
ലൈംഗിക ബന്ധത്തിൽ പങ്കാളി അസ്വസ്ഥത കാണിക്കുക
ലൈംഗിക ബന്ധത്തിൽ പങ്കാളി അസ്വസ്ഥത കാണിക്കുകയാണെങ്കിൽ, പങ്കാളിക്ക് സെക്സ് ആസ്വദിക്കാൻ കഴിയുന്നില്ല എന്നതിന്റെ സൂചനയാണ്. ചിലപ്പോൾ, അവരുടെ മാനസിക പ്രശ്നമോ, സുഖമില്ലായ്മയോ കാരണമാകാം അത്. അതിനെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും.
നേരത്തെ ഉറങ്ങാൻ പോവുക
ചില ദിവസങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ നിങ്ങളും നിങ്ങളുടെ പങ്കാളിയും ഉറങ്ങാൻ പോകുന്നത് തികച്ചും സ്വാഭാവികമാണ്. എന്നാൽ, ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുകയും നിങ്ങളുടെ ഗുഡ്നൈറ്റ് ചുംബനം ഒഴിവാക്കുകയും ചെയ്യുന്നുവെങ്കിൽ, എന്തോ കുഴപ്പമുണ്ടെന്ന് തിരിച്ചറിയുക. ചിലപ്പോൾ പങ്കാളി നിങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടാകാം.
പങ്കാളി ലൈംഗിക ബന്ധത്തിലേർപ്പെടാൻ മുൻകൈ എടുക്കുന്നില്ല
പങ്കാളി ലൈംഗികത ആസ്വദിക്കുന്നില്ല എന്നതിന്റെ സൂചനയാകാമിത്. സാധാരണയായി പങ്കാളി എങ്ങനെയാണ് ലൈംഗിക ബന്ധത്തിലേർപ്പെടാൻ തുടക്കമിടുന്നതെന്ന് നിങ്ങൾക്ക് നന്നായി അറിയാം. എന്നാൽ അടുത്തിടെയായി പങ്കാളി അതിനുള്ള ശ്രമം നടത്തുന്നില്ലെങ്കിൽ, വൈകാരികമോ ശാരീരികമോ ആയ ബന്ധം നഷ്ടപ്പെട്ടതിനാലാകാം. നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുന്നത് പ്രശ്നങ്ങൾ മനസിലാക്കാനും പരിഹാരം കണ്ടെത്താനും സഹായിക്കും.
വിഷയം മാറ്റിക്കൊണ്ടിരിക്കുക
നിങ്ങൾ സെക്സിനെക്കുറിച്ച് എന്തെങ്കിലും പറയുമ്പോഴെല്ലാം, പങ്കാളി വിഷയം മാറ്റുകയും നിങ്ങളോട് അടുപ്പം കാണിക്കാതിരിക്കുകയും ചെയ്യുന്നു. ഇതിനർത്ഥം പങ്കാളി സെക്സ് ആസ്വദിക്കുന്നില്ല എന്നാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us