/indian-express-malayalam/media/media_files/2025/07/28/horse-gram-snack-fi-2025-07-28-11-09-04.jpg)
മുതിര വിളയിച്ചത്
ചെറുപയറും, അവലും വിളയിച്ചു കഴിച്ചു ശീലിച്ച മലയാളിക്ക മുതിര വിളയിച്ചത് അപരിചിതമായിരിക്കും. കുതിരയ്ക്കു നൽകുന്ന മുതിരയ്ക്ക് അടുക്കളയിൽ എന്തു കാര്യം എന്നാണോ?. എന്നാൽ നമ്മുടെ ആരോഗ്യത്തിൽ മുതിരയ്ക്കും പങ്കുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് ഇത് കഴിക്കുന്നത് പേശി സന്ധി വേദനകൾക്ക് ഗുണം ചെയ്യും. മാംസ്യവും, ജീവകങ്ങളും, ധാതുക്കളും അടങ്ങിയ പോഷകങ്ങളുടെ ഉറവിടമാണ് മുതിര. ചെറുപയറും മറ്റും പുഴുങ്ങി കഴിക്കുന്നതു പോലെ ഇതും കഴിക്കാവുന്നതാണ്.
Also Read: തേങ്ങ ചിരകിയെടുക്കേണ്ട, കടലക്കറി രുചികരമാക്കാൻ ഈ മസാലക്കൂട്ട് മാത്രം മതി
മുതിര വ്യത്യസ്ത തരത്തിൽ പാകം ചെയ്യാവുന്നതാണ്. അതിൽ തന്നെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഇങ്ങനെ പാകം ചെയ്തെടുക്കൂ.
ചേരുവകൾ
- മുതിര- 1 കപ്പ്
- ഉപ്പ്- 1 ടീസ്പൂൺ
- വെള്ളം- 1/2 കപ്പ്
- ശർക്കര- ആവശ്യത്തിന്
- തേങ്ങ- ആവശ്യത്തിന്
Also Read: മൂന്ന് ചേരുവ കൊണ്ട് മൂന്ന് മിനിറ്റിൽ കറുമുറു കഴിക്കാൻ പലഹാരം റെഡി
Also Read: മൈദയോ കടലമാവോ വേണ്ട, ക്രിസ്പിയും രുചികരവുമായ വട തയ്യാറാക്കാൻ രണ്ട് നേന്ത്രപ്പഴം മതി
തയ്യാറാക്കുന്ന വിധം
- ഒരു ബൗൾ വെള്ളത്തിലേയ്ക്ക് ഒരു കപ്പ് മുതിരയെടുത്ത് കുതിർക്കാൻ വയ്ക്കാം.
- ഒരു രാത്രി അല്ലെങ്കൽ 8 മണിക്കൂർ അത് മാറ്റി വയ്ക്കാം.
- ശേഷം അത് വെള്ളം കളഞ്ഞ് ഒരു കുക്കറിലേയ്ക്കു മാറ്റാം.
- അതിലേയ്ക്ക് ഒരു ടീസ്പൂൺ​ ഉപ്പ് ചേർത്ത് വെള്ളം ഒഴിച്ച് വേവിച്ചെടുക്കാം.
- ശേഷം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിലേയ്ക്ക് വേവിച്ച മുതിര ചേർക്കാം. മധുരത്തിനനുസരിച്ച് ശർക്കര പൊടിച്ചതു ചേർത്തിളക്കാം.
- ശർക്കര അലിഞ്ഞതിനു ശേഷം ആവശ്യത്തിന് തേങ്ങയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
Read More: അരിയും ഉഴുന്നും വേണ്ട, ഇനി ഇഡ്ഡലി 5 മിനിറ്റിൽ തയ്യാറാക്കാം മാവ് അരച്ചെടുക്കാതെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us