/indian-express-malayalam/media/media_files/2025/08/01/sweet-candy-with-raw-mango-fi-2025-08-01-13-19-00.png)
പച്ചമാങ്ങ മിഠായി
കടയിൽ നിന്നും വാങ്ങുന്ന മിഠായികൾ കുട്ടികളുടെ ആരോഗ്യത്തിന് നല്ലാതാണോ?, പല്ലിനു കേടുണ്ടാകില്ലേ? എന്നിങ്ങനെയുള്ള ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയേക്കാം. ഇനി അക്കാര്യത്തിൽ ടെൻഷൻ വേണ്ട. മാങ്ങയുടെ സീസണാണ്. പച്ചമാങ്ങ ധാരാളം ലഭിക്കും. എങ്കിൽ രണ്ടോ മൂന്നോ പച്ചമാങ്ങ എടുത്തോളൂ തേനൂറും രുചിയിൽ അടിപൊളി മിഠായി തയ്യാറാക്കാം. ഇത് ഹെൽത്തിയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. യാതൊരു പ്രിസർവേറ്റീവും ചേർക്കാത്തതിനാൽ ധൈര്യമായി കുട്ടികൾക്കു നൽകാം.
Also Read: ഒരു കപ്പ് റവ ഇങ്ങനെ വേവിച്ചെടുക്കൂ, നാവിൽ അലിഞ്ഞു ചേരുന്ന കേസരി റെഡി
മാത്രമല്ല പച്ചമാങ്ങ, വിറ്റാമിനുകളും, ധാതുക്കളും, ഡയറ്ററി ഫൈബറുകളും, ആൻ്റിഓക്സിഡൻ്റുകളും തുടങ്ങി ആവശ്യപോഷകങ്ങളുടെ പവർഹൗസാണ്. ഇതിൽ അടങ്ങിയിരിക്കുന്ന സോഡിയം ക്ലോറൈഡ് മലബന്ധം, വയറിളക്കം, ദഹനക്കേട്, തുടങ്ങിയ ഉദരരോഗങ്ങളെ സുഖപ്പെടുത്തുന്നു. പച്ചമാങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ​ എ, സി, ഇ, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങൾ മുടി, ചർമ്മം എന്നിവയുടെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും.
Also Read: ഒരു കപ്പ് കടലമാവ് ഉണ്ടെങ്കിൽ മതിവരുവോളം കഴിക്കാൻ ബർഫി ഉണ്ടാക്കാം
ചേരുവകൾ
- പച്ചമാങ്ങ
- പഞ്ചസാര
- നാരങ്ങാനീര്
Also Read: ഒറ്റക്കാഴ്ചയിൽ ഇലയട എന്നു തോന്നിയേക്കാം, മധുരമൂറുന്ന ഈ ശ്രീലങ്കൻ വിഭവം ട്രൈ ചെയ്യൂ
തയ്യാറാക്കുന്ന വിധം
- മൂന്ന് പച്ചമാങ്ങ തൊലി കളഞ്ഞ് നീളത്തിൽ മുറിച്ചത് തിളച്ച വെള്ളത്തിൽ മൂന്നു മിനിറ്റ് വേവിക്കാം.
- ശേഷം വെള്ളം ആരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി ഒരു കപ്പ് പഞ്ചസാര കൂടി ചേർത്ത് മാറ്റി വെയ്ക്കാം.
- പഞ്ചസാര നന്നായി അലിഞ്ഞതിനു ശേഷം മാങ്ങ കഷ്ണങ്ങൾ നന്നായി ഉണക്കാം.
- ഉണങ്ങിയെടുത്ത പച്ചമാങ്ങയിലേയ്ക്ക് പഞ്ചസാര പൊടിച്ചതു കൂടി ചേർത്ത് വൃത്തിയാക്കിയ പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.
Read More: ഒരു കപ്പ് കടലമാവ് ഉണ്ടെങ്കിൽ മതിവരുവോളം കഴിക്കാൻ ബർഫി ഉണ്ടാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us