scorecardresearch

എ, ഒ, എബി: ഏത് രക്തഗ്രൂപ്പുകാർക്കാണ് കൂടുതൽ ചൂട് അനുഭവപ്പെടുക?

ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന ചൂട് എത്രത്തോളം ആണെന്നതിനെ രക്തഗ്രൂപ്പ് നേരിട്ട് സ്വാധീനിക്കുന്നില്ല

ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന ചൂട് എത്രത്തോളം ആണെന്നതിനെ രക്തഗ്രൂപ്പ് നേരിട്ട് സ്വാധീനിക്കുന്നില്ല

author-image
Health Desk
New Update
Blood Group

Source: Freepik

ഏതെങ്കിലും പ്രത്യേക രക്തഗ്രൂപ്പുകാർക്ക് ചൂട് കൂടുതൽ അനുഭവപ്പെടാറുണ്ടോ?. ഈ ചോദ്യത്തിനുള്ള മറുപടി നൽകുകയാണ് ആരോഗ്യ വിദഗ്ധർ. രക്തഗ്രൂപ്പുകളും ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന ചൂടും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ലെന്നാണ് ഡൽഹിയിലെ സികെ ബിർള ആശുപത്രിയിലെ ഡോ. നരന്ദർ സിംഗ്ല പറയുന്നത്. കോശ പ്രതലങ്ങളിലെ കാർബോഹൈഡ്രേറ്റ് രക്തഗ്രൂപ്പ് ആന്റിജനുകളുടെ സാന്നിധ്യം കാരണം ചില രക്തഗ്രൂപ്പുകാർക്ക് കൂടുതൽ ചൂട് അനുഭവപ്പെടാമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

Advertisment

ഒ രക്തഗ്രൂപ്പുള്ള വ്യക്തികൾക്ക് ഉയർന്ന അഡ്രിനാലിൻ അളവ് ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ഇത് സമ്മർദം അല്ലെങ്കിൽ ശാരീരിക പ്രവർത്തന സമയത്ത് ഹൃദയമിടിപ്പും ശരീര താപനിലയും വർധിപ്പിക്കും. അവരുടെ ശരീരത്തിന് കൂടുതൽ ചൂട് ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് നവി മുംബൈയിലെ ഖാർഘറിലെ മെഡിക്കോവർ ഹോസ്പിറ്റലിലെ ഡോ.ബാദൽ ടോറി പറഞ്ഞു. എബി അല്ലെങ്കിൽ ബി രക്തഗ്രൂപ്പുള്ള ആളുകൾക്ക് രക്തചംക്രമണത്തിലെയും രോഗപ്രതിരോധ പ്രതികരണങ്ങളിലെയും വ്യത്യാസങ്ങൾ കാരണം ചൂട് അനുഭവപ്പെടുന്നതിൽ വ്യത്യാസം ഉണ്ടാകാം. പക്ഷേ, ഈ അവകാശവാദങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല അല്ലെങ്കിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഡോ.ടോറി പറഞ്ഞു.

Also Read: ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ പേരയില വെള്ളം, ദിവസവും കുടിക്കാമോ?

ബ്ലഡ് ഗ്രൂപ്പും ആരോഗ്യവും

ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന ചൂട് എത്രത്തോളം ആണെന്നതിനെ രക്തഗ്രൂപ്പ് നേരിട്ട് സ്വാധീനിക്കുന്നില്ലെങ്കിലും, ചില രക്തഗ്രൂപ്പുകൾ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡോ.സിംഗ്ല പറഞ്ഞു. ഒ ഗ്രൂപ്പുള്ള വ്യക്തികൾക്ക് ഹൃദയാഘാതത്തിനും രക്തം കട്ടപിടിക്കുന്നതിനുമുള്ള സാധ്യത കുറവാണ്. എ അല്ലെങ്കിൽ എബി ഗ്രൂപ്പുകാർക്ക് ഗ്യാസ്ട്രിക്, പാൻക്രിയാറ്റിക് കാൻസർ ഉൾപ്പെടെയുള്ള ചിലതരം അർബുദങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: അന്ന് 116 കിലോ, ഇന്ന് 70 കിലോ; പൊണ്ണത്തടിക്ക് കാരണമായത് 3 തെറ്റുകളെന്ന് യുവതി

Advertisment

രക്തഗ്രൂപ്പും ചൂടും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും, രക്തഗ്രൂപ്പ് ആന്റിജനുകളുടെ പങ്ക് സംബന്ധിച്ച് ഗവേഷണം തുടരുന്നുണ്ടെന്ന് ഡോ.സിംഗ്ല പറഞ്ഞു. വ്യത്യസ്ത രക്തഗ്രൂപ്പുകാരിൽ ചിലർക്ക് ചൂടു കൂടുതലും ചിലർക്ക് കുറവും അനുഭവപ്പെടുന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ചോറോ, സാലഡോ, പച്ചക്കറികളോ; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആദ്യം എന്ത് കഴിക്കണം?

ജലാംശം, ശരീരഭാരം, ഉപാപചയപ്രവർത്തനം, ഫിറ്റ്നസ് നില, ജീവിതശൈലി തുടങ്ങിയ ഘടകങ്ങൾ രക്തഗ്രൂപ്പിനെ അപേക്ഷിച്ച് ചൂട് അനുഭവപ്പെടുന്നതിനെ വളരെയധികം സ്വാധീനിക്കുന്നുവെന്ന് ഡോ. ടോറി പറഞ്ഞു. രക്തഗ്രൂപ്പ് എന്തുതന്നെയായാലും, കൂളായിരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കുക എന്നിവ ചൂടിനെ മറികടക്കാനുള്ള നുറുങ്ങു വഴികളാണെന്ന് ഡോ.ടോറി പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വയർ കുറച്ച് സുന്ദരിയാകാം, വെറും 3 ഭക്ഷണങ്ങൾ ഈ സമയത്ത് കഴിക്കൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: