/indian-express-malayalam/media/media_files/2025/09/09/beetroot-puttu-recipe-fi-1-2025-09-09-16-02-49.jpg)
ബീറ്റ്റൂട്ട് പുട്ട്
കേരളത്തിൻ്റെ തനതു ഭക്ഷണങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് പുട്ട്. അരിപ്പൊടി നനച്ച് അൽപ്പം തേങ്ങ ചിരകിയതും ചേർത്ത് ആവിയിൽ വേവിച്ചാണ് സാധാരണ പുട്ട് തയ്യാറാക്കാറുള്ളത്. അരിപ്പൊടി കൂടാതെ ഗോതമ്പ്, റാഗി, കപ്പ എന്നിവ ഉപയോഗിച്ചും ഇത് തയ്യാറാക്കാം. മുളങ്കുറ്റിയിലും, ചിരട്ടയിലും, അങ്ങനെ തയ്യാറാക്കുന്ന വിധത്തിലും പുട്ടിന് വ്യത്യസ്തതയുണ്ട്. വിവിധ രുചികളിലും പുട്ട് ലഭ്യമാണ്. മാമ്പഴ പുട്ട്, ബീഫ് പുട്ട് എന്നിവ അതിൽ ഉൾപ്പെടുന്നു. എന്നാൽ ബീറ്റ്റൂട്ട് പാൽപുട്ട് കഴിച്ചിട്ടുണ്ടോ?. പേരു പോലെ തന്നെ സോഫ്റ്റും പാൽ പോലെ രുചികവും ഗുണമുള്ളതുമാണ് ഇത്. മജീദ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ബ്രേക്ക്ഫാസ്റ്റിന് ദോശ ഇതുപോലെ ചുട്ടെടുക്കൂ, കഴിക്കാൻ ആരും മടിക്കില്ല
ചേരുവകൾ
- അരിപ്പൊടി- 1 കപ്പ്
- വെള്ളം- 1 കപ്പ്
- കാരറ്റ്- 1
- ബീറ്റ്റൂട്ട്- 1
- പഞ്ചസാര- 2 ടേബിൾസ്പൂൺ
- പാൽപ്പൊടി- 2 ടേബിൾസ്പൂൺ
- തേങ്ങ- 1/4 കപ്പ്
- നെയ്യ്- 1 ടേബിൾസ്പൂൺ
Also Read: ഗോതമ്പ് പൊടിയിലേയ്ക്ക് ഇത് പൊടിച്ചു ചേർക്കൂ, പഞ്ഞിപോലുള്ള ചപ്പാത്തി ചുട്ടെടുക്കാം
Also Read: പഞ്ഞിക്കെട്ട് പോലുള്ള ഇഡ്ഡലി കിട്ടാൻ മാവ് അരയ്ക്കുമ്പോൾ ഇക്കാര്യം മറക്കരുത്
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കാം.
- അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം.
- ഒരു കപ്പ് വെള്ളം അതിലേയ്ക്ക് ഒഴിച്ച് അടച്ചു വയ്ക്കാം.
- അരിപ്പൊടി വെള്ളം വലിച്ചെടുത്തിനു ശേഷം കാൽ കപ്പ് തേങ്ങ ചിരകിയതു ചേർക്കാം.
- അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും, ഒരു ടേബിൾസ്പൂൺ നെയ്യും, രണ്ട് ടേബിൾസ്പൂൺ പാൽപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം. അതിലേയ്ക്ക് ഒരു ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തതു ചേർത്തു വേവിക്കാം.
- അത് അരിപ്പൊടിയിലേയ്ക്കു ചേർത്ത് ചെറുതായി അരച്ചെടുക്കാം.
- പുട്ട് കുറ്റിയിലേയ്ക്ക് ഇത് മാറ്റി ആവിയിൽ വേവിക്കാം.
Read More: ഇടിയപ്പം ഇതിലും സോഫ്റ്റായി കിട്ടില്ല, ബാക്കി വന്ന ചോറ് ഉപയോഗിച്ച് തയ്യാറാക്കി നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.