/indian-express-malayalam/media/media_files/2025/09/08/healthy-weightloss-drink-recipe-fi-2025-09-08-14-08-07.jpg)
കോൾഡ് ലെമൺ ടീ | ചിത്രം: ഫ്രീപിക്
ശരീരഭാരം കുറയ്ക്കാൻ പാടുപെടുന്നവരാണോ? അതിവേഗത്തിൽ ഇത് സാധ്യമാക്കുന്ന ധാരാളം ഹെർബൽ ടീയും കോഫിയുമുണ്ട്. എന്നാൽ അവയ്ക്കു പകരം തികച്ചും ആരോഗ്യമുള്ള ശരീരം നിലനിർത്താഴ കൂടി സഹായിക്കുന്നവയാണ് തിരഞ്ഞെടുക്കേണ്ടത്. സ്ഥിരമായി കുടിക്കുന്ന കാപ്പി അൽപം ഹെൽത്തിയാക്കി മാറ്റിയാൽ മതിയാകും.
Also Read: രുചിയിലും ഗുണത്തിലും ഇതിന് സമാനമായി മറ്റൊന്നുമില്ല, ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തൂ
ഡയറ്റിലാണെങ്കിൽ ഇനി നിങ്ങളുടെ ഭക്ഷണശീലത്തിൽ ഇതുകൂടി ഉൾപ്പെടുത്തി നോക്കൂ.
Also Read: ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാൻ രാവിലെ ഇത് കുടിച്ചു ദിവസം തുടങ്ങൂ
ചേരുവകൾ
- കാപ്പിപ്പൊടി- 2 ടേബിൾസ്പൂൺ
- പുതിനയില- 4
- ഇഞ്ചി- 1 ടീസ്പൂൺ
- നാരങ്ങ-1
- ചിയ വിത്ത്- 1 ടേബിൾസ്പൂൺ
- ഐസ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
- തേൻ- ആവശ്യത്തിന്
Also Read: 50കളിലും ശരീരസൗന്ദര്യം നിലനിർത്താൻ ശിൽപ ഷെട്ടിയുടെ സീക്രട്ട് ഡ്രിങ്ക്
തയ്യാറാക്കുന്ന വിധം
- അര ലിറ്റർ വെള്ളത്തിൽ കാപ്പിപ്പൊടി ചേർത്ത് ഒരു രാത്രി മാറ്റി വയ്ക്കാം.
- ചിയ വിത്ത് ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
- ഒരു ഗ്ലാസിലേയ്ക്ക് പുതിനയില അരച്ചതും നാരങ്ങ നീരും ചേർക്കാം.
- ഇതിലേയ്ക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും ചേർക്കാം.
- ശേഷം കാപ്പിപ്പൊടി ചേർത്ത വെള്ളം അതിലേയ്ക്ക് ഒഴിക്കാം.
- ഒപ്പം ചിയ വിത്തും, ഐസും ആവശ്യമെങ്കിൽ കുറച്ച് വെള്ളവും ഒഴിച്ചിളക്കി യോജിപ്പിക്കാം.
- മധുരത്തിനു വേണ്ടി ഒരു ടീസ്പൂൺ തേൻ​ ഒഴിക്കാം. തണുപ്പോടെ കുടിച്ചു നോക്കൂ ഈ കോൾഡ് കോഫി.
Read More: ഊർജ്ജവും ഉന്മേഷവും നേടാം, ബ്രേക്ക്ഫാസ്റ്റിൽ ഇതും ഉൾപ്പെടുത്തൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us