/indian-express-malayalam/media/media_files/2025/08/13/soft-oats-dosa-recipe-fi-2025-08-13-18-03-19.jpg)
ഓട്സ് ദോശ
രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാകണം എന്ന് ആഗ്രഹിക്കാത്തവർ ആരാണുള്ളത്?. ഒരു ദിവസത്തേക്കു വേണ്ട ഊർജ്ജം നിങ്ങൾക്ക് ലഭിക്കുന്നത് അതിൽ നിന്നാണ്. അതിന് സ്പെഷ്യലായി എന്ത് തയ്യാറാക്കും എന്ന് ആലോചിച്ച് സമയം കളയേണ്ട. കുറച്ച് ഓട്സ് ഉണ്ടെങ്കിൽ അൽപ്പം അരിപ്പൊടി കൂടി ചേർത്ത് അരച്ചെടുത്തോളൂ പ്രത്യേകം കറി പോലും വേണ്ടാത്ത രുചികരവും ആരോഗ്യപ്രദവുമായ ദോശ ചുട്ടെടുക്കാം. സജി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ദോശ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
Also Read: ദോശ കഴിക്കാൻ മടി തോന്നാറുണ്ടോ? എങ്കിലിനി മസാല ചേർത്തൊരു പരീക്ഷണം നടത്തി നോക്കാം
ചേരുവകൾ
- ഓട്സ്- 1 കപ്പ്
- അരിപ്പൊടി- 1/2 കപ്പ്
- വെള്ളം- 1 കപ്പ്
- തേങ്ങ ചിരകിയത്- 1/2 കപ്പ്
- ചുവന്നുള്ളി- 10
- പച്ചമുളക്-1
- ഉപ്പ്- 3/4 ടീസ്പൂൺ
- വെള്ളം- 1/2 കപ്പ്
- നെയ്യ്- ആവശ്യത്തിന്
Also Read: ഇടിയപ്പം മൃദുവും രുചികരവുമാക്കാം, മാവ് കുഴയ്ക്കുമ്പോൾ ഇത് ഒരു സ്പൂൺ ചേർക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് ഓട്സിലേക്ക് അര കപ്പ് അരിപ്പൊടി ചേർത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് പത്ത് മിനിറ്റ് മാറ്റി വയ്ക്കാം.
- ശേഷം അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയതും, പത്ത് ചുവന്നുള്ളിയും, ഒരു പച്ചമുളക് അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും, അര കപ്പ് വെള്ളവും ഒഴിച്ച് അരച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ പുരട്ടി മാവിൽ നിന്ന് ആവശ്യത്തിന് ഒഴിച്ച് ചുട്ടെടുക്കാം.
Also Read: ബാക്കി വന്ന ദോശ മാവിനൊപ്പം ഈ മസാലക്കൂട്ട് ചേർത്തു ചുട്ടെടുക്കൂ, കിടിലൻ രുചിയാണ്
ഗുണങ്ങൾ
- കലോറി കുറവായതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ഇത് ഗുണകരമാണ്. നാരുകഘൾ ധാരാളം ഉള്ളതിനാൽ ദഹനം മെച്ചപ്പെടുത്തി വിശപ്പ് ശമിപ്പിക്കുന്നു. ഇത് അധികമായി ആഹാരം കഴിക്കുന്നത് കുറയ്ക്കാൻ സഹായിക്കും.
- ഓട്സിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തും.
- ഓട്സിൽ വിറ്റാമിനുകളും ധാതുക്കളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൻ്റെ പ്രതിരോധ ശേഷി വർധിപ്പിക്കും.
- വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണിത്.
Read More: ഉഴുന്നു വേണ്ട, അരിയിലേയ്ക്ക് ഇവ രണ്ടും ചേർത്ത് മാവ് അരയ്ക്കൂ; പഞ്ഞിപോലുള്ള സോഫ്റ്റ് ദോശ കഴിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us