/indian-express-malayalam/media/media_files/2025/03/06/7iTUPQU9HLE2T3gOop5s.jpg)
Source: Freepik
ലൈംഗിക ബന്ധത്തിൽ സംതൃപ്തി ലഭിക്കണമെങ്കിൽ പങ്കാളികൾ തമ്മിൽ മാനസിക പൊരുത്തം ഉണ്ടായിരിക്കണം. പങ്കാളികൾ തമ്മിൽ പരസ്പരം അടുത്തറിഞ്ഞിരിക്കണം. ചിലർ മദ്യപാനത്തിനുശേഷം ലൈംഗിക ബന്ധത്തിലേർപ്പെടാറുണ്ട്. മദ്യം ലൈംഗിക സംതൃപ്തി നഷ്ടപ്പെടുത്തുമോയെന്ന കാര്യത്തിൽ ചിലർക്കെങ്കിലും ആശങ്കയുണ്ടാകാം. അതിന് മദ്യം നിങ്ങളുടെ ശരീരത്തിലും തലച്ചോറിലും എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
മദ്യം ചിലരുടെ സ്വഭാവരീതിയിൽ മാറ്റം വരുത്തും, ഇത് ലൈംഗിക ജീവിതത്തെ ബാധിച്ചേക്കും. മദ്യം കഴിച്ചതിനുശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ലൈംഗിക ബന്ധത്തിൽ മദ്യം കഴിക്കുന്നതിലൂടെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ചെറിയ അളവിൽ മദ്യം കഴിക്കുന്നത് ചിലരിൽ പങ്കാളിയുമായി കൂടുതൽ അടുപ്പത്തിലാകാൻ സഹായിക്കാറുണ്ട്. എന്നാൽ, പലപ്പോഴും മദ്യം കഴിക്കുന്നത് ലൈംഗിക പ്രകടനത്തെ ബാധിക്കാറുണ്ട്.
പുരുഷന്മാരിൽ, മദ്യം ജനനേന്ദ്രിയ ഭാഗത്തേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നതിലൂടെ ഉദ്ധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. സ്ത്രീകളിൽ, മദ്യം സെൻസിറ്റിവിറ്റിയും ലൂബ്രിക്കേഷനും കുറയ്ക്കും, ഇത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് അസ്വസ്ഥതയുണ്ടാക്കാം. ചെറിയ അളവിലുള്ള മദ്യപാനം കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും, അമിതമായ മദ്യപാനം രണ്ട് പങ്കാളികളുടെയും ശാരീരിക അടുപ്പത്തെ പ്രതികൂലമായി ബാധിക്കും.
മദ്യം ചിലപ്പോൾ സുരക്ഷിതമല്ലാത്ത രീതിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് ഇടയാക്കിയേക്കാം. മദ്യം ചിലപ്പോൾ ആശയവിനിമയത്തിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാം. ലഹരിയിലായിരിക്കുമ്പോൾ, പങ്കാളിയിൽനിന്നുള്ള സൂചനകളെ തെറ്റായി വ്യാഖ്യാനിക്കുകയോ അവരുടെ ആവശ്യങ്ങൾ മനസിലാക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്തേക്കാം. ഇത് ചില സാഹചര്യങ്ങളിൽ തെറ്റിദ്ധാരണകൾ, നിരാശ അല്ലെങ്കിൽ ദേഷ്യം പോലും ഉണ്ടാക്കിയേക്കാം.
മദ്യപിക്കുന്ന സമയത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് പങ്കാളിയുടെ സമ്മതം വളരെ പ്രധാനമാണ്. പങ്കാളിയുടെ പൂർണ സമ്മതത്തോടെ മാത്രലേ ലൈംഗിക ബന്ധത്തിലേർപ്പെടാവൂ. ഇതിലൂടെ ലൈംഗിക സംതൃപ്തി വർധിപ്പിക്കാൻ സാധിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.