scorecardresearch

7 ദിവസം കൊണ്ട് 5 കിലോ കുറയ്ക്കാം, രാവിലെ നാരങ്ങ വെള്ളം കുടിക്കൂ

പുറത്തുപോയി കഴിക്കുന്നവർക്കു മാത്രമല്ല, വീട്ടിലെ ഭക്ഷണം കഴിക്കുന്നവർക്കും വണ്ണം കൂടാമെന്ന് ഡോ.പ്രിയ പറയുന്നു

പുറത്തുപോയി കഴിക്കുന്നവർക്കു മാത്രമല്ല, വീട്ടിലെ ഭക്ഷണം കഴിക്കുന്നവർക്കും വണ്ണം കൂടാമെന്ന് ഡോ.പ്രിയ പറയുന്നു

author-image
Health Desk
New Update
health

Source: Freepik

ഒരു മാസം കൊണ്ട് ശരീര ഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ടാകാം. കൃത്യമായ ഡയറ്റിനൊപ്പം കൃത്യമായ വ്യായാമം കൂടി ചെയ്താൽ 1 മാസം കൊണ്ട് 8-10 കിലോ കുറയ്ക്കാൻ സാധിക്കുമെന്ന് പറയുകയാണ് ഡോ.പ്രിയ എബ്രഹാം. ശരിയായ ഭക്ഷണക്രമവും വ്യായാമവും ഇല്ലാത്തവരിൽ ശരീര ഭാരം കുറയ്ക്കുക ബുദ്ധിമുട്ടാണ്. ഒരു ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഭക്ഷണക്രമത്തിലൂടെയും പതിവ് വ്യായാമത്തിലൂടെയും ശരീര ഭാരം 1 മാസം കൊണ്ട് കുറയ്ക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു. 

Advertisment

പുറത്തുപോയി കഴിക്കുന്നവർക്കു മാത്രമല്ല, വീട്ടിലെ ഭക്ഷണം കഴിക്കുന്നവർക്കും വണ്ണം കൂടാമെന്ന് ഡോ.പ്രിയ പറയുന്നു. അമിതമായി മധുരം കഴിക്കുക, ഉപ്പ് കഴിക്കുക ഇവയൊക്കെ വണ്ണം കൂടുന്നതിന്റെ കാരണങ്ങളാണ്. ഒരു മാസം പൂർണമായും മധുരം ഒഴിവാക്കിയാൽ ശരീര ഭാരം പെട്ടെന്ന് കുറയും. അന്നജത്തിന്റെ അളവ് കുറയ്ക്കുക അതായത് ചോറ്, അപ്പം, ദോശ, ഇഡ്ഡലി ഇവയൊക്കെ കുറയ്ക്കുക. എണ്ണയിൽ വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങൾ കുറയ്ക്കുക. പ്രോസസ്ഡ് ഭക്ഷണങ്ങൾ, മൈദ അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുക ഇവയൊക്കെ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. 

Also Read: ആരും പറയാത്ത ഈ 7 കാര്യങ്ങൾ ചെയ്യൂ; 7 കിലോ ഉറപ്പായും കുറയ്ക്കാം

പ്രോട്ടീൻ കൂടുതൽ അടങ്ങിയ മുട്ട പോലുള്ള ഭക്ഷണങ്ങൾ കഴിക്കുക. കൊളസ്ട്രോൾ ഇല്ലാത്ത ഒരാൾക്ക് ദിവസത്തിൽ രണ്ടു മുട്ടയുടെ വെള്ളയും മഞ്ഞക്കരുവോടുകൂടിയ ഒരു മുഴുവൻ മുട്ടയും കഴിക്കാം. ഇറച്ചി, മത്സ്യം പാചകം ചെയ്ത് കഴിക്കാം. പയർ, പരിപ്പ്, കടല എന്നിവയൊക്കെ പുഴുങ്ങി കഴിക്കാം. 25 കിലോയ്ക്ക് ഒരു ലിറ്റർ എന്ന അളവിൽ വെള്ളം കുടിക്കാൻ ശ്രമിക്കണമെന്നും അവർ നിർദേശിച്ചു. ശരീര ഭാരം കുറയ്ക്കാൻ രാവിലെ കുടിക്കേണ്ട ചില പാനീയത്തെക്കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്. 

ഗ്രീൻ ടീ

Advertisment

രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ ചായയോ കാപ്പിക്കോ പകരം ഗ്രീൻ ടീ കുടിക്കുക. ഇത് നല്ലൊരു ആന്റി ഓക്സിഡന്റാണ്. ശരീരത്തിലെ അനാവശ്യ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം ഇവയൊക്കെ നീക്കാൻ ആന്റിഓക്സിഡന്റുകൾ സഹായിക്കും. 

Also Read: ബിക്കിനി ലുക്കിൽ തിളങ്ങാൻ കിയാരയുടെ രഹസ്യക്കൂട്ട്, ദിവസവും കഴിക്കൂ

ചെറുനാരങ്ങ വെള്ളം

ശരീര ഭാരം പെട്ടെന്ന് കുറയാൻ ആഗ്രഹിക്കുന്നവർക്ക് ചെറുനാരങ്ങ വെള്ളം കുടിക്കാം. ഒരു ലിറ്റർ വെള്ളത്തിൽ ഒരു ചെറുനാരങ്ങ പിഴിയുക. ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചിടുക. രാത്രിയിൽ ഈ പാനീയം തയ്യാറാക്കി വയ്ക്കുക. പിറ്റേ ദിവസം രാവിലെ വെറും വയറ്റിൽ കുടിക്കുക. അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ വെറും വയറ്റിൽ കുടിക്കരുത്. ഒരു ലിറ്റർ വെള്ളം ദിവസത്തിൽ മൂന്നു നാലു തവണകളായി കുടിച്ചു തീർക്കുക. ഇതിനൊപ്പം കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ഉണ്ടെങ്കിൽ ശരീര ഭാരം ഉറപ്പായും കുറയ്ക്കാൻ സാധിക്കും. 

ജീരക വെള്ളം

ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. ദിവസത്തിൽ ഇടയ്ക്കിടെ ഈ വെള്ളം കുടിക്കുക. ശരീരത്തിൽ ഉപാപചയപ്രവർത്തനം വർധിപ്പിച്ച് ശരീരത്തിൽനിന്നും കൊഴുപ്പ് എരിച്ചു കളയാൻ സഹായിക്കും. ഏതു പ്രായക്കാർക്കും ഈ വെള്ളം കുടിക്കാവുന്നതാണ്. 

Also Read: 35 കിലോ കുറച്ച് ഞെട്ടിച്ച് ഭൂമി പട്നേക്കർ; ശരീര ഭാരം കുറയ്ക്കാൻ ചെയ്തത് ഈ 6 കാര്യങ്ങൾ

കറുവാപ്പട്ട വെള്ളം

കറുവാപ്പട്ട പൊടി 2 ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് കുടിക്കാവുന്നതാണ്. വെറും വയറ്റിലും കുടിക്കാവുന്നതാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: 40 കിലോ സിംപിളായി കുറയ്ക്കാം; പാത്രത്തിൽ അവശേഷിക്കുന്നത് കഴിക്കാതിരിക്കൂ

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: