/indian-express-malayalam/media/media_files/2025/07/03/instant-dosa-recipe-fi-2025-07-03-16-09-27.jpg)
ദോശ
എല്ലാ ദിവസവും രാവിലെ ദോശ കഴിക്കുന്നവരാണോ നിങ്ങൾ?. അതല്ലെങ്കിൽ ആഴ്ച്ചയിൽ രണ്ടു തവണയെങ്കിലും ദോശ കഴിക്കാതിരിക്കില്ലെല്ലോ. അരിയും ഉഴുന്നും, അല്ലെങ്കിൽ ഗോതമ്പ് പൊടി കൊണ്ടും ആണ് സാധാരണ ദോശ തയ്യാറാക്കാറുള്ളത്. ഒരാഴ്ച്ചത്തേയ്ക്കു വേണ്ട മാവ് കാലേകൂട്ടി സൂക്ഷിച്ചു വെയ്ക്കുന്നവരും ഉണ്ട്. എന്നാൽ ഇതൊന്നും പറ്റാത്ത ചില അവസരങ്ങൾ വന്നേക്കാം, പ്രത്യേകിച്ച് അപ്രതീക്ഷിതമായി ഏതെങ്കിലു അതിഥിതികൾ വീട്ടിലേയ്ക്ക് രാവിലെ വന്നാൽ മാവ് ഇല്ലെങ്കിൽ പിന്നെ അടുക്കള കാര്യം അവതാളത്തിലായേക്കാം.
Also Read: ഇഡ്ഡലി സോഫ്റ്റാകും ഒപ്പം രുചികരവും, ഇനി മാവ് അരയ്ക്കുമ്പോൾ പച്ചരിക്കു പകരം ഇത് ചേർക്കൂ
എങ്കിലിനി ഇവയൊന്നും ഇല്ലാതെ രുചികരവും ഹെൽത്തിയുമായി ദോശ തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ. ഇസ്രത് പ്രവീൺ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: തട്ടുകട സ്റ്റൈലിൽ സോഫ്റ്റ് ദോശ വേണോ? ഇത്രമാത്രം ചെയ്താൽ മതി
ചേരുവകൾ
- റവ- 1 കപ്പ്
- വെള്ളം- 1 1/4 കപ്പ്
- വറ്റൽമുളക്- 3
- ചുവന്നുള്ളി- 5
- ഇഞ്ചി- 1
- തക്കാളി- 1
- ഉപ്പ്- ആവശ്യത്തിന്
- ഇഎൻഒ- 1/4 ടീസ്പൂൺ
Also Read: ഒരു കപ്പ് ചോറ് മതി, ചൂട് ചായക്കൊപ്പം കഴിക്കാൻ​ കണ്ണൂരപ്പം റെഡി
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് റവിയിലേയ്ക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് 10 മിനിറ്റ് അടച്ചു വയ്ക്കാം.
റവയിലേയ്ക്ക് മൂന്ന് വറ്റൽമുളക്, അഞ്ച് ചുവന്നുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഒരു തക്കാളി ചെറിയ കഷ്ണങ്ങളാക്കിയത് എന്നിവ ചേർത്ത് അരച്ചെടുക്കാം. - അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. കാൽ ടീസ്പൂൺ ഇഎൻഒ ചേർത്ത് യോജിപ്പിച്ച് 10 മിനിറ്റ് മാറ്റി വയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് കുറച്ച് എണ്ണ പുരട്ടാം.
- മാവ് പാനിലേയ്ക്ക് ഒഴിച്ച് ഇരുവശങ്ങളും വേവിച്ചെടുക്കാം.
- ഇത് ചമ്മന്തിയോടൊപ്പമോ അല്ലെങ്കിൽ സാമ്പാറിൻ്റെ കൂടെയോ കഴിക്കാം.
Read More: ഗോതമ്പ് പൊടി കുഴയ്ക്കുമ്പോൾ ഇത് രണ്ട് സ്പൂൺ ചേർക്കൂ, ചപ്പാത്തി സോഫ്റ്റായി പൊങ്ങി വരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us