/indian-express-malayalam/media/media_files/2025/09/11/sarlas-food-recipe-fi-2025-09-11-13-46-47.jpg)
സർലാസ്
തൈര് കൊണ്ട് ധാരാളം വിഭവങ്ങൾ കഴിച്ചിട്ടുണ്ടാകും. അങ്കമാലി സ്പെഷ്യൽ സർലാസ് ട്രൈ ചെയ്ത് നോക്കിയിട്ടുണ്ടോ?. സവാളയും തോങ്ങാപ്പാലും കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവമാണിത്. അടുപ്പ് കത്തിക്കേണ്ട പച്ചക്കറി അരിഞ്ഞു സമയം കളയേണ്ട. ആർഎസ്എഎഡ്രീംസ്ഡ്രീംസ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ സർലാസ് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read:രുചിയിലും ഗുണത്തിലും ഇതിന് സമാനമായി മറ്റൊന്നുമില്ല, ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തൂ
ചേരുവകൾ
- സവാള
- ഉപ്പ്
- തേങ്ങ
- ഇഞ്ചി
- പച്ചമുളക്
- കറിവേപ്പില
- കുരുമുളകുപൊടി
- വിനാഗിരി
- വെളിച്ചെണ്ണ
Also Read: ഊർജ്ജവും ഉന്മേഷവും ഉള്ള ശരീരത്തിനും ചർമ്മ സംരക്ഷണത്തിനും ദിവസവും ഈ സൂപ്പ് കുടിക്കൂ
Also Read: ഒരു മുറി തക്കാളി മതി, ഇനി തേങ്ങ ചേർക്കാതെ കിടിലൻ രുചിയിൽ ചമ്മന്തി തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
- ഇടത്തരം വലിപ്പമുള്ള മൂന്നു സവാള കട്ടി കുറച്ച് അരിഞ്ഞത് ഒരു ടീസപൂൺ ഉപ്പ് ചേർത്ത് മാറ്റി വെയ്ക്കാം.
- ഒരു മുറി തേങ്ങ ചിരകിയതിലേയ്ക്ക് അരക്കപ്പു വെള്ളം കൂടി ചേർത്ത് അരച്ചെടുക്കുക. ശേഷം തേങ്ങാപ്പാൽ പിഴിഞ്ഞെടുത്ത് വെയ്ക്കാം.
- മാറ്റി വെച്ചിരിക്കുന്ന സവാള പതിനഞ്ചു മിനിറ്റിനു ശേഷം നീരു കളഞ്ഞെടുക്കാം.
- ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായ് അരിഞ്ഞത്, കറിവേപ്പില അരിഞ്ഞത്, നാല് പച്ചമുളക് ചെറുതായ് അരിഞ്ഞത്, കാൽ ടീസ്പൂൺ കുരുമുളകുപൊടി, രണ്ടു ടീസ്പൂൺ വിനാഗിരി എന്നിവ സവാളയിലേക്ക് ചേർക്കാം.
- തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാപ്പാലുകൂടി അതിലേക്ക് ചേർത്ത് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇളക്കാം. അങ്കമാലി സ്പെഷ്യൽ സർലാസ് തയ്യാർ.
Read More: ഉരുളക്കിഴങ്ങും തൈരും മതി, മറ്റൊരു കറിയില്ലെങ്കിലും ഇനി ഊണ് കേമമാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.