scorecardresearch

പഞ്ചസാരയൊന്നും ചേർക്കേണ്ട, ബീറ്റ്റൂട്ട് ഷെയ്ക്ക് രുചികരമാക്കാൻ ഈ 3 ചേരുവകൾ മതി

പോഷകങ്ങളുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല ബീറ്റ്റൂട്ട്, അതുപയോഗിച്ച് ഒരു മിൽക്ക് ഷെയ്ക്ക് തയ്യാറാക്കിയാലോ? പഞ്ചസാരയില്ലാതെ തന്നെ അത് രുചികരമാക്കാം

പോഷകങ്ങളുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല ബീറ്റ്റൂട്ട്, അതുപയോഗിച്ച് ഒരു മിൽക്ക് ഷെയ്ക്ക് തയ്യാറാക്കിയാലോ? പഞ്ചസാരയില്ലാതെ തന്നെ അത് രുചികരമാക്കാം

author-image
WebDesk
New Update
Beetroot Shake Recipe FI

ബീറ്റ്റൂട്ട് മിൽക്ക് ഷെയ്ക്ക് റെസിപ്പി

തോരനും മെഴുക്കപുരട്ടിയും മാത്രമല്ല കിടിലൻ ജ്യൂസ് തയ്യാറാക്കാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമ്മാരോഗ്യത്തിനും ശരീരത്തിനും ബീറ്റ്റൂട്ട് ജ്യൂസ് ഏറെ ഗുണപ്രദമാണ്. അത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. എന്നാൽ ബീറ്റ്റൂട്ടിൻ്റെ അരുചി ചിലപ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. എന്നാൽ ഇനി ഇതൊന്നും പ്രശ്നമാകില്ല. ബീറ്റ്റൂട്ടിൻ്റെ ഗുണങ്ങൾ എല്ലാം ചേർന്ന അടിപൊളി മിൽക്ക് ഷേയ്ക്ക് യാതൊരു അരുചിയും ഇല്ലാതെ തയ്യാറാക്കാം. പ്രമേഹരോഗികൾക്കും ആസ്വദിച്ചു കുടിക്കാവുന്ന ഷുഗർ ലെസ് ഡ്രിങ്കാണിത്. സീതു രാജു തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധൺ പരിചയപ്പെടുത്തി തരുന്നത്. 

Also Read: തകർപ്പൻ രുചിയിൽ ഒരു രസികൻ ലസ്സി, വീട്ടിൽ ട്രൈ ചെയ്യൂ

ചേരുവകൾ

  • ബീറ്റ്റൂട്ട്
  • പാൽ 
  • ഈന്തപ്പഴം 
  • അണ്ടിപരിപ്പ് 
Advertisment

തയ്യാറാക്കുന്ന വിധം

  • ഒരു ഇത്തരം വലിപ്പമുള്ള ബീറ്റ്റൂട്ട് നന്നായി കഴുകി തൊലി കളഞ്ഞെടുക്കാം.
  • രണ്ട് ഗ്ലാസ് പാലിലേയ്ക്ക് അത് ചേർത്ത് അരച്ചെടുക്കാം.
  • ഇതിലേയ്ക്ക് ഈന്തപ്പഴം കുരുകളഞ്ഞത്, അണ്ടി പരിപ്പ് ചെറിയ കഷ്ണങ്ങാക്കിയത് എന്നിവ ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം.
  • ശേഷം നന്നായി അരിച്ചെടുക്കാം.
  • ഇതിലേയ്ക്ക് ഐസ്ക്യൂബ് കൂടി ചേർത്ത് ഇഷ്ടാനുസരണം വിളമ്പാം. 

ഗുണങ്ങൾ

  • പോഷകഗുണങ്ങൾ നിറഞ്ഞ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണവ. 
  • ബീറ്റ്റൂട്ട് ജ്യൂസും ധാരാളം പോഷകങ്ങൾ നിറഞ്ഞതും നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നതുമാണ്. 
  • ബീറ്റ്റൂട്ട് ജ്യൂസ് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. 
  • ഇതിൽ ധാരാളം ഡയറ്ററി ഫൈബറും ബീറ്റൈനും അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തെ സഹായിക്കുന്നു. 
  • ബീറ്റ്‌റൂട്ട് ജ്യൂസിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ കാര്യക്ഷമമായി നീക്കം ചെയ്യുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും കരളിനെ സഹായിക്കുന്നു. 

ബീറ്റ്റൂട്ട് ജ്യൂസ് മാത്രമല്ല ഈ പുഡ്ഡിംഗും ട്രൈ ചെയ്യൂ

ചേരുവകൾ

Advertisment
  • പാൽ
  • നെയ്യ്
  • ബീറ്റ്റൂട്ട്
  • പഞ്ചസാര
  • കണ്ടൻസ്ട് മിൽക്ക്
  • ഏലയ്ക്കപ്പൊടി
  • റവ
  • പാൽപ്പൊടി
  • കോൺഫ്ലോർ
  • നട്സ്

Also Read: മക്രോണി കൊണ്ടൊരു അടപായസം, 5 മിനിറ്റ് മതി

Also Read: കാരറ്റിലേയ്ക്ക് ഈ പൊടി കൂടി ചേർത്തെടുത്താൽ കിടിലൻ സ്മൂത്തി റെഡി

തയ്യാറാക്കുന്ന വിധം

  • ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കാം.
  • അതിലേയ്ക്ക് പാൽ ഒഴിച്ച് നന്നായി അരച്ചെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നെയ്യ് ചേർക്കാം. ഇതിലേയ്ക്ക് ബീറ്റ്റൂട്ട് അരച്ചത് ഒഴിക്കാം.
  • ആവശ്യത്തിന് പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും, കണ്ടൻസ്ട് മിൽക്കും, റവയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് നന്നായി ഇളക്കി കുറുക്കിയെടുക്കാം.
  • ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ഇത് ചെറുചൂടോടെ ചെറിയ ഉരുളകളാക്കിയെടുക്കാം.  ഇതേ സമയം മറ്റൊരു പാനിൽ പാലൊഴിച്ച് തിളപ്പിക്കാം.
  • ഇതിലേയ്ക്ക് ആവശ്യത്തിന് പഞ്ചസാരയും മിൽക്ക് മെയ്ഡും ചേർക്കാം.
  • പാൽ തിളച്ചു കഴിയുമ്പോൾ അടുപ്പണയ്ക്കാം. ഇതിലേയ്ക്ക് ഉരുളകൾ ചേർക്കാം. ഇത് ആവശ്യാനുസരണം വിളമ്പി കഴിച്ചു നോക്കൂ.

Read More: രാവിലെയോ രാത്രിയോ ഇനി ഇത് മതി, ദോശയും ചപ്പാത്തിയും മാറി നിൽക്കുന്ന രുചിയാണ്

Beetroot Drinks Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: