scorecardresearch

പുഡ്ഡിംഗ് മുതൽ കേക്ക് വരെയുള്ള ഏതു റെസിപ്പിയും മുട്ടയില്ലാതെ തയ്യാറാക്കാം, ഈ വിദ്യ ഓർത്തിരിക്കൂ

ബേക്ക് ചെയ്തെടുക്കുന്ന കേക്കിലും, പുഡ്ഡിംഗിലും, തുടങ്ങിയ കട്ലറ്റ് പോലെയുള്ള പലഹാരങ്ങൾ ഫ്രൈ ചെയ്യുന്നതിനും മുട്ട ഉപയോഗിക്കാറുണ്ട്. എന്നാൽ മുട്ട ഇല്ലാതെ തന്നെ അവ എങ്ങനെ തയ്യാറാക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ?

ബേക്ക് ചെയ്തെടുക്കുന്ന കേക്കിലും, പുഡ്ഡിംഗിലും, തുടങ്ങിയ കട്ലറ്റ് പോലെയുള്ള പലഹാരങ്ങൾ ഫ്രൈ ചെയ്യുന്നതിനും മുട്ട ഉപയോഗിക്കാറുണ്ട്. എന്നാൽ മുട്ട ഇല്ലാതെ തന്നെ അവ എങ്ങനെ തയ്യാറാക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ?

author-image
WebDesk
New Update
Tricks To Make Any Recipe Eggless

മുട്ടയ്ക്കു പകരം ഉപയോഗിക്കാവുന്ന ചേരുവകൾ \ ചിത്രം: ഫ്രീപിക്

മുട്ട അഭിവാജ്യ ഘടകമായ പല റെസിപ്പികളും ഉണ്ട്. പ്രത്യേകിച്ച് ബേക്ക് ചെയ്ത് എടുക്കന്നവയാണെങ്കിൽ മുട്ട ചേർത്തില്ലെങ്കിൽ രുചിയിൽ വ്യത്യാസം തോന്നിയേക്കും. എന്നാൽ അതുകൊണ്ട് മുട്ട ഒഴിവാക്കാൻ പാടില്ല എന്നുണ്ടോ? മുട്ട കഴിക്കാത്തവർക്കും കേക്ക്, പുഡ്ഡിംഗ് തുടങ്ങിയവയോട് കൊതിയുണ്ടാകുമെല്ലോ. എങ്കിലിതാ അത്തരക്കാർക്കായി ഷെഫ് ദിവ്യ ബുട്ടാനി ചില നുറുങ്ങു വിദ്യകൾ പരിചയപ്പെടുത്തി തരുന്നുണ്ട്. 

സോഫ്റ്റ് കേക്ക്

Advertisment

കേക്കിനായി മാവ് തയ്യാറാക്കുമ്പോൾ മുട്ട ചേർക്കാറുണ്ട്. ഇത് ഒഴിവാക്കാം. ഒരു മുട്ടയ്ക്കു പകരം ഒരു ടീസ്പൂൺ ബേക്കിങ് സോഡയും ഒരു ടേബിൾസ്പൂൺ​ വിനാഗിരിയും ചേർക്കാം. ബേക്ക് ചെയ്യുന്നതിനു തൊട്ട് മുമ്പ് വിനാഗിരി ഒഴിച്ചാൽ മതിയാകും. 

കട്ലറ്റ് 

കട്ലറ്റിൻ്റെ ബേസ് ആയി കൂടുതലും ഉപയോഗിക്കുന്ന ബ്രെഡ് പൊടിച്ചതും മുട്ടയുമാണ്. ഒരു മുട്ടയ്ക്കു പകരം ഒരു ടേബിൾസ്പൂൺ ചണവിത്തോ, ചിയ വിത്തോ മൂന്ന് ടേബിൾസ്പൂൺ വെള്ളത്തിൽ കുതിർത്ത് ഉപയോഗിക്കാം. കൂടാതെ കടലമാവ്, കോൺഫ്ലോർ തുടങ്ങിയവയും മുട്ടയ്ക്കു പകരം ഉപയോഗിക്കാവുന്നതാണ്.

Advertisment


ബ്രേക്ക്ഫാസ്റ്റ് ബാർ അല്ലെങ്കിൽ ബ്രൗണി

ഒരു മുട്ടയ്ക്കു പകരം കാൽ കപ്പ് പഴുത്ത പഴം ഉടച്ച് ചേർത്താൽ മതിയാകും. 

കസ്റ്റാർഡ് അല്ലെങ്കിൽ പുഡ്ഡിംഗ്

ഒരു മുട്ടയ്ക്കു പകരം രണ്ട് ടേബിൾസ്പൂൺ​ കോൺസ്റ്റാർച്ചും മൂന്ന് ടേബിൾസ്പൂൺ വെള്ളത്തിൽ ചേർത്തിളക്കി യോജിപ്പിച്ച് ഉപയോഗിക്കാം. 

മറ്റുള്ളവ

മൈദ, അരിപ്പൊടി, എന്നിവയും മുട്ടയ്ക്കു പകരം പല വിഭവങ്ങളിലും ഉപയോഗിക്കാം.

Read More

Recipe Food Egg

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: