scorecardresearch

സെക്സിനുശേഷം ക്ഷീണം തോന്നാറുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

കിടക്കയിലേക്ക് വീണയുടൻ ചില ആളുകൾ ഉറങ്ങി പോകാറുണ്ട്. അതിന്, നിങ്ങളുടെ പങ്കാളിക്ക് താൽപ്പര്യമില്ലെന്ന് അർത്ഥമില്ല

കിടക്കയിലേക്ക് വീണയുടൻ ചില ആളുകൾ ഉറങ്ങി പോകാറുണ്ട്. അതിന്, നിങ്ങളുടെ പങ്കാളിക്ക് താൽപ്പര്യമില്ലെന്ന് അർത്ഥമില്ല

author-image
Health Desk
New Update
health

Source: Freepik

ശരീരത്തിനും മനസിനും ഉണർവേകുന്നതിനൊപ്പം ആരോഗ്യ ഗുണങ്ങളും നൽകുന്നതാണ് സെക്സ്. എന്നാൽ, ചിലർക്കെങ്കിലും സെക്സിനുശേഷം ക്ഷീണം അനുഭവപ്പെടാറുണ്ട്. കിടക്കയിലേക്ക് വീണയുടൻ ചില ആളുകൾ ഉറങ്ങി പോകാറുണ്ട്. അതിന്, നിങ്ങളുടെ പങ്കാളിക്ക് താൽപ്പര്യമില്ലെന്ന് അർത്ഥമില്ല. 

Advertisment

പകൽ മുഴുവൻ നീണ്ട ജോലിക്ക് ശേഷം രാത്രിയിലാണ് പലരും ലൈംഗിക ബന്ധത്തിലേർപ്പെടുന്നത്. ഇത് ക്ഷീണത്തിന് കാരണമായേക്കാം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ, തലച്ചോർ ഓക്സിടോസിൻ പുറപ്പെടുവിക്കുന്നു. ​​ഇത് ഉത്തേജനവും ആവേശവും വർധിപ്പിക്കുന്നു. എന്നാൽ അത് കുറയുമ്പോൾ, ക്ഷീണം തോന്നിയേക്കാം. മറ്റു ചില കാരണങ്ങളും ക്ഷീണം തോന്നുന്നതിന് പിന്നിലുണ്ട്. 

1. രാത്രി വൈകിയുള്ള ലൈംഗികബന്ധം

രാത്രി വളരെ വൈകി ലൈംഗിക ബന്ധത്തിലേർപ്പെടുകയാണെങ്കിൽ ക്ഷീണം തോന്നാനുള്ള സാധ്യതയുണ്ട്. അതേസമയം, അതിരാവിലെം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങളെ ക്ഷീണിതരാക്കില്ല. രാത്രി വൈകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ നല്ല ഉറക്കം ലഭിക്കില്ല, രാവിലെ ക്ഷീണം അനുഭവപ്പെടും. അതിനാൽ, അതിനനുസരിച്ച് ഉറക്ക സമയം ആസൂത്രണം ചെയ്യുക.

2. സ്ട്രെസ്

സമ്മർദം ഒരാളെ ശാരീരികമായും മാനസികമായും തളർത്തും. മാത്രമല്ല, ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, നിങ്ങളെ അലട്ടുന്നതെന്താണെന്ന് കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കുക. സെക്സിൽ ഏർപ്പെടുന്നതിനു മുൻപ് ഇഷ്ടപ്പെട്ട സംഗീതം കേൾക്കുകയോ മനസിനെ ശാന്തമാക്കുന്ന വ്യായാമ മുറകളിലൂടെയോ സമ്മർദം കുറയ്ക്കുക. ഇത് ലൈംഗിക ബന്ധം ആസ്വാദ്യകരമാക്കി മാറ്റും. 

Advertisment

3. സെക്സിനിടയിൽ ഇടവേളകൾ എടുക്കാതിരിക്കുക

അടുത്ത സെഷനു മുമ്പ് ശരീരത്തിന് വിശ്രമിക്കാനും വ്യായാമം ചെയ്യാനും കുറച്ച് സമയം നൽകണം. ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് ശരീരത്തിലെ ദ്രാവകങ്ങൾ നഷ്ടപ്പെടാൻ ഇടയുള്ളതിനാൽ, ജലാംശം നിലനിർത്തേണ്ടതുണ്ട്. അതിനാൽ, ഊർജ്ജം വീണ്ടെടുക്കുന്നതിന് ഇടവേളകൾ എടുത്ത് ജലാംശം നിലനിർത്തുക.

4. മദ്യം കഴിക്കുക

മദ്യം കഴിക്കുന്നത് ലൈംഗികാസക്തിയെ ഇല്ലാതാക്കുകയും ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും. മദ്യം ലൈംഗിക ജീവിതത്തെ തകർക്കും. അമിതമായി കഴിച്ചാൽ അലസത അനുഭവപ്പെടാം. അതിനാൽ, ലൈംഗിക ബന്ധത്തിന് മുമ്പ് മദ്യം കഴിക്കുന്നത് ഒഴിവാക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Sex sex video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: