/indian-express-malayalam/media/media_files/2025/07/21/expiry-date-of-kitchen-utensils-fi-2025-07-21-13-36-39.jpg)
അടുക്കളയിൽ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങൾക്കും കാലപരിധിയുണ്ട് | ചിത്രം: ഫ്രീപിക്
ഭക്ഷണ വസ്തുക്കൾക്കെല്ലാം ഒരു കാലപരിധിയുണ്ടെന്ന് ആർക്കും സംശയം ഉണ്ടാകില്ല. അതേ പരിധി അടുക്കളയിൽ നിങ്ങൾ നിത്യവും ഉപയോഗിക്കുന്ന അടുക്കള ഉപതകരണങ്ങൾക്കും പാത്രങ്ങൾക്കും ഉണ്ടെന്ന് അറിയാമോ?
Also Read: നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ശ്രദ്ധിച്ചു നോക്കിയാൽ പല ഉപകരണങ്ങളിലും കൃത്യമായ അവയുടെ ഉപയോഗവും കാലാവധിയും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഷെഫ് അനന്യ ബാനർജി ചില ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും കാലാവധിയെ കുറിച്ച് സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്:
- നോൺ-സ്റ്റിക്ക് ഫ്രൈയിംഗ് പാൻ: ഓരോ 2–5 വർഷത്തിലും മാറ്റിസ്ഥാപിക്കാം. കോട്ടിംഗ് അടരാൻ തുടങ്ങുമ്പോഴോ അല്ലെങ്കിൽ ഭക്ഷണം പറ്റിപ്പിടിക്കുമ്പോഴോ അതിൻ്റെ ഉപയോഗം നിർത്തുക.
- തടി കൊണ്ടുള്ള ഉപകരണങ്ങൾ: ഓരോ 1–2 വർഷത്തിലും മാറ്റിസ്ഥാപിക്കുക. അത് പൊട്ടുകയോ, പിളരുകയോ, ദുർഗന്ധം നിലനിർത്തുകയോ ചെയ്താൽ തുടർന്ന് ഉപയോഗിക്കാതിരിക്കുക.
- പ്ലാസ്റ്റിക് കട്ടിംഗ് ബോർഡ്: ഓരോ 1–2 വർഷത്തിലും മാറ്റുക. നിറം മാറുത്തുടങ്ങുമ്പോഴോ വരകൾ വീഴുമ്പോഴോ ഉപയോഗം നിർത്താം.
- സിലിക്കൺ സ്പാച്ചുല: ഓരോ 2–4 വർഷത്തിലും മാറ്റിസ്ഥാപിക്കാം. അത് പൊട്ടുകയോ, അരികുകളിൽ ഉരുകുകയോ, വളരെ മൃദുവാകുകയോ ചെയ്താൽ വീണ്ടും ഉപയോഗിക്കാതിരിക്കുക.
- അടുക്കള സ്പോഞ്ച്/സ്ക്രബ്ബർ: ഓരോ 2–4 ആഴ്ചയിലും മാറ്റിസ്ഥാപിക്കാം. അല്ലെങ്കിൽ ദുർഗന്ധം വമിക്കുകയോ പൊട്ടിപ്പോകുകയോ തുടങ്ങിയാൽ ഉടൻ ഉപയോഗമ നിർത്താം.
- പീലർ: ഓരോ 1–2 വർഷത്തിലും മാറ്റിസ്ഥാപിക്കാം. കാലപരിധിക്കു മുമ്പാണെങ്കിൽ ബ്ലേഡുകൾ മങ്ങുകയോ ഹാൻഡിൽ അയയുകയോ ചെയ്യുമ്പോൾ മറ്റൊന്ന് ഉപയോഗിക്കാം.
Also Read: കറ കളഞ്ഞ് പാത്രങ്ങൾ തിളക്കമുള്ളതാക്കാം, ഇവ കൈയ്യിലുണ്ടോ?
/filters:format(webp)/indian-express-malayalam/media/media_files/2025/07/21/expiry-date-of-kitchen-utensils1-2025-07-21-13-39-23.jpg)
- ഷെഫ് കത്തി: ഓരോ 5–10 വർഷത്തിലും മാറ്റിസ്ഥാപിക്കാം. മൂർച്ച കുറയുമ്പോഴോ അല്ലെങ്കിൽ മൂർച്ച കൂട്ടാൻ സാധിക്കാതെ വരുമ്പോഴോ അതിൻ്റെ ഉപയോഗം നിർത്താം
- ഗ്രേറ്റർ: ബ്ലേഡുകൾ മങ്ങിയതോ തുരുമ്പെടുത്തതോ ആകുമ്പോഴോ അല്ലെങ്കിൽ 3 മുതൽ 5 വർഷത്തിനുള്ളിലോ മാറ്റി സ്ഥാപിക്കാം.
- പ്ലാസ്റ്റിക് പാത്രങ്ങൾ: ഓരോ 1–3 വർഷത്തിലും മാറ്റിസ്ഥാപിക്കാം. മിക്ക പ്ലാസ്റ്റിക് പാത്രങ്ങളിലും അവ എത്ര തവണ ഉപയോഗിക്കാം എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. PET, HDPE, അല്ലെങ്കിൽ PP എന്നിവ സൂചിപ്പിക്കുന്ന ചിഹ്നങ്ങളുള്ള പാത്രങ്ങൾ തിരഞ്ഞെടുക്കുക. PVC അല്ലെങ്കിൽ PS ചിഹ്നങ്ങളുള്ള പാത്രങ്ങൾ ഒഴിവാക്കാം.
Also Read: വെറുതെ കഴുകിയാൽ പോര, തടി കൊണ്ടുള്ള പാത്രങ്ങൾ ഇങ്ങനെ വൃത്തിയാക്കൂ
ചുരുക്കത്തിൽ, ലേബലിൽ അച്ചടിച്ചിരിക്കുന്ന തീയതി പരിശോധിച്ച് അതിന്റെ പ്രാധാന്യം മനസ്സിലാക്കുക. സംഭരണ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക, ഒരു ഉൽപ്പന്നം തുറന്നുകഴിഞ്ഞാൽ ഷെൽഫ് ലൈഫിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക, സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ "ഉപയോഗിക്കേണ്ട തീയതി" അല്ലെങ്കിൽ "കാലഹരണപ്പെടുന്ന തീയതി" എന്നതിനപ്പുറം ഉൽപന്നങ്ങൾ ഒരിക്കലും ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്നതിലൂടെ അപകടസാധ്യതകൾ ഒഴിവാക്കാനും ഉൽപന്ന ഉപയോഗത്തെക്കുറിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കാനും കഴിയും.
Read More: കറിയിൽ ചേർക്കാൻ മാത്രമല്ല, ഒരു സ്പൂൺ ഉപ്പിന് അടുക്കളയിൽ ഇങ്ങനെ ചില ഉപയോഗങ്ങളും ഉണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us