scorecardresearch

ഉള്ളി കേടുകൂടാതെ മാസങ്ങളോളം സൂക്ഷിക്കാം, ഇതാ 4 പൊടിക്കൈകൾ

അടുക്കളയിൽ ഏറ്റവും അധികം ഉപയോഗമുള്ള ഉള്ളി ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ വളരെ പെട്ടെന്ന് അഴുകി പോയേക്കാം, അത് തടയാൻ ഇങ്ങനെ ചെയ്യൂ

അടുക്കളയിൽ ഏറ്റവും അധികം ഉപയോഗമുള്ള ഉള്ളി ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ വളരെ പെട്ടെന്ന് അഴുകി പോയേക്കാം, അത് തടയാൻ ഇങ്ങനെ ചെയ്യൂ

author-image
WebDesk
New Update
Keep Onions Fresh For Long

സവാള കേടുകൂടാതെ സൂക്ഷിക്കാം | ചിത്രം: ഫ്രീപിക്

പല വിഭവങ്ങളിലും ഉള്ളി ഒരു പ്രധാന ചേരുവയാണ്. അതിനാൽ കുറച്ചധികം അടുക്കളയിൽ സ്റ്റോക്ക് ചെയ്യാറുണ്ടാകുമെല്ലോ? എന്നാൽ ഇത്തരത്തിൽ സൂക്ഷിച്ചു വയ്ക്കുന്ന സവാള അതിവേഗം കേടായിപ്പോകാനുള്ള സാധ്യതയുണ്ട്. ഇത്തരം സഹാചര്യങ്ങൾ ഒഴിവാക്കി മാസങ്ങളോളം ഉള്ളി കേടുകൂടാതെ സൂക്ഷിക്കാൻ ചില വിദ്യകളുണ്ട്.

ഈർപ്പം കുറയ്ക്കാം

Advertisment

കടയിൽ നിന്നും വാങ്ങുന്ന ഉള്ളി വായു സഞ്ചാരമില്ലാത്ത ബാഗിലോ പാത്രത്തിലോ സൂക്ഷിക്കുന്നത് അത് വളരെ വേഗം കേടാകുന്നതിനും പൂപ്പൽ പിടിക്കുന്നതിനും കാരണമാകും. അതിനാൽ വായു കടക്കാൻ കഴിയുന്ന വിധം ഈർപ്പമില്ലാത്ത ഇടങ്ങളിൽ ഉള്ളി സൂക്ഷിക്കാം. 

Also Read: തക്കാളി ഫ്രിഡ്ജിൽ വയ്‌ക്കേണ്ട, ഇങ്ങനെ ചെയ്താൽ മാസങ്ങളോളം കേടുകൂടാതിരിക്കും

നേരിട്ട് വെളിച്ചമേൽക്കരുത്

തണുത്തതും വരണ്ടതും വായുസഞ്ചാരം ലഭിക്കുന്നതുമായി ഇടങ്ങളിൽ വേണം ഉള്ളി സൂക്ഷിക്കാൻ. എന്നാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാനും പാടില്ല. അമിതമായ ചൂട് ഉള്ളി വളരെവേഗം ചീഞ്ഞു പോകുന്നതിന് കാരണമാകും. 

മുറിച്ച ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കാം

Advertisment

ഒരു ഉള്ളി മുറിച്ചെടുത്ത് ബാക്കി കഷ്ണം തുറസ്സായ ഇടങ്ങളിൽ വയ്ക്കുന്നതിനു പകരം ഫ്രിഡ്ജിൽ വയ്ക്കാം. വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രീസ് ചെയ്യുന്നതും ഫലപ്രദമാണ്. 

ഉരുളക്കിഴങ്ങിനൊപ്പം വയ്ക്കരുതേ...

ഉള്ളിയും ഉരുളക്കിഴങ്ങും പ്രത്യേകം സൂക്ഷിക്കാൻ ശ്രദ്ധിക്കാം. ഉള്ളി ഉയർന്ന അളവിൽ എഥലീൻ ഉത്പാദിപ്പിക്കുന്നുണ്ട്, ഇത് ഉരുളക്കിഴങ്ങ് വേഗത്തിൽ കേടാകാൻ കാരണമാകും. മാത്രമല്ല ഉരുളക്കിഴങ്ങിന് അമിതമായ ഈർപ്പമുണ്ട് ഇത് ഉള്ളി അഴുകുന്നതിലേയ്ക്കു നയിക്കും. 

Also Read: ഇല മാത്രമല്ല ഈ ചെടിയുടെ വിത്തുകൾ ഉപയോഗിച്ചും കറി തയ്യാറാക്കാം, ഇതാ ഒരു സിംപിൾ ഹെൽത്തി റെസിപ്പി

Keep Onions Fresh For Long
ഉരുളക്കിഴങ്ങിന് ഈർപ്പം ഉണ്ട്. ഇത് ഉള്ളി വളരെ വേഗം കേടാകുന്നതിന് കാരണാകും | ചിത്രം: ഫ്രീപിക്

Also Read: ഒരു കപ്പ് വേവിച്ച ചോറ് മാറ്റി വച്ചോളൂ, കറുമുറു കഴിക്കാൻ കട്ലറ്റ് വറുത്തെടുക്കാം

ഉരുളക്കിഴങ്ങ് കേടുകൂടാതെ സൂക്ഷിക്കാൻ ചില നുറുങ്ങു വിദ്യകൾ

  • തണുപ്പും, വായുസഞ്ചാരവുമുള്ള ഇടങ്ങളിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കാം.
  • ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് ഷുഗറായി മാറാൻ സാധ്യതയുണ്ട്, കൂടാതെ നിറ വ്യത്യാസവും ഉണ്ടാക്കും.
  • കഠിനമായി ചൂടുള്ളതോ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതോ ആയ ഇടങ്ങളിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കരുത്.
  • പ്ലാസ്റ്റിക് അല്ലെങ്കിൽ പേപ്പർകൊണ്ടുള്ള ബാഗുകളിൽ ഉരുളക്കിഴങ്ങ് പൊതിഞ്ഞ് സൂക്ഷിക്കാം.
  • ഉരുളക്കിഴങ്ങ് കഴുകിയെടുത്ത് സൂക്ഷിക്കരുത്. പുറമെ ഉണ്ടാകുന്ന പാടുകൾ അത് വളരെ വേഗം കേടാകുന്നതിന് കാരണമാകും.
  • ചെറിയ മുളകൾ ഉരുളക്കിഴങ്ങിൽ കാണുന്നുണ്ടെങ്കിൽ അത് നീക്കം ചെയ്തതതിനു ശേഷം ഉപയോഗിക്കാം.

Read More: വെളുത്തുള്ളി മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം, ഇങ്ങനെ ചെയ്തു നോക്കൂ

Food Safety Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: